Ads 468x60px

"ഒരോണത്തുമ്പിയുടെ ഓര്‍മ്മക്കായ്‌"

(ഒരു ഓണക്കാലത്ത്  പ്രസിദ്ധീകരിച്ച ഒരു കൊച്ചു പൈങ്കിളികഥ ചെറിയ മാറ്റങ്ങളോടെ   ഒരു  പുനര്‍വായനക്കായി .. ഒറിജിനല്‍ താഴെ)
തെക്കേ തൊടിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയിലേക്ക് മിഴികളും നട്ട്  ഉമ്മറത്തിണ്ണയില്‍ കാലും നീട്ടി ഇരിക്കവേയാണ് മൂവാണ്ടന്‍ മാവിന് ചുവട്ടിലെ   ജീര്‍ണിച്ച  കുഴിമാടത്തിലേക്ക് ഉണ്ണിയുടെ നോട്ടം പാറിവീണത്,  അതോടെ  നൊമ്പരങ്ങളുണര്‍ത്തുന്ന ഒരായിരം ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ എവിടെയൊക്കെയോ വിണ്ടുകീറുന്നതും ചോരകിനിയുന്നതുമായ ഒരു പ്രതീതി അവന്‍ ഉള്ളിലറിഞ്ഞു...
കുട്ടിക്കാലത്തെ ആ നല്ല നാളുകള്‍.., ഓണമായാലും വിഷുവായാലും മറ്റെന്ത്‌ ഉത്സവമായാലും മീര ചേച്ചിയുടെ ദാവണി തുമ്പില്‍ തൂങ്ങി ഒരു വാലുപോലെ അവനുണ്ടായിരുന്നു.  പൂക്കള്‍ പറിക്കാന്‍ , പൂക്കളമൊരുക്കാന്‍,  തുമ്പി തുള്ലാന്‍ , മാവേലിതമ്പുരാന്‍റെ വരവും കാത്തിരിക്കാന്‍..അങ്ങിനെ എന്തിനും ഏതിനും.. മീരയുടെ നിഴലായിരുന്നു ഉണ്ണി , എന്തൊരു ഉത്സാഹമായിരുന്നു അന്നൊക്കെ..!

ചിരിക്കുമ്പോള്‍ മീരചേച്ചിയുടെ കവിളുകളില്‍ വിടര്‍ന്നിരുന്ന നുണക്കുഴികളായിരുന്നു അവന് ഏറെ ഇഷ്ടം..മടിയില്‍ കിടത്തി മൂളിപ്പാട്ട് പാടി ഉറക്കിയിരുന്ന ; ഉണ്ണാന്‍ മടിക്കുമ്പോള്‍ ഇഷ്ട കഥകള്‍ പറഞ്ഞു തന്നു വിസ്മയിപ്പിച്ചിരുന്ന; ആരെന്തു പറഞ്ഞാലും മുത്തുമണികള്‍ ചിതറുംപോലെ ചിരിക്കാന്‍ മാത്രം അറിയാമായിരുന്ന  മീരചേച്ചി..കൊന്നപ്പൂവിന്‍റെ നിറമായിരുന്നു ചേച്ചിക്ക്, പനിനീരിന്‍റെ നൈര്‍മല്യവും സുഗന്ധവും ആയിരുന്നു ചേച്ചിയുടെ ദേഹത്തിന്.
'നിക്കും വേണം ഒരു നുണക്കുഴി..'
ചിരിക്കുമ്പോള്‍ ഭംഗിയോടെ ആ കവിളില്‍ വിരിയുന്ന നുണക്കുഴികള്‍ നോക്കി ഉണ്ണി ശാട്യം പിടിക്കുമായിരുന്നു..
'എന്‍റെ പോന്നുണ്ണിടെ ആശയല്ലേ ..ഇന്നാ ചേച്ചീടെ കവിളീന്നു ഒരെണ്ണം എടുത്തോളൂ..'
മുഖം കുനിച്ചു അവന്‍റെ നെറ്റിയിലൊരു മുത്തം നല്‍കികൊണ്ട് മീര  പറയുമായിരുന്നു..ഉണ്ണി അവളുടെ കവിളില്‍ വെറുതെ തൊട്ടുനോക്കും ..അപ്പോഴും മുത്തുമണികള്‍ വിതറിക്കൊണ്ട് മീര ചേച്ചി ചിരിക്കും.
അത്തം പുലര്‍ന്നാല്‍ മുതല്‍ പിന്നെ വല്യ ഉണര്‍വും ഉത്സാഹവുമായിരുന്നു ഉണ്ണിക്ക്, മീരചേച്ചിയുടെ നീണ്ടു വെളുത്ത വിരല്‍ത്തുമ്പില്‍ തൂങ്ങി പൂക്കള്‍ ശേഖരിക്കാനിറങ്ങും അവന്‍.
തുമ്പയും മുക്കുറ്റിയും തെച്ചിയും ചെമ്പരത്തിയും പിന്നെ പേരറിയാത്ത ഒരു പാട് പൂക്കളും വിടര്‍ന്നു നില്‍ക്കുന്ന തൊടികളിലൂടെ ഒരു പൂത്തുമ്പിയായി പാറി നടന്നിരുന്ന മീര, അവളുടെ നിഴലുപോലെ ഉണ്ണിയും.
പല വര്‍ണ്ണങ്ങളിലുള്ള പുള്ളിചേലകളുടുത്തു ഒരു പൂവില്‍ നിന്നും
മറ്റൊന്നിലേക്ക് പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്ക് പിറകേ അവയെ പിടിക്കാന്‍ പാത്തും പതുങ്ങിയും നടക്കുമ്പോള്‍ സ്നേഹപൂര്‍വ്വം ഉണ്ണിയെ ശാസിച്ചിരുന്നു മീരചേച്ചി..
'ആ മിണ്ടാപ്രാണ്യോളെ ഉപദ്രവിക്കണ്ട ഉണ്ണ്യേ.. പാപം കിട്ടൂട്ടോ..'
അത് കേള്‍ക്കുമ്പോള്‍ ആ ചിത്രശലഭങ്ങളുടെ ചിറകിനേക്കാള്‍ മൃദുലമാണ് ചേച്ചിയുടെ മനസ്സെന്നു അവനു തോന്നിയിരുന്നു..
കോഴിക്കുഞ്ഞിനെ പരുന്തു റാഞ്ചികൊണ്ട് പോയതിനു രണ്ടു ദിവസം കരഞ്ഞോണ്ട് നടന്ന ചേച്ചി, ഓമനയായിരുന്ന കുറുഞ്ഞിപൂച്ചയെ പട്ടിപിടിച്ചതിനും പൂവാലി പശുവിന് ദീനം വന്നു പുല്ലും വയ്ക്കോലും തിന്നാതായത്തിനും ജലപാനം തൊടാതെ കണ്ണീര് വാര്‍ത്തുകൊണ്ട് നടന്ന പാവം ചേച്ചി..
ഉണ്ണിക്കൊരു ദിവസം പനിപിടിച്ചപ്പോള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കുഞ്ഞനുജന്‍റെ സൂക്കേട് മാറാന്‍ അറിയാവുന്ന ദൈവങ്ങളോടെല്ലാം കണ്ണീരോടെ പ്രാര്‍ഥിച്ചിരുന്ന സ്നേഹത്തിന്‍റെ നിറകുടമായ മീരചേച്ചി..
എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഉണ്ണിയുടെ കണ്മുന്നില്‍ തെളിഞ്ഞു വന്നു..
ഈ ലോകത്തു നിന്നും മീരചേച്ചി വിടചൊല്ലി പിരിഞ്ഞിട്ട് ഇന്നേക്ക് പതിനെട്ടു കൊല്ലം പൂര്‍ത്തിയായിരിക്കുന്നു..
ഉണ്ണി അന്ന് രണ്ടാം തരത്തില്‍ പഠിക്കുകയായിരുന്നു..തിരുവോണ ദിവസം നേരത്തെ കുളിച്ചുതൊഴാന്‍ അമ്പലക്കുളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മീര ചേച്ചി, ഉറക്കച്ചടവോടെ ഉണ്ണിയും പുറകെ ഉണ്ടായിരുന്നു..ശെരിക്കും വെട്ടം വീണിട്ടില്ലായിരുന്നെങ്കിലും കണ്ണുകളടച്ചു പിടിച്ചു പോലും നടക്കാന്‍ മാത്രം പരിചിതമായിരുന്നു ആ വഴിയിലൂടെ രണ്ടു പേരും പോയിക്കൊണ്ടിരിക്കവേയാണ്..അയ്യോ എന്നൊരു നിലവിളിയോടെ മീര നിലത്തിരുന്നത്.
എന്താണ് ചേച്ചിക്ക് സംഭവിച്ചതെന്ന് ഉണ്ണിക്ക് പെട്ടെന്ന് മനസ്സിലായില്ല ,
തന്നെ എന്തോ കടിച്ചുവെന്നു ചേച്ചി പറഞ്ഞതായി ഉണ്ണിക്ക് ഓര്‍മ്മയുണ്ട്..തന്‍റെ പ്രിയപ്പെട്ട മീരചേച്ചിയുടെ പ്രാണനെടുക്കാന്‍ സര്‍പ്പ രൂപത്തില്‍ വന്ന കാലനായിരുന്നു അതെന്നു പിന്നീടാണ് അവന് മനസ്സിലായത്‌.
വെള്ളത്തുണിയില്‍ പൊതിഞ്ഞ നീലനിറമാര്‍ന്ന മീരചേച്ചിയുടെ ദേഹം തെക്കെപുറത്തു വെട്ടിയുണ്ടാക്കിയ കുഴിയിലേക്കെടുക്കുമ്പോഴും ഉണ്ണി നിസ്സംഗനായി നോക്കിനില്‍ക്കുകയായിരുന്നു..കാരണം മരണത്തിന്‍റെ ഗൌരവത്തെ അവനന്നു തികച്ചും  ബോധാവാനല്ലയിരുന്നു.
പിന്നെ, മീരചേച്ചിയുടെ ചിരിയുടെ മണികിലുക്കങ്ങളില്ലാത്ത; ആ കാലൊച്ചകളില്ലാത്ത ; ശാസനകളും സാന്ത്വനങ്ങളുമില്ലാത്ത ,ഉപദേശങ്ങളും നിര്‍ദേശങ്ങളുമില്ലാത്ത മൂകത നിറഞ്ഞ ദിനരാത്രങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകവേയാണ്..

തന്‍റെ സന്തോഷവും ശക്തിയും ചിരിയും ചിന്തയും മാത്രമല്ല തന്‍റെ സര്‍വ്വസ്വവുമാണ് ആ ദുര്‍ദിനത്തില്‍ തനിക്ക് നഷ്ട്ടപ്പെട്ടതെന്ന് ഉണ്ണിക്ക് ബോധ്യമായത്..
ഇന്ന്!  ചിരകാല ദുഃഖത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഓണങ്ങള്‍ ഒരുപാട് കടന്നുപോയിരിക്കുന്നു..എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവോണ നാളുകള്‍ ഉണ്ണിക്ക് വേര്‍പിരിയാത്ത വേദനകളുടെ ദിനമായി മാറിയിരിക്കുന്നുവെന്ന് സ്വര്‍ഗത്തിലിരിക്കുന്ന അവന്‍റെ മീരചേച്ചി അറിയുന്നുണ്ടോ ആവോ?
അറിയുന്നുണ്ടായിരിക്കണം...! അതുകൊണ്ടായിരിക്കുമെല്ലോ ഇന്നലെ രാത്രിയും മീര അവന്‍റെ അരികില്‍ വന്ന്‌ ഒരു സ്വാന്തനം പോലെ മുടിയിഴകളെ തഴുകിയത്..നാളെ തിരുവോണമായിട്ടും എന്‍റെ ഉണ്ണിക്കെന്താ ഒരു സന്തോഷമില്ലാത്തതെന്നു ചോദിച്ചത്.
" ഉണ്ണീ ..വാ..ഊണ് വിളമ്പിവെച്ചിരിക്കുന്നു.."
അമ്മയുടെ വിളിയാണ് ഉണ്ണിയെ ഗതകാല സ്മൃതികളില്‍ നിന്നും നിന്നും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചത്..
തിണ്ണയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് മിഴികള്‍ നിറഞ്ഞുതുളുമ്പിയിരിക്കുന്ന കാര്യം ഉണ്ണി അറിഞ്ഞത്.
അകത്തേക്ക് കടക്കുന്നതിനു മുമ്പേ വീണ്ടും മീരചേച്ചിയുടെ കുഴിമാടത്തിലേക്ക് ഉണ്ണി ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി .
'എന്‍റെ പ്രിയപ്പെട്ട ചേച്ചീ..ചേച്ചിയില്ലാത്ത ഒരോണസദ്യ കൂടി ഈ ഉണ്ണി തനിയേ...'
മനം നിറയെ വിങ്ങലോടെ മൌനാനുവാദം വാങ്ങി വാതില്‍പ്പടി കടക്കുമ്പോള്‍ മിറ്റത്തുനിന്നും ആ ചിരി കേള്‍ക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി..മുത്തുമണികള്‍ ചിതറി വീഴും പോലെയുള്ള ആ ചിരി.


35 comments:

ആയിരത്തിയൊന്നാംരാവ് said...

പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞഓണാശംസകള്‍..

A.FAISAL said...

ഓണാശംസകള്‍!

കുസുമം ആര്‍ പുന്നപ്ര said...

ഓണാശംസകള്‍....കഥകൊള്ളാം

ജീ . ആര്‍ . കവിയൂര്‍ said...

ഓണസ്മ്രിതികള്‍ ഉണര്‍ത്തും ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി

the man to walk with said...

ഓണാശംസകള്‍!

Echmukutty said...

കഥ വായിച്ചു.
കൊള്ളാം.

Abdulkader kodungallur said...

ചേച്ചിയുടെ സൗന്ദര്യവും , നുണക്കുഴിയും, ശരീരത്തിന്റെ സുഗന്ധവും വിവരിച്ചു അനുവാചക ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യിച്ച കഥാകാരന്‍ കഥയുടെ അവസാനത്തില്‍ നൊമ്പരപ്പൂക്കള്‍ വിതറി മൌന ദുഖത്തിന്റെ മേഖലയിലേക്ക് നയിക്കുന്നു. ഇങ്ങിനെ വ്യത്യസ്ഥ തലങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിഞ്ഞത് കഥയുടെ വിജയമായിക്കാണുന്നു. പ്രമേയത്തിന്റെ പഴമ കഥാ കഥന രീതികൊണ്ട് മൂടപ്പെട്ടു .

അനില്‍കുമാര്‍. സി.പി. said...

ഓണാശംസകള്‍.

jayanEvoor said...

കൊള്ളാം.

ഹൃദയം നിറഞ്ഞ ഓണ്ണാശംസകൾ!

കുഞ്ഞൂസ് (Kunjuss) said...

പവിത്രമായ, നിര്‍മലമായ സഹോദരബന്ധത്തിന്റെ കഥ, കണ്ണുകളെ ഈറനണിയിച്ചു.

ഓണാശംസകള്‍ സുഹൃത്തേ...

പാലക്കുഴി said...

ഓണ നിലാവില്‍ മനസ്സ് ഓര്‍മ്മകളുടെ പാടത്ത് മേയുകയായിരുന്നു. അപ്പോഴാണ്‌ താങ്കളുടെ നൊമ്പരമുണര്‍ത്തുന്ന ഈപോസ്റ്റ്... വല്ലാതെ മനസ്സില്‍ തൊട്ടു. സുഹൃത്തെ

ഓണാശംസകള്‍

Jishad Cronic said...

കഥകൊള്ളാം...

സിദ്ധീക്ക് തൊഴിയൂര്‍ said...

@ ആയിരത്തിയൊന്നാംരാവ്
@ A.FAISAL
@ കുസുമം ആര്‍ പുന്നപ്ര
@ ജീ . ആര്‍ . കവിയൂര്‍
@ the man to walk with
@ Echmukutty
@ Abdulkader kodungallur
@ അനില്‍കുമാര്‍. സി.പി.
@ jayanEvoor
@ കുഞ്ഞൂസ് (Kunjuss)
@ പാലക്കുഴി
@ Jishad Cronic
പ്രിയ മിത്രങ്ങളെ, ഇവിടെ എത്തി അഭിപ്രായങ്ങള്‍ അറിയിച്ച , എല്ലാവര്‍ക്കും വളരെ നന്ദി , ഓണാശംസകള്‍ ..

kKHADERCHALA said...

ഉണര്‍ത്തും ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പഴയ കഥയുടെ ഓർമ്മകൾ കൂടി മറ്റൊരു ഓണ നാളിൽ പങ്ക് വെക്കാൻ കഴിഞ്ഞല്ലോ ! അങ്ങിനെ ഓർമ്മകളിലൂടെ ജീവിതപ്രയാണം തുടരാം..

Mohamedkutty മുഹമ്മദുകുട്ടി said...

ഇക്കഥ ഞാന്‍ വായിച്ചിരുന്നല്ലോ? കമന്റിടാന്‍ മറന്നിരുന്നുവോ?.ഏതായാലും സാരമില്ല!.പഴയ ഓണക്കഥ വീണ്ടും പറഞ്ഞത് നന്നായി.അഭിനന്ദനങ്ങള്‍!

mini//മിനി said...

ഓർമ്മകൾ നന്നായിരിക്കുന്നു.

പട്ടേപ്പാടം റാംജി said...

ഈ കഥ നേരത്തെ വായിച്ച് കമന്റിട്ടു എന്നാണെന്റെ ഓര്‍മ്മ.
എന്നാലും ഒന്നുകൂടി നോക്കി.
പഴയ കഥകളുടെ ഓര്‍മ്മകള്‍ എപ്പോഴും ഉണര്ന്നുകൊണ്ടേ ഇരിക്കും.
ആശംസകള്‍.

MyDreams said...

വെകിയ ഓണാശംസകള്‍

ഹംസ said...

ഓണാശംസകള്‍ ..കഥ വായിച്ചു ..നന്നായിട്ടുണ്ട്

Kunjuss said...
This comment has been removed by the author.
»¦മുഖ്‌താര്‍¦udarampoyil¦« said...

പൈങ്കിളിക്കഥ നന്നായിട്ടോ.

ഭാനു കളരിക്കല്‍ said...

നായിരിക്കുന്നു. ഇനിയും എഴുതുമല്ലോ

സിദ്ധീക്ക് തൊഴിയൂര്‍ said...

@ കാദര്‍ ഭായ് ..ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി
@ ബച്ചു...ഇനി ഓര്‍മയില്‍ കുറച്ചു കാലം തള്ളിനോക്കട്ടെ.
@ മോമുട്ടിക്ക ..വന്നതില്‍ സന്തോഷം
@ മിനി ..നന്ദി ഇനിയും വരണേ..
@ റാംജി സാബ്..വളരെ സന്തോഷം .
@ ഡ്രീംസ്‌ ..ആശംസ സ്വീകരിച്ചു തിരിച്ചും..
@ ഹംസക്കാ സന്തോഷം
@ മുഖ്താര്‍ ഭായ് ..ആ പ്രായം പൈങ്കിളിപ്രായമായിരുന്നു..
@ ഭാനു വൈകിയാണെങ്കിലും വന്നുകണ്ടതില്‍ സന്തോഷം.

എന്‍.ബി.സുരേഷ് said...

ഇപ്പറഞ്ഞപോലെ കഥയുടെ വിഷയം നമ്മൾ ഒരുപാട് കേട്ട് പഴകിയതാണ്. അല്ല അത് കുറേ പഴയകാലത്ത് എഴുതിയതാണല്ലോ. ഭാഷയിലുമുണ്ട് പഴമ. വാക്യങ്ങൾ നീട്ടിയെഴുതാതെ, കൊച്ചു കൊച്ചു വാക്യങ്ങൾ ഉപയോഗിക്കുന്നതാണ് സുഖം.
പിന്നെ ഏത് പഴയ ജീവിതത്തിലും കാണാവുന്നതും ഇന്നു അന്യം നിന്നതുമായ ഒരു ബന്ധമാണ് ഇവിടെ പകർത്തിയത്, അതിലെ നന്മയും പ്രകൃതിയും സ്നേഹവും കാരുണ്യവുമൊക്കെ ഏത് കാലത്തിലും നിലനിൽക്കുന്നതാണ്

Areekkodan | അരീക്കോടന്‍ said...

ശരിക്കും നൊമ്പരമുണര്‍ത്തുന്ന ഒരു കഥ.

ഓ.ടോ:മിക്കവാറും മെയില്‍ വഴി കിട്ടുന്നതെല്ലാം വായിക്കാറുണ്ട്.പക്ഷേ ഞാന്‍ കോളേജില്‍ ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ പ്രൊഫൈല്‍ തിരഞ്ഞെടുക്കാന്‍ പറയും.എടുത്താലോ ചുമരിലെറിഞ്ഞ റബ്ബര്‍ പന്തുപോലെ അത് തിരിച്ചുവരികയും ചെയ്യും.അതിനാല്‍ കമന്റാന്‍ പറ്റാറില്ല.

സിദ്ധീക്ക് തൊഴിയൂര്‍ said...

സുരേഷ് ...പഴയത് പഴംയോടെ തന്നെ ഇരിക്കട്ടെ എന്ന് കരുതി...
അരീക്കോടന്‍...എന്തായാലും ഇവിടെ എത്തിയല്ലോ ! വളരെ സന്തോഷം .

Sureshkumar Punjhayil said...

Ormmakal...!

manoharam, Ashamsakal..!!!

സിദ്ധീക്ക് തൊഴിയൂര്‍ said...

സന്തോഷം സുരേഷ്.

SULFI said...

മനസില്‍ നേര്‍ത്ത സങ്കടമായി മീരചേച്ചി.
നല്ല കഥ. മനസിലേക്ക് ഊളിയിട്ട് സന്തോഷമായി, സ്നേഹത്തിന്റെ സാന്ത്വനത്തിന്റെ നിറകുടമായി മാറിയാതെ ഉള്ളൂ. അപ്പോഴേക്കും സങ്കടത്തിന്റെ ഓര്‍മകളിലേക്ക് കൂപ്പ് കുതിച്ചു. നല്ല കഥന ശൈലി. വായനക്കാരെ പിടിച്ചിരുത്താന്‍ കഴിഞ്ഞു എന്നത് ശരിയാണ്.
അഭിനന്ദനങ്ങള്‍ ഈ നല്ല കഥാകാരന്. ഇനിയും തുടരട്ടെ എന്നാശംസിക്കുന്നു.

പ്രയാണ്‍ said...

സങ്കടം തോന്നി വായിച്ചപ്പോള്‍............

Malayalam Songs said...

List your Blog for free in Malayalam Blog Directory Powered By Malayalam Songs

ഹാപ്പി ബാച്ചിലേഴ്സ് said...

ഇക്കാ,
മുമ്പ് എഴുതിയ കഥയാണ്‌ അല്ലേ?
വായിച്ചപ്പോള്‍ വളരെ ഇഷ്ടം തോന്നി ഉണ്ണിയോടും മീരയോടും.
മനോഹരമായ ഒരു അന്തരീക്ഷം വരികളിലൂടെ ശ്രുഷ്ടിക്കാന്‍ കഴിഞ്ഞു.
കഥ വളരെ വളരെ ഇഷ്ടായി. അഭിനന്ദനങ്ങള്‍.

രമേശ്‌അരൂര്‍ said...

സിദ്ദിക്ക് ..വൈകിയാണെങ്കിലും കഥ വായിച്ചു ..ഓണം ഒട്ടേറെ സ്മ്രുതികള്‍ക്കും.സാഹിത്യ രചനയ്ക്കും പ്രചോദനമായിട്ടുണ്ട്..ഓണവുമായി കൂട്ടിയിണക്കി എഴുതിയ കഥ പ്രോത്സാഹനര്‍ഹാമാണ്..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല ഒഴുക്കുള്ള എഴുത്ത് കേട്ടൊ ഭായ്

Related Posts Plugin for WordPress, Blogger...