Ads 468x60px

ഒരു കൊച്ചു പെരുന്നാള്‍ ഈറ്റ്.

വര്‍ഷം തോറും രണ്ടു പെരുന്നാ‍ള്‍  ദിനങ്ങളില്‍ നടത്തിവരാറുള്ള മഹത്തായ ഉറക്കയജ്ഞം (വളരെ അത്യാവശ്യ ദിനചര്യക‍ള്‍ക്കും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കും മാത്രമായി ടൈംടേബിള്‍പ്രകാരം അലാറം വെച്ച് ഉണരുകയും കൂടിയാല്‍ അരമണിക്കൂര്കൊണ്ട് പരിപാടി കഴിഞ്ഞു വീണ്ടും പൂര്വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഇരുപത്തി നാല് മണിക്കൂര്‍നീണ്ടു നില്ക്കുന്ന പരിപാടി മിക്കവാറും ഗള്‍ഫ്നാടുകളില്‍കണ്ടു വരുന്നതാണ്) അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നേരത്താണ് സൈലന്റ് മോഡില്‍കിടന്ന മൊബൈലില്‍നിന്നും തുരു തുരാ  വൈബ്രഷന്‍റെ മൂളിച്ച കേട്ടത്, മൂന്നു നാല് തവണ ആവര്ത്തിച്ചപ്പോള്‍ മനമില്ലാ മനസ്സോടെയാണ് എടുത്തുനോക്കിയത്തൊപ്പിക്കാരന്കുറുമ്പടി ഡിസ്പ്ലേയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു ചിരി  കണ്ടപ്പോള്‍തന്നെ ഉറക്കത്തിന്റെ ഒരു കെട്ടു വിട്ടൊഴിഞ്ഞു, ചില്ലറ കുശലങ്ങള്‍ക്ക് ശേഷം മൂപ്പര്‍കാര്യത്തിലേക്ക് കടന്നു.
അല്ല ഭായ് കേരളം മുഴുവന്അങ്ങോളമിങ്ങോളം മീറ്റും ഈറ്റും തകൃതിയായി നടക്കുന്നു നമുക്കും പെരുന്നാളായിട്ടു ഒന്ന് കൂടണ്ടേ?”
ചോദ്യം കേട്ടപ്പോള്‍ എന്റെ മനസ്സിലും ഒരു ബിരിയാണി ധമ്മു പൊട്ടി, അങ്ങിനെ സുഹൃത്തുക്കളെ ക്ഷണിക്കാന്ഒരു ദിവസത്തെ ഗ്യാപ്പില്‍ വ്യാഴാഴ്ച ഈറ്റിന്റെ കാര്യം ഇന്സ്റ്റന്റ് തീരുമാനമായി.
പിന്നെയെല്ലാം ഇടുത്തോ പിടിച്ചോ എന്ന മട്ടിലാണ് നടന്നത്, കയ്യിലുണ്ടായിരുന്ന ബ്ലോഗേര്സിന്റെ നമ്പറുകളില്‍ എല്ലാം ഞങ്ങള്‍‍  വിളിച്ചുനോക്കി , കിട്ടിയവോരെടെല്ലാം വിവരം പറഞ്ഞു ,മഞ്ഞിയില്‍  അസീസ്ക്ക, ഗ്രാമീണന്‍ ,നാമൂസ്‌, നജീംഭായ് ,ചാണ്ടിച്ചന്‍ തുടങ്ങിയ  പ്രധാനികളില്‍ചിലര്നാട്ടിലാണെന്ന അറിവ് ഞങ്ങള അല്‍പ്പമൊരു അങ്കലാപ്പിലാക്കിയെങ്കിലും ഉള്ളവരെ വെച്ച് മുമ്പോട്ടുതന്നെ നീങ്ങി.
അങ്ങിനെ വ്യാഴാഴ്ച പതിനൊന്നു മണിയോടെ സല്‍ റോഡിലെ റോയല്‍ ടേസ്റ്റ് എന്ന റെസ്റ്റോറന്റില്ഞങ്ങള്ഒത്തുകൂടികുറഞ്ഞത് പതിനഞ്ചു പേരെങ്കിലും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച കൊച്ചു പെരുന്നാള്‍ഈറ്റില്‍ കേവലംപത്തു പേര് മാത്രമേ എതിചേര്ന്നതുള്ളൂഅതുകൊണ്ട് അതൊരു തീരെ കുഞ്ഞു ഈമീറ്റായിപ്പോയി , അവസാന നിമിഷത്തില്‍കാലുവാരിയ മിഴിനീര്തുള്ളിയുടെ മുതലാളിയെ കണ്ടിടത്ത് വെച്ച് കാലുവെട്ടാന്കൊട്ടേഷന്ടീമിനെ എല്പ്പിച്ചിട്ടുള്ള കാര്യം കൂടി ഇവിടെ സൂചിപ്പിച്ച കൊണ്ട്  (കാലുമാറിയ പെണ്‍ ബ്ലോഗേര്‍സിനെ തല്‍ക്കാലം ഈ കൊട്ടേഷനില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു) കൂടുതല്‍ ഈറ്റ് വിശേഷങ്ങള്‍ക്കായി ഫോട്ടോകളിലേക്ക്.. 
ഈ ഈറ്റിന്റെ സൂത്രധാരന്‍  : ഇസ്മയില്‍ കുറുമ്പടി
(തണല്‍ )

  കരിനാക്ക് വളക്കുമ്പോള്‍ ശ്രദ്ധിക്കണം .
കാരണം കാര്യങ്ങള്‍ ശ്രദ്ധേയമാണ്..
ഷഫീക്ക്‌ ( കരിനാക്ക്, ശ്രദ്ധേയന്‍ )

ഇരുപത്തി ഒമ്പതു നോമ്പും നോറ്റ ക്ഷീണത്തില്‍ ..
സുനില്‍ പെരുമ്പാവൂര്‍
(ശാരദ നിലാവ്)

കവിതാ നിരീക്ഷണങ്ങളാണ് താല്‍പര്യം
കലാം 
(മരുപ്പൂക്കള്‍ )

       നിറഞ്ഞ ചിരിയും സംഗീതവും മുതല്‍ കൂട്ടാക്കി..
   തന്സീം 
   (ഒരേ കടല്‍  ) 


     ബസ്സും ബ്ലോഗുമൊക്കെ വിട്ടു,
    ഇപ്പോള്‍ പ്ലസ്സും ഫേസ്ബുക്കുമാണ് പ്രധാനം.
                 രാമചന്ദ്രന്‍ വെട്ടിക്കാട്   (ഞാനിവിടെയുണ്ട്)                      http://thambivn.blogspot.com/
                                                          ഓര്‍മ്മ ശെരിയാണെങ്കില്‍ ..
        ഇപ്പോള്‍ മൊത്തം ബ്ലോഗുകള്‍ ഒമ്പതെണ്ണം ..
സഗീര്‍ പണ്ടാറത്തില്‍ .
   

 
ഞാനൊരു പുതുമുഖമാണെ..പക്ഷേ കണ്ടാല്‍ തോന്നില്ല.
ബിജു ഡേവിസ്‌
( ഉഗ്രന്മാര്‍ )

 
പെണ്ണെവിടെ നിന്നാണെന്ന് പറഞ്ഞാല്‍ 
പാര വെക്കാനല്ലേ!ഞാന്‍ പറയൂല്ലാ...
ജിപ്പൂസ് 
(എന്‍റെ ഇടം  )


കൂട്ടത്തില്‍ കവിയോടൊപ്പം ഞമ്മളും..
www.sidheekthozhiyoor.com

ഇനിയിപ്പോ അടുത്ത മീറ്റ് എന്നുവേണം ?
 കൂലങ്കുഷിതമായ ചര്‍ച്ചാവേള.കവിതയെന്ന മഹാസാഗരത്തിന് കരയില്‍ പകച്ചു...
സുനിലും രാമചന്ദ്രനും ഇസ്മായിലിനോട് ..ഇത് വരെ ഒരു  ഇരുനൂറെണ്ണം ആയിക്കാണും.
കവിതയുടെ കാര്യമാണ്..
സഗീര്‍ പണ്ടാറത്തില്‍ .കവിതയെകുറിച്ച് ഇനി ഒരക്ഷരം പറഞ്ഞാല്‍ ...
  ഈ ഫ്ലവര്‍ ബേസ് എടുത്തു ഞാന്‍ ...ഈ വെള്ളം കുടിച്ചു മടുത്തു ,
എന്നാല്‍ തുടങ്ങാമെന്നേ.
വിശപ്പിന്‍റെ ആക്രാന്തത്തില്‍ കണ്ട്രോള്‍ വിട്ട കുറുമ്പടി .

ഇനി ആരെങ്കിലും എത്താനുണ്ടോ? 
   നമുക്ക് ഈറ്റ് തുടങ്ങിയാലോ! 
ഇല്ലേല്‍ ഇസ്മയില്‍ ഭായ് ആക്രമാസക്തനാകും.. 
ജിപ്പൂസ്.


എന്നാല്‍ തുടങ്ങാം...
 ഈറ്റ് പപ്പടം കഴിച്ചുകൊണ്ട് ഉല്‍ഘാടിക്കുന്ന
സുനില്‍ .

രസത്തിനത്ര രസം പോരാ അല്ലെ? കലാം.

ഫോട്ടോയില്‍ പാത്രം ഉള്‍പ്പെടുത്തണ്ട..
      രാമചന്ദ്രന്‍ .

   നോമ്പിന്‍റെ ആ ക്ഷീണം അങ്ങോട്ട്‌ തീരുന്നില്ലെന്നെ
സുനില്‍ .

പായസത്തിനൊന്നും ഇപ്പോള്‍ ആ പഴയ
രുചി ഇല്ലാന്നു തോന്നുന്നു ..ഏഴോ അതോ  എട്ടോ വട്ടമായി..
 ( അധികമായാല്‍ പായസവും )..
ആകെ പത്തുപേരെ എത്തിയുള്ളൂ..ഫോട്ടോ എടുത്ത
   സുനിലിന്‍റെ അരീക്കോട്ടുകാരന്‍  സുഹൃത്തിനു നന്ദി.
52 comments:

മഖ്‌ബൂല്‍ മാറഞ്ചേരി said...

ഞങ്ങളെ അങ്ങനെ നിങ്ങടെ പ്രയാസ(സോറി - പ്രവാസ ) ലോകത്തേക്ക് കൊണ്ട് പോകണ്ട.. ഇവിടെയും ദെ നടക്കുന്നു ഗമണ്ടന്‍ മീറ്റുകള്‍ ... ഹടിപൊളി മീറ്റുകള്‍..

കൊമ്പന്‍ said...

ന്റെ ആലമുല്‍ ഒയ്ബായ ബ്ലോഗീങ്ങളെ ഇ ചങ്ങയിമാര്‍ക്ക് ഇതല്ലാതെ വേറെ ഒരു പണിയുമില്ലേ
പെരുന്നാള്‍ ആശംസകള്‍

Vp Ahmed said...

മോള്‍ എന്താ പറയാ എന്ന് നോക്കട്ടെ....................

മോഹനം said...

ആശംസകള്‍..!!

ജിപ്പൂസ് said...

കുറഞ്ഞതെങ്കിലും ഇമ്പമുള്ള നിമിഷങ്ങള്‍ സമ്മാനിച്ച കുറുമ്പടിക്കും സിദ്ധീക്കാക്കും നന്ദി.

khadu said...

ഈദ്‌ മീറ്റ്‌ ആണോ ..അതോ ..ഈറ്റ്‌ മീറ്റ്‌ ആണോ...
..എല്ലാ ആശംസകളും....

ഫസലുൽ Fotoshopi said...

lathu nannaayi. meetum eatum

ഒരു ദുബായിക്കാരന്‍ said...

എല്ലാരേയും ഒരുമിച്ചു കണ്ടത്തില്‍ സന്തോഷം..ഞങ്ങള്‍ വിശാലമായ ഒരു ദുബായ് ഇഫ്താര്‍ പ്ലാന്‍ ചെയ്തെങ്കിലും നടന്നില്ല..അവസാനം ഞങ്ങള്‍ നാലുപേര്‍ അവസാന നോമ്പിനു ഒന്ന് ഒത്തു കൂടിയിരുന്നു..

hakeemnadwi said...

meatinde koode pinne eat nirbandhamalle? athilenthithra karyam alle bologeengale!!!

വെള്ളരി പ്രാവ് said...

പരിചയമുള്ള മുഖങ്ങളെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി........
എല്ലാ സുഹൃത്തുകള്‍ക്കും ഓണാശംസകള്‍.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

nalla eat ,adutha eatinu njammalem vilikkanam ketto

മന്‍സൂര്‍ ചെറുവാടി said...

ആള് കൂടിയാലും കുറഞ്ഞാലും ഇങ്ങിനെ ഒരു കൂടിച്ചേരല്‍ നല്ലതല്ലേ..
അതുകൊണ്ട് പെരുന്നാള്‍ നന്നായി ആഘോഷിച്ചു അല്ലേ സിദ്ധീക്ക.
ബാലചന്ദ്രമേനോന്‍ വരെ തലേക്കെട്ട് അഴിച്ചു. ഇനി എന്നാണാവോ ഇസ്മായില്‍ സാഹിബ് തൊപ്പിയൂരുക :-)
ഈ സംഗമത്തിന് എന്‍റെയും ആശംസകള്‍

Salam said...

ഈറ്റും മീറ്റും കണ്ടു. ഫോട്ടോസ് എല്ലാം
ജോറായല്ലോ. വിവരണവും. ബിരിയാണിയുടെ
കാര്യം പിന്നെ പറയാനുണ്ടാവില്ല അല്ലെ.

ശ്രദ്ധേയന്‍ | shradheyan said...

ബിരിയാണി ആയിരുന്നില്ല സലാം ഭായ്. നല്ല ശുദ്ധ വെജിറ്റെറിയന്‍ സാമ്പാര്‍, കുത്തരിച്ചോറ്, ഉപ്പേരി, പപ്പടം, പാലട പ്രഥമന്‍... അതിനൊപ്പം രസോം!!

ente lokam said...

കൊച്ചു പെരുന്നാള്‍ നാട്ടില്‍
കൂടി പ്രവാസത്തിലേക്ക് ഞാന്‍
വീണ്ടും.ചാണ്ടിച്ചന്‍ രാജസ്ഥാനില്‍
കറങ്ങി നടക്കുന്നു ഞാന്‍ വിളിച്ചപ്പോള്‍..

ചെറുവാടി പറഞ്ഞത് പോലെ തണലിനു
ഈ തൊപ്പി തന്നെ തണല്‍ അല്ലെ? എല്ലാവര്ക്കും
പെരുന്നാള് ആശംസകള്‍...

Mohamedkutty മുഹമ്മദുകുട്ടി said...

ഈ കുറുമ്പടിയാണ് നാട്ടില്‍ ചെന്നപ്പോള്‍ സുഹൃത്തിന്റെ കൂടെ വീശാന്‍ പോയത്!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ ചിങ്ങം പിറന്നശേഷം ആദ്യ ബൂ‍ലോകമീറ്റീറ്റിന്റെ കുത്തക നിങ്ങൾ ഖത്തറുകാർ കയ്യടക്കി അല്ലേ

ജീ . ആര്‍ . കവിയൂര്‍ said...

good effort

Echmukutty said...

എന്തു പറയാൻ? സന്തോഷം. എല്ലാവരും ആഘോഷിച്ചല്ലോ അതു മതി.

yousufpa said...

അപ്പൊ അങ്ങനെ ഈറ്റി അല്ലേ..?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആശംസകൾ..


ഈ മീ(ഈ)റ്റിന്റെ ബിൽ അടച്ചവർ ഇനി അടുത്ത മീറ്റിൽ കാണുമോ ? :)

ചന്തു നായർ said...

സന്തോഷം. എല്ലാവരും ആഘോഷിച്ചല്ലോ ....ഭാവുകങ്ങൾ

രമേശ്‌ അരൂര്‍ said...

ആഘോഷങ്ങള്‍ ആഘോഷമായി ആഘോഷിക്കുമ്പോളാണല്ലോ
അതൊരാഘോഷമായി മാറുന്നത് ..ഈ മീറ്റും വലിയൊരു ആഘോഷമായ സന്തോഷം ഞാനും ആഘോഷിക്കുന്നു ..:)

naimishika said...

ee bloganmareyokke onnu kaanan pattiyallo... perunnal ashamsakal.... koode happy ONAM (in advance)

അനശ്വര said...

അങ്ങിനെ ഒരുഗ്രന്‍ ഈദ് മീറ്റ് കഴിഞ്ഞു ല്ലെ? കൂട്ടായ്മകളും ആഘോഷങ്ങളും വായിക്കുമ്പോള്‍ തന്നെ മനസ്സിന്‍ ഒരു സന്തോഷാണ്‌. നല്ല ചിത്രങ്ങളും...
[ചെറുവാടിയുടെ ഡയലോഗ് ഇഷ്ടപ്പെട്ടു.ബാലചന്‍ദ്രന്‍ ഉപമ സൂപ്പര്‍]

നേന സിദ്ധീഖ് said...

എന്നെ ഒഴിവാക്കികൊണ്ടുള്ള ഒരു ഈറ്റിനും ഒരു മീറ്റിനും ആശംസകള്‍ പറയാന്‍ ഞാനില്ല, ഞാന്‍ തനിയെ ഒരു മീറ്റ് നടത്താല്‍ പറ്റുമോന്നു നോക്കട്ടെ, ഹല്ല പിന്നെ.

ആചാര്യന്‍ said...

ellaa meettilum pothuvaaya kaaryam eet undu ennathaanu alle haha..kollaam idkku koodunnathu nallathaanu alle ikkaa

ഹൈന said...
This comment has been removed by the author.
ഹൈന said...

ഈദ് ആശംസകൾ...

K@nn(())raan*കണ്ണൂരാന്‍! said...

@@
ഈദും ഈറ്റും കഴിഞ്ഞല്ലോ.
ഇനി ബൂലോകത്തെ ഏറ്റവും വലിയ മീറ്റ്ലേക്ക് അഥവാ കണ്ണൂര്‍ സൈബര്‍മീറ്റിലേക്ക് സ്വാഗതം!

**

SHANAVAS said...

ആഴിയെക്കാള്‍ ആഴമുള്ള സൗഹൃദം...ആശംസകള്‍...

കാസിം തങ്ങള്‍ said...

മീറ്റും ഈറ്റും പൊടിപൊടിക്കുകയാണല്ലോ എല്ലായിടത്തും.

MyDreams said...

kothipichu ee eetta... lolz

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കലശലായ ഷുഗറിന്റെ അസുഖത്തിന് പെരുന്നാളിന്റെ അവധി നല്‍കി പായസം അഞ്ചു ഗ്ലാസ്‌ അകത്താക്കിയവര്‍,
വെജിറ്റേറിയന്‍ ഭക്ഷണമാണെന്ന് അറിഞ്ഞപ്പോള്‍ മുഖത്ത് ദ്രുതവാട്ടം വന്നവര്‍,
ചോറ് ദിവസവും തിന്നുന്നതല്ലേ അതിനാല്‍ അതൊഴിവാക്കി ബുഫെയിലെ ബാക്കി വിഭവങ്ങള്‍ മാത്രം കഴിച്ചു വയറുനിറച്ചവര്‍,
സാമ്പാറിന്റെ പാത്രത്തില്‍ മീന്‍കഷണം തിരഞ്ഞവര്‍,
മീനില്ലെങ്കില്‍ കടലിലെ വെള്ളമെങ്കിലും അല്പം തരണേഎന്ന് അപേക്ഷിച്ചവര്‍......
ഇവരുടെ പേരു ഞാന്‍ പറയില്ല എങ്കിലും ഫോട്ടോ നോക്കി തിരിച്ചറിയാന്‍ നിങ്ങള്ക്ക് കഴിയും.

(യഥാര്‍ത്ഥത്തില്‍ ഇതൊരു ബ്ലോഗ്‌ മീറ്റ് ആയിരുന്നില്ല. ഒരു ഈദ് സൌഹൃദ കൂട്ടായ്മ. ബ്ലോഗ്‌ മീറ്റിലെ പോലെ അജണ്ടയോ പരിചയപ്പെടുത്തലോ അവതരണമോ ഒന്നുമില്ല. അല്പം കത്തിയടി, ക്ഷണിച്ചിട്ടു വരാത്തവരെ കുറ്റം പറയല്‍,അത് കഴിഞ്ഞ് മൃഷ്ടാന്നഭോജനവും!)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

കളിച്ചു കളിച്ചു എന്റെ തൊപ്പിയില്‍ കയറിയായോ കളി!
'എന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍' വയ്ക്കാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അന്നെരത്ത് തൊപ്പിയില്ലാതെ എന്ത് ചെയ്യും?

(തൊപ്പിയും ടീഷര്‍ട്ടും എന്റെ 'ദേശീയവസ്ത്രം'ആണ്. അതു വിട്ടുള്ള ഒരു കളിയില്ല. എന്നാലും ഇടക്കൊക്കെ തൊപ്പി ഇല്ലാതെയും വരാറുണ്ട് അതാരും കാണുന്നില്ലയോ? പ്രൊഫൈല്‍ ഫോട്ടോയിലും കഴിഞ്ഞ ഖത്തര്‍ ബ്ലോഗ്‌ മീറ്റിലും എല്ലാം 'നഗ്നശിരസ്സനായി'ട്ടാണല്ലോ ഞാനുള്ളത്)

മുഹമ്മദ് സഗീര്‍ said...

പായസം കുടിക്കുമ്പോൾ എടുത്ത ഫോട്ടോക്ക് ഇങ്ങനെ ഒരു അടിക്കൂറിപ്പ് പ്രതീക്ഷിച്ചില്ല!ഈദ് മീറ്റിന്റെ സംഘാടകർക്ക് ആസംസകൾ!പത്രത്തിൽ വന്ന വാർത്ത വായിക്കുമല്ലോ? (http://www.gulfmalayaly.com/gulfmalayaly_news_in.php?id=20953)

kochumol(കുങ്കുമം) said...

എല്ലാവരും ആഘോഷിച്ചല്ലോ സന്തോഷം.......

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

രസകരമായ ഓര്‍മ്മകള്‍ സമ്മാനിച്ച കുറച്ചു മണിക്കൂറുകള്‍ കൂടി സ്മരണയുടെ താളുകളില്‍ ഇടം പിടിച്ചിരിക്കുന്നുന്നു.

ആളവന്‍താന്‍ said...

ആഹാ... സന്തോഷം...

anupama said...

Dear Friends,
Hearty Congrats...!

Cherish the memories forever...!The rare moments of togetherness!
Sasneham,
Anupama

Biju Davis said...

ചെറിയപെരുന്നാൾ മീറ്റിലേയ്ക്കുള്ള ഇസ്മയിലിന്റെ ക്ഷണം സ്വീകരിയ്ക്കുമ്പോൾ ഒട്ടൊരു ആത്മാഭിമാനവും, എന്നാൽ അതിനെക്കാളേറെ ആശങ്കയുമായിരുന്നു. ഖത്തറിലെ എഴുതിത്തെളിഞ്ഞ ബ്ലോഗ്ഗർമാരെല്ലാം പങ്കെടുക്കുന്ന ഒരു സംഗമത്തിൽ തുടക്കക്കാരനായ ഞാൻ.....

എന്നാൽ യാതൊരു ഔപചാരികതകളുമില്ലാതെ പെരുമാറിയ സീനിയ ബ്ലോഗ്ഗർമാർ എന്നെ അമ്പരപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും.ഏറ്റവും ശ്രദ്ധേയമായത്‌ ഒമ്പതോളം ബ്ലോഗ്ഗുകൾ സ്വന്തമായുള്ള പാഥേയം ഓൺലൈൻ മാഗസിന്റെ ചീഫ്‌ എഡിറ്റർ സഗീർ പണ്ടാരത്തിലിന്റെ വിനയവും,വിട്ടുവീഴ്ചാമനോഭാവവുമാണു.

മീറ്റിന്റെ ഒരു ഘട്ടത്തിൽ സഗീർ 2001 മുതൽ മലയാളം ബ്ലോഗ്ഗിംഗ്‌ രംഗത്തുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ശ്രീ രാമചന്ദ്രൻ വെട്ടിക്കാട്‌ മലയാളം ബ്ലോഗ്ഗീങ്ങിനു അത്ര പഴക്കമില്ലെന്ന് വാദിച്ചു. ഒരു നേരിയ വാദപ്രതിവാദത്തിനു ശേഷം, നിമിഷങ്ങൾക്കുള്ളിൽ സഗീർ ഒന്നും രണ്ടുമല്ല, അഞ്ച്‌ വർഷങ്ങളാണു, തന്റെ ആദ്യത്തെ അവകാശവാദത്തിൽ നിന്ന് ഡിസ്കൗണ്ട്‌ ചെയ്തത്‌.

സംഘർഷഭരിതമാകേണ്ടിയിരുന്ന ആ സന്ദർഭം എത്ര തന്മയത്വത്തോടെയാണു സഗീർ കൈകാര്യം ചെയ്തതെന്ന് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.

ഫോട്ടോകൾക്കും, പോസ്റ്റിനും, സദ്യയ്ക്കും പ്രത്യേകം നന്ദി, സിദ്ധീക്കാ...

Lipi Ranju said...

പത്തു പേരുടെ ചെറിയ മീറ്റ്‌ ഉഷാറായല്ലോ... പെരുന്നാള്‍ ഈറ്റ് ആയിട്ടു വെജിറ്റെറിയന്‍ ഫുഡ്‌ ആക്കിയതെന്തേ ! അതോ ഓണം അഡ്വാന്‍സ്‌ ആയി ആഘോഷിച്ചതാണോ :)

സിദ്ധീക്ക.. said...

ഇവിടെ എത്തിയ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി , വീണ്ടും അടുത്ത മീറ്റും ഈറ്റുമായി കാണാം.

മുല്ല said...

കാണാൻ വൈകി ഈ ഈറ്റും മീറ്റും.

ആശംസകളോടേ...

rafeeQ നടുവട്ടം said...

ചില നിബന്ധനകള്‍ക്ക് വിധേയമായി പ്രവാസം ഇട്ടെറിഞ്ഞു പോന്നപ്പോള്‍ തോന്നാത്ത ഒരു നോവ് സിദ്ധീഖ് സാഹിബിന്‍റെ 'മീറ്റ്‌ പോസ്റ്റ്‌' കണ്ടപ്പോള്‍ തോന്നാതിരുന്നില്ല. അത്രയ്ക്കും സൗഹൃദം പൂത്തുനിന്ന ഒരൊത്തു ചേരലായിരുന്നു അതെന്നു ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലാക്കുന്നു.
നന്നായി എന്ന് മാത്രമല്ല, ഒരു നന്മയുമായി ആ സൌഹൃദക്കൂട്ട്!

സിദ്ധീക്ക.. said...

സന്തോഷം ലിപീ..
റഫീഖ്ഭായ് : ഇങ്ങിനെയുംഇടക്കെങ്കിലുംഒരെതുചെരല്‍ ഇല്ലെങ്കില്‍ ആകെ മുരടിച്ചു പോകും സൌഹദങ്ങള്‍ .നടുവട്ടതല്ലേ ഇന്ഷാഅള്ള കൂടുതല്‍ വൈകാതെ കാണാം.

സിദ്ധീക്ക.. said...

മുല്ലാ : നോമ്പിന്‍റെ അവധിയില്‍ ആയിരുന്നു എന്ന് മനസ്സിലായി , കണ്ടതില്‍ സന്തോഷം.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ശോ അങ്ങനെ ഈ ബ്ലോഗ്‌ ഈറ്റും നഷ്ട്ടമായി

ബ്ലോഗുലാം said...

.....എല്ലാം ഇവിടെ പങ്കുവെച്ചതിന് നന്ദി!

മീറ്റും ഈറ്റും അസ്സലായി!!

ajith said...

സന്തോഷിക്കുന്നത് കാണുന്നതും ഒരു സന്തോഷം തന്നെയാണേയ്...

ഖരാക്ഷരങ്ങള്‍ kharaaksharangal said...

Nice...

Anonymous said...

Este blog é uma representação exata de competências. Eu gosto da sua recomendação. Um grande conceito que reflete os pensamentos do escritor. Consultoria RH

Related Posts Plugin for WordPress, Blogger...