Ads 468x60px

"കാത്തിരിപ്പുണ്ട്.. ചില വന്‍കെണികള്‍ !"

മൂന്ന് ലക്ഷത്തി അമ്പതിനായിരം യുറോ അത്ര മോശപ്പെട്ട ഒരു സംഖ്യയൊന്നുമല്ല..
എങ്ങിനെ ഹരിച്ചു കിഴിച്ച് ഗുണിച്ചു  കൂട്ടിയാലും ഇന്ത്യന്‍ രൂപ  രണ്ടേക്കാല്‍ കോടിക്ക് മേലെ വരുമെന്ന കാര്യത്തില്‍ ഒരു പോലീസ്കാരനും സംശയതിന്നിടയുമില്ല,  സംഗതി എന്താണെന്നല്ലേ!പറയാം  ഇക്കഴിഞ്ഞ ജനുവരി 28 നാണ് എന്നെകൂടി കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് കൈപിടിച്ചുയര്‍ത്താനായി നമ്മുടെ ഫേസ്ബുക്ക് ട്രാന്‍സ്ഫര്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റെ സി. ഇ. ഒ. മിസ്റ്റര്‍:  ലാറി പാകോയുടെ വകയായി സന്തോഷ വിവരം അറിയിച്ചു കൊണ്ടുള്ള ആ മെയില്‍ എനിക്ക് കിട്ടിയത്..
മെയില്‍ താഴെ കാണാം ..
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കൂലംകുത്തി ഓഴുകിയ ആനന്ദാശ്രുക്കളാല്‍ എന്‍റെ കണ്ണുകള്‍ മൂടപ്പെടുകയും ആനന്ദവീചികളാല്‍ ചെവികള്‍ കൊട്ടിയടക്കപ്പെടുകയും പരമാനന്ദം തൊണ്ടയെ ബാധിച്ചതിനാല്‍ മിണ്ടാട്ടം മുട്ടിപ്പോവുകയും ചെയ്തു.

ഈ സ്റ്റാര്‍ വിന്നര്‍ പ്രൈസിന് എന്നെക്കാള്‍ അര്‍ഹതയുള ഏതെങ്കിലും തൊരപ്പന്മാര്‍ കുഴിബോംമ്പോ അല്ലെങ്കിവേണ്ട ഒരു സാധാ  മെയില്‍ ബോംബെങ്കിലും വെച്ചെങ്കിലോ എന്ന അതിഭയങ്കരമായ ഭയപ്പാടിനാല്‍ വിവരം കൂടെകിടക്കുന്നവള്‍ പോലും അറിയാതെ ഞാന്‍ പരമരഹസ്യമായി സൂക്ഷിക്കുകയും വേണ്ടപ്പെട്ട രേഖകള്‍ ഒട്ടും സമയം കളയാതെ അതിലും രഹസ്യമായി  അയച്ചുകൊടുക്കുകയും ,  അതോടൊപ്പം മെയിലില്‍ കണ്ട ഫോണ്‍ നമ്പറിലേക്ക് രണ്ടു മിസ്സ് കോള്‍ വിടുകയും ചെയ്തുകൊണ്ട് മറുവിളിക്കും മറുപടിക്കുമായി  വേഴാമ്പലിനെ പോലെ കാത്തിരുന്നു, 
എന്റെ കണക്കുകൂട്ടലിന് പിഴവ് വരുത്താതെ കൃത്യനിഷ്ടയുടെ കാര്യത്തില്‍ താന്‍ ഒരു പണത്തൂക്കം മുമ്പിലാണെന്ന് അറിയിച്ചുകൊണ്ട് ലാറി പാകോയുടെ വിളി അഞ്ചു നിമിഷത്തിനകം എന്‍റെ മൊബൈലില്‍ എത്തിചേര്‍ന്നു  ഞാന്‍ ചെക്ക് കൈപറ്റാനായി തുടര്‍ന്ന് ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് ഉടനെ മെയില്‍ അയക്കുന്നതാണെന്ന് അദ്ദേഹം പാറയില്‍ കല്ലുരക്കുന്ന ശബ്ദത്തില്‍ അരുളിചെയ്തത് എനിക്ക് കുയില്‍ നാദം പോലെയാണ് കാതില്‍ വീണത്‌.
അതോടെ മനസ്സിലേക്ക് കടന്നുകയറ്റം നടത്തിയ ഈ കോടികള്‍ എപ്പോ കിട്ടും? എത്ര കിട്ടും?  എങ്ങിനെ കിട്ടും? എവടെ കിട്ടും?  എന്ന് തുടങ്ങിയ സംശയങ്ങളുടെ ഒരൊന്നൊന്നര കൂമ്പാരം നിവാരണം ചെയ്യാനായി ഞാന്‍ പത്തു മിനിറ്റുകള്‍ ഇടവിട്ട്‌ മിസ്റ്റര്‍ ലാറിക്ക് മിസ്കീന്‍ കോള്‍ ചെയ്യുകയും (ഈ വിളികള്‍ക്ക് പിന്നിലൊരു കഥയുണ്ട് അത് വഴിയെ പറയാം) വളരെ കൃത്യനിഷ്ഠതയോടെ എല്ലാ തവണയും അദ്ദേഹം തിരിച്ചു വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു ,  എനിക്ക് ചെക്ക് കൈമാറാനുള്ള എന്‍റെ ആരുമല്ലാത്ത ആ പത്തരമാറ്റ് തങ്കത്തില്‍ പൊതിഞ്ഞ മഹാന്‍റെ അതിനിതാന്തമായ അര്‍പ്പണബോധവും അത്യുല്‍കൃഷ്ടമായ ആത്മാര്‍ഥതയും കണ്ട്രാസത്തില്‍ കുണ്ട്രാസവും മറ്റും അനുഭവിച്ചറിഞ്ഞപ്പോള്‍ എനിക്ക് വീണ്ടും പത്തു മിനിറ്റുകള്‍  ഇടവിട്ട്‌ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ ഊറിവന്നുകൊണ്ടിരുന്നു .

എന്നാല്‍  രാത്രിഉറക്കം കളഞ്ഞു  ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാനിരുന്നാല്‍ പിറ്റേന്ന് വെള്ളത്തില്‍ വീണ കോഴിയെപ്പോലെ ഓഫീസില്‍ തൂങ്ങിപ്പിടിച്ചു ഇരിക്കേണ്ടി വരുമെന്നറിയാവുന്നത്കൊണ്ട്  പിറ്റേദിവസം  പതിവുള്ള ഉച്ചയുറക്കം ഒഴിവാക്കി ആ സമയം മുഴുവന്‍ രണ്ടേക്കാല്‍ കോടി കയ്യില്‍ എത്തിച്ചേര്‍ന്നാല്‍ കാട്ടികൂട്ടേണ്ടതായ ആര്‍മ്മാദകരമായ കാര്യങ്ങളെ കുറിച്ച്  ഉച്ച സ്വപ്നം കാണുകയും  ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ആയിരുന്നു,  അങ്ങിനെ അഗാതമായ ചിന്തകളുടെ അനന്തര ഫലമായി ഉരുത്തിരിഞ്ഞു കിട്ടിയ ചില പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി വളരെ വേണ്ടപ്പെട്ട നിലയില്‍ പണികൊടുക്കെണ്ടതായ ചില തങ്കപ്പെട്ട സ്വഭാവമുള്ള ആളുകളുടെയും , പിന്നെ മൂക്ക് കൊണ്ട് "ക്ഷ" "ണ്ണ" "ക്ര" "ശ്ച" "മ്മ"  എന്നൊക്കെ വരപ്പിക്കേണ്ട കുറെ മത്തങ്ങാ തലയന്മാരുടെയും ഒരു ലീസ്റ്റ് മനസ്സില്‍ കുറിച്ചിടുകയാണ് ആദ്യം ചെയ്തത്  ശേഷം  ചെക്ക് കൈപ്പറ്റിയാല്‍ ഉടനെ കമ്പനിയില്‍ കൊടുക്കാനായി റിസൈന്‍ ലെറ്റര്‍ എഴുതി റെഡിയാക്കി വെച്ചു ,നാട്ടില്‍   പണി നടന്നുകൊണ്ടിരിക്കുന്ന വെറും പതിനഞ്ചു ലഷ്കം ഉലുവേടെ തുക്കട കൂതറവീട്  അടിയോടെ തട്ടി മിനിമം ഒരു കോടിയുടെ ഒരു വീടിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കൂടി  ചെയതുകഴിഞ്ഞപ്പോള്‍ മനസ്സിനു അല്‍പം ആശ്വാസമായി. (ഒരു പ്രവാസിമലയാളി എന്ന നിലക്ക് എനിക്കും ഒരു ബഡാ ഭവനമാണല്ലോ സര്‍വ്വ ധനാല്‍ പ്രധാനം) 
തൊട്ടടുത്ത ദിവസം  എന്‍റെ മെയിലിനു കിട്ടിയ മിസ്റ്റര്‍ ലാറി പെകോയുടെ മറുപടിക്കൊപ്പം കിട്ടിയ അപേക്ഷാ ഫോറം താഴെ..

എന്‍റെ കോടിയുടെ ഫണ്ട് വെസ്റ്റേണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡ് എന്ന ബേങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു അത് അവിടെനിന്നും എന്‍റെ ബേങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാന്‍ വിവരങ്ങള്‍ പൂരിപ്പിച്ചു അയക്കണമെന്നും മെയിലിന്‍റെ രത്നച്ചുരുക്കം.
അതിനും ഒരു മിനിട്ട് പോലും വൈകിക്കാതെ ക്ഷടെന്നു ഞാന്‍ മറുപടി അയച്ചു, കോടികളുടെ കൈകാര്യമല്ലേ എന്‍റെ അനാസ്ഥ കൊണ്ട് ലാപ്സാവരുതല്ലോ? 
എന്തിനേറെ പറയുന്നു ഈ ലാറി പെകൊയുടെ ഒരു കാര്യം! ഒരു ചായകുടിച്ചു കഴിയുമ്പോഴേക്കും അയച്ചതിന്‍റെ മൂന്നര ഇരട്ടി സ്പീഡില്‍ മറുപടി കിട്ടി, കൂട്ടത്തില്‍ ബേങ്ക്‌ ചെയര്‍മാന്‍ ലോപസ് മാര്‍ട്ടിന്‍റെ വക നിര്‍ദേശവും  അവരുടെ ബേങ്കില്‍ താല്‍ക്കാലിക അക്കൌണ്ട് തുടങ്ങാനുള്ള നമ്പറും പാസ്‌വേഡും ബേങ്കിന്‍റെ സൈറ്റ്‌ അഡ്രസും കൂടെ..
ക്യുരിയോസിറ്റി കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാതെ അപ്പൊത്തന്നെ ബേങ്ക് സൈറ്റില്‍ കയറി അക്കൌണ്ട് ഓപ്പണ്‍ ചെയ്തു , ആഹഹ..
എന്‍റെ പേരില്‍ അക്കൌണ്ട് റെഡി, അക്കൌണ്ടില്‍ രണ്ടരലക്ഷം യുറോ റെഡി, യുറോ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷന്‍ റെഡി..മണി കൈപറ്റാന്‍ ഞാനും റെഡി ..പിന്നെ എന്തിനു  മടിച്ചു നില്‍ക്കണം !

 മൌസ് റെഡിയാക്കി മണി ട്രാന്‍സഫര്‍ ഓപ്ഷനില്‍ ക്ലിക്കിയതും മണി അതാ നീലനിറത്തില്‍ ഒരു ലൈനായി എന്റെ അക്കൌണ്ടിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നു..ആഹഹ.. ഓഹോഹോ.. മേലാസകലം കുളിര് കോരിയിടുന്ന സുന്ദരമായ; നയനാനന്ദകരമായ കാഴ്ചക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കെ ...പെട്ടെന്ന് ആ ഒഴുക്ക് തടയണ കെട്ടിയത് പോലെ നിലച്ചു ,പിന്നെ അവിടെ എക്സ്ചേഞ്ച് കോഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു പുതിയ വിന്‍ഡോ പൊങ്ങിവന്നു. ഞാന്‍ ഉടനെ ലാറിക്ക് മിസ്കീനടിച്ചു, അടുത്ത സെക്കന്റില്‍ മറുവിളി എത്തി , എക്സ്ചേഞ്ച് കോഡ് എങ്ങിനെ ലഭിക്കുമെന്ന് ഉടനെ മെയിലും കിട്ടി, അതുവരെ മിനക്കെട്ടതിനു കാര്യമുണ്ടായി എന്ന് സാരം എന്താണോ പ്രതീക്ഷിച്ചത് അതുതന്നെ..

രണ്ടേകാല്‍ കോടി ലഭിക്കാനുള്ള കോഡിനു മുടക്കേണ്ടത് വെറും ആയിരത്തി അഞ്ഞൂറ്റി അമ്പതു  യുറോ അഥവാ ഒരു ലക്ഷം രൂപ മാത്രം,  അത് കല്ലിവല്ലി എന്ന് കരുതി അയച്ചു കൊടുക്കാന്‍  കയ്യില്‍ സാധനം  വേണ്ടേ ! അത് കൊണ്ട് ഞാന്‍ വീണ്ടും മിസ്റ്റര്‍ ലാറിയെ മിസ്സടിച്ചു വിളിപ്പിച്ചു വിവരം പറഞ്ഞു ,  അത് വരെ എന്നെ വിളിക്കാന്‍ എന്ത് ചിലവായി എന്ന കാര്യവും ചോദിച്ചറിഞ്ഞു ,പത്തു ഡോളറോളം എന്ന മറുപടി കേട്ടപ്പോള്‍ വിഷമം തോന്നി മിനിമം ഒരു അമ്പതു ഡോളറിന്റെ പണിയെങ്കിലും കൊടുക്കണമെന്ന ഉദ്ദേശത്തോടെ ഒരു പാട് സംശയങ്ങള്‍ ചോദിച്ചു മിസ്സടിച്ചു വിളിപ്പിച്ചത് ലക്‌ഷ്യം കണ്ടില്ലല്ലോ എന്ന വിഷമം, പിന്നെ ഞങ്ങള്‍ ഇന്ത്യന്‍സിനെ കുറിച്ച് പ്രത്യേകിച്ച് മലയാളീസിനെ കുറിച്ച് ആയാള്‍ക്കു എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ തിരുത്തിക്കൊള്ലാനും ഇതിലും കൂടുതല്‍ കോളുകള്‍ വിളിപ്പിച്ചും മറ്റുമായി പണിതരാന്‍ എന്നെക്കാള്‍ മിടുക്കരായവര്‍ ഒരു പാട് പേര്‍ ന്യൂ ജനറഷനില്‍ കാണുമെന്ന മുന്നറിയിപ്പും വെച്ച് കീറി കൊടുത്തു, കൂട്ടത്തില്‍ അപ്പോള്‍ നാവിന്‍ തുമ്പില്‍ എത്തിയ പച്ച മലയാളത്തിലുള്ള ഒരഞ്ചാറ് @*#@ കൂടി പറഞ്ഞുകഴിഞ്ഞപ്പോള്‍ മന്സ്സിനെന്തോ പറഞ്ഞറിയിക്കാനാവാത്തോരു ആശ്വാസം അനുഭവപ്പെട്ടു ..

ഈ കോന്തപ്പന്മാര്‍ നമ്മളെ ക്കുറിച്ച് എന്ത് മാങ്ങാത്തൊലിയാണാവോ ധരിച്ചുവെച്ചിരിക്കുന്നത്?  മൂന്നര ലക്ഷം യുറോ എന്ന് കേള്‍ക്കുമ്പോഴേക്കും മൂക്കും കുത്തി വീഴുമെന്നോ?
അവന്മാരുടെ അമ്മൂമ്മമാരെ കെട്ടിക്കാനുള്ള കൂടോത്രോം കുന്ത്രാണ്ടോം പഠിച്ചു ഡിഗ്രി എടുത്തവരാണ് ഞമ്മളെന്ന കാര്യമുണ്ടോ ഈ എമ്പോക്കികള്‍ അറിയുന്നു!. ഈ പരനാറികളായ കാലമാടന്മാര്‍ പണ്ടാറമടങ്ങിപ്പോട്ടെ എന്ന ഒരു ഉഗ്രശാപം ഞാന്‍  കൊടുക്കുന്നു ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടെ, അല്ല പിന്നെ .
പിന്‍കുറിപ്പ് : ഇതുവരെ ഇക്കാര്യം വായനാ സുഖത്തിനായി ഒരല്‍പം നര്‍മ്മം കലര്‍ത്തി പറഞ്ഞെങ്കിലും  ഈ പോസ്റ്റിനു പിന്നില്‍ മറ്റൊരു ചെറിയ ഉദ്ദേശവും കൂടിയുണ്ട്.

ഇരുപത്തിഒന്നാം നൂറ്റാണ്ടെന്ന കലികാലത്തിലും വല്യേതായ ഈ കാലത്ത് കപ്പല്കണക്കിന് മില്യന്‍റെ അഴിമതിനടത്തുന്ന ചതിയന്മാരും, തല്ലിക്കൊന്നായാലും കാര്യം സാധിക്കാന്‍ മടിക്കാത്ത സ്ത്രീ ലമ്പടന്മാരും അവരുടെ പിണിയാളുകളായ കൂട്ടിക്കൊടുപ്പുകാരും, അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന രാഷ്ട്രീയ; വര്‍ഗീയ ഹിജഡകളായ വമ്പന്‍ ഗുണ്ടകളും , രാജ്യത്തിന്‍റെ നിയമസംഹിതകളെപ്പോലും തകിടം മറിച്ച് നാടിനെ കുട്ടിച്ചോറാക്കുന്ന പക്കാ ക്രിമിനലുകളായ തെണ്ടിക്കൂട്ടങ്ങളും ഭയലേശമന്യേ വെട്ടി വിലസുന്ന ഈ ഭൂഗോളത്തില്‍ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ചൂഷണം ചെയ്ത് അതിലൂടെ സഹജീവികളെ എങ്ങിനെയൊക്കെ വഞ്ചിക്കാം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്‌ എടുത്തവരും ഇനിയും ഗവേഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരിക്കുന്നവരുമായ കുറേ പണ്ടാറക്കാലന്മാരുണ്ട്, തൊണ്ണൂറ്റി ഒമ്പതെ മുക്കാല്‍ അരക്കാല് ശതമാനം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കരുക്കള്‍ നീക്കി മനുഷ്യരെ കരുതിക്കൂട്ടി പറ്റിക്കാനായി തക്കം പാത്തിരിക്കുകയാണ് ഈ കൊണാപ്പന്മാര്‍.. 
  മെയിലായും, എസ് എം എസ്സായും, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ സൈറ്റുകള്‍ വഴിയും ഇത്തരം ഒരു പാട് ചൂണ്ടകളും കോര് വലകളും നമ്മെ കെണിയിലാക്കാനെത്തുന്നുണ്ട് , എന്തൊക്കെ പ്രലോഭാനങ്ങള്‍ ഉണ്ടായാലും മനസ്സ് ഒരല്‍പം പോലും ചഞ്ചലപ്പെടാതിരിക്കാനും  ഒരു കാലണ പോലും നമുക്ക് നഷടപ്പെടാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഒരു എളിയ മുന്നറിയിപ്പ്‌ എന്റേതായി,  അത്ര തന്നെ..

83 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

പണ്ട് എനിക്കും ഇങ്ങനെ ഒന്ന് കിട്ടിയതാ അതും പോസ്റ്റു വഴി.നാട്ടുകാരെല്ലാം വിചാരിച്ചത് ഞാന്‍ ഒരു കോടിപതി ആയെന്ന്.എന്തിന് എന്റെ വീട്ടുകാര് പോലും.ഇ-മെയില്‍ ആയതും കൊണ്ട് ഇപ്പോള്‍ ഇതൊന്നും വേറെ ആരും അറിയതില്ലാ.

Unknown said...

സിദ്ധീക്ക,
"ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ കൂലംകുത്തി ഓഴുകിയ ആനന്ദാശ്രുക്കളാല്‍ എന്‍റെ കണ്ണുകള്‍ മൂടപ്പെടുകയും ആനന്ദവീചികളാല്‍ ചെവികള്‍ കൊട്ടിയടക്കപ്പെടുകയും പരമാനന്ദം തൊണ്ടയെ ബാധിച്ചതിനാല്‍ മിണ്ടാട്ടം മുട്ടിപ്പോവുകയും ചെയ്തു." വായിച്ചതേ ഞാന്‍ ചിരിച്ചു പോയി.

ഇക്കാ നല്ല ഭംഗിയായിട്ടു എഴുതി. അഭിനന്ദനങ്ങള്‍!
ഇപ്പോഴും, ഇതുപോലെയുള്ള തട്ടിപ്പില്‍ കുടുങ്ങുന്ന അനേകം ആള്‍ക്കാരുണ്ട്, എത്ര കൊണ്ടാലും പഠിക്കാത്തവര്‍.
അവരിത് ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ നല്ലത്.
ഇപ്പോഴൊരു പുതിയ മൈനര്‍ തട്ടിപ്പ് ഇറങ്ങിയിട്ടുണ്ട്. Bagittoday എന്നോ മറ്റോ ആണ് അവരുടെ പേര്.

ബിഗു said...

നല്ല അവതരണം. അഭിനന്ദനങ്ങള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സിദ്ധീക്കാ
നര്‍മ്മത്തിലൂടെ നിങ്ങളവതരിപ്പിച്ച കാര്യം
ഒരുപാട് പേര്‍ക്ക് സംഭവിച്ചിട്ടുള്ളതാണ്....
എനിക്കും ഇതു പോലെ മെയിലുകള്‍ കിട്ടാറുണ്ട്
തുറന്നു പോലും നോക്കാതെ നേരേ ഡിലീറ്റ് ചെയ്യും...

TPShukooR said...

വളരെ നല്ല പോസ്റ്റ്‌. ഇക്കാലത്ത് ഇക്കാര്യത്തിലുള്ള ബോധവല്‍ക്കരണം ഒരു സാമൂഹ്യ ബാധ്യതയാണ്. എത്ര തട്ടിപ്പാണെന്നറിഞ്ഞാലും അഭ്യസ്തവിദ്യര്‍ കൂടി പെട്ട് പോകുന്നു. കൂടുതല്‍ ആരും പുറത്തു പറയാത്തത് കൊണ്ട് തട്ടിപ്പ് കാര്‍ക്കും സുഖം.

ഈ വിഷയം മുമ്പ്‌ ഞാന്‍ വേറൊരു രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നന്ദി. ആശംസകള്‍.

Anonymous said...

ഇങ്ങനെയുള്ള മെയില്‍ ഞാന്‍ തുറന്നുനോക്കാറില്ല..
മിക്കവാറും ഇവയുടെ കിടപ്പ്‌ സ്പാമില്‍ ആയിരിക്കും...രസകരമായി പറഞ്ഞു..ചിരിപ്പിച്ചു..

Unknown said...

കുറെക്കാലം മുമ്പ് ഇങ്ങനെയൊരു മെയില്‍ വന്നു. കിലുക്കത്തിലെ ഇന്നസെന്റ് ചേട്ടന്റെ അവസ്ഥ ആവാതെ രക്ഷപ്പെട്ടതാ. എന്തായാലും ഭാഗ്യപരീക്ഷണത്തിനൊന്നും നിന്നില്ല. അതു ഭാഗ്യമായി. ഇപ്പോ, ഇത്തരം മെയിലുകള്‍ തുറക്കാതെ തന്നെ ഡിലീറ്റ് ചെയ്യാറാണ് ഞാനും.

ചന്തു നായർ said...

സിദ്ധിക്ക്, നല്ല കാര്യമാണ് ചെയ്തത്.... ഇങ്ങനെ അബദ്ധം പറ്റിയിട്ടുള്ള ഒരുപാട് പെരെ എനിക്കും അറിയാം... മുൻപ് എനിക്കും ഇങ്ങനെയുള്ള അബദ്ധം പറ്റിയിരുന്നൂ... സമയത്തിന് ബുദ്ധി പ്രവർത്തിച്ചത് കൊണ്ട് പണം ഒന്നും നഷ്ടപ്പെട്ടില്ലാ, പിന്നെ നമ്മളെ പ്പോലെ സിനിമയിലും സീരിയലിലും ഇറങ്ങി പണം നഷ്ടപ്പെട്ടവർക്ക് എതു കച്ചിത്തുരുമ്പും പിടിവള്ളിയാകും എന്ന് കരുതി പലരേയും വിശസിച്ച് പോകും അല്ലേ? “മനക്കോട്ട കെട്ടി തടുത്തിട്ടവെള്ളം പുഴുത്തുള്ളിൽ നിന്നും ചിരിക്കുന്നു കണ്ടോ...”

Shameee said...

നല്ല അവതരണം. അഭിനന്ദനങ്ങള്‍

Anonymous said...

സിദ്ധീക്കാ കെണിയിൽ വീണില്ല, പകരം ആ ഏമ്പോക്കിക്കിട്ട് പണികൊടുക്കുകയാണുണ്ടായത് എന്ന് പരിണാമഗുപ്തിയോടെ വിവരിച്ചപ്പോൾ രസകരമായി. ഒപ്പം ആശ്വാസകരവും. ഈ കുറിപ്പിൽ എല്ലാവർക്കും ഉപകാരപ്രദമായ പാഠങ്ങളുണ്ട്. നന്ദി.

Nandakumar said...

Good caution !! Regards

എന്റെ എഴുത്തുമുറി said...

ഹോ....സമാധാനമായി.....ഞാന്‍ വിചാരിച്ചു ശരിക്കും ലോട്ടറി അടിച്ചു എന്ന്.എന്തെന്നറിയില്ല,ആരെങ്കിലും നന്നായി കാണുന്നത് മനസ്സില്‍ വളരെ വിഷമം ഉണ്ടാക്കുന്നു.


നന്നായിട്ടുണ്ട്.

Umesh Pilicode said...

വളരെ നല്ല പോസ്റ്റ്‌
ആശംസകള്‍.

the man to walk with said...

കുറച്ചു നാള്‍ മുന്‍പ് ഈ ഭാഗ്യം അനുഭവിച്ചിട്ടുണ്ട് ..

ആശംസകള്‍

ആചാര്യന്‍ said...

നന്നായി ഈ ഓര്‍മപ്പെടുത്തല്‍....എന്തായാലും ഓസിനു കിട്ടിയാല്‍ ആസിഡും കഴിക്കും എന്നാ പോലെ ആണ്...ഈ മലയാളികള്‍ക്ക് ജോലി ചെയ്യാതെ മെയ്‌ അനങ്ങാതെ കാശുണ്ടാക്കണം അതാണ്‌ ലോട്ടറി കച്ചവടങ്ങള്‍ ഇത്ര ഉഷാരില്‍ നടക്കുന്നത്...എന്തിനു പറയണം..ദുഫായില്‍ ഡി എസ എഫിന് നരുക്കെടുപ്പുണ്ട് അതില്‍ കാശ് മുടക്കുന്ന ഭൂരിഭാഗവും മലയാളികള്‍ ആണെന്നാണ്‌ വിവരം ..ഇനിയും പടിചെങ്കില്‍ അല്ലെ..

വീകെ said...

ഇനിയും പഠിക്കാത്തവർക്കായി ഇതു സമർപ്പിക്കാം അല്ലെ...?
എല്ലാവരും വായിച്ചു പഠിക്കട്ടെ....

ആശംസകൾ....

ManzoorAluvila said...

പ്രിയ സിദ്ധീക്ക് ഭായി..വളരെ ആനുകലിക പ്രസക്ത്തമായ വിഷയം വളരെ മനോഹരമായ് കൈകാര്യം ചെയ്തിരിക്കുന്നു..നല്ല മുന്നറിയിപ്പ്

പട്ടേപ്പാടം റാംജി said...

വളരെ നന്നായി.
സംഭവമല്ല. പോസ്റ്റ്‌.
വളരെ കൊല്ലങ്ങള്‍ക്ക് മുന്‍പ്‌ ആദ്യമായി എന്റെ മോബൈലിലാണ് ഇത്തരം ഒന്ന് വന്നത്. അന്ന് ഇതിനെക്കുറിച്ച് അറിഞ്ഞു തുടങ്ങി എന്ന് പറയാന്‍ പറ്റില്ല. ആ സമയത്താണ്. അതിനുശേഷം പലപ്പോഴും മോബൈലിലെയും കംബ്യൂട്ടരിലെയും ഇത്തരം സന്ദേശങ്ങള്‍ കാണുന്പോള്‍ തന്നെ ഒഴിവാക്കുകയാണ് പതിവ്. സിദ്ധിക്ക ഒരു പടി കൂടി കടന്നു അവരുടെ അല്പമെങ്കിലും നഷ്ടപ്പെടുത്തനമെന്നു കരുതി പ്രവര്‍ത്തിച്ചത് നന്നായി. നമ്മളൊക്കെ വിവരമുള്ളവര്‍ എന്ന് കരുതുന്നവരാണ് ഇത്തരത്തില്‍ ആരെയും അറിയിക്കാതെ ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി പുറത്ത്‌ പറയാന്‍ കഴിയാതെ മിണ്ടാതിരിക്കുന്നത്. ചിലരൊക്കെ കേസുമായി പുറത്ത്‌ വരുന്നത് നമ്മള്‍ പത്രത്തിലൂടെ കാണുന്നുമുണ്ട്.
പിന്കുരിപ്പില്‍ സൂചിപ്പിച്ചത്‌ പോലെ നമ്മളെ നയിക്കെണ്ടവര്‍ കോടികള്‍ കവര്‍ന്നു കൊണ്ട് സ്വന്തം കാര്യങ്ങള്‍ക്ക് നമ്മുടെ വോട്ടിന്റെ ആനുകൂല്യം വെച്ച് കാര്യങ്ങള്‍ നീക്കുമ്പോള്‍ ഇത്തരം ദുഷിപ്പുകള്‍ സമൂഹത്തില്‍ ചെയ്യുന്നവരെ,കൊണ്ട് നടക്കുന്നവരെ നമ്മള്‍ മതരാഷ്യ്രീയ ചിന്തകള്‍ക്കതീതമായി ഒറ്റപ്പെടുത്തി അതിനെതിരെ ചിന്തിക്കേണ്ടിയിരിക്കുന്നു.

mini//മിനി said...

ഒരാഴ്ച മുൻപ് എനിക്കും വന്നു. കോടികൾ...

Unknown said...

ഇക്കാ.... ഇത് കുറെ ആയി. ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം.
എങ്കിലും അറിയാത്തവര്‍ക്ക് ഉപകരിക്കട്ടെ.നല്ല അവതരണം.

ishaqh ഇസ്‌ഹാക് said...

ഒരുപാട്പേർ കോടിയത് കേട്ടിട്ടുണ്ട്..!
നല്ലമുന്നറിയിപ്പ് , വളരെ രസകരമായി പറഞ്ഞു.,
അഭിനന്ദനങ്ങൾ.

Unknown said...

നല്ല ഭംഗിയായിട്ടു എഴുതി.

ഏപ്രില്‍ ലില്ലി. said...

kollaam.nannaayi avatharippichu. enikkum ippozhum varaarundu ithupolathe mails. thirichoru pani kodukkaan oruthanu njaanum reply ayachaayirunnu..kure kalla address okke vachu. avanaayikkondu pinne nirtthi.

Unknown said...

വളരെ രസകരമായി വരച്ചുകാട്ടിയ മുന്നറീപ്പ്....വളരെ പ്രസക്തം

Unknown said...

എലാവര്‍ക്കും ഉപകരിക്കാവുന്ന നല്ലൊരു മുന്നറിയിപ്പ്.
രസകരമായി അവതരിപ്പിച്ചു.

ajith said...

വേറെ ഏതെങ്കിലും ട്രിക്ക് ഇറക്കൂ സഹോദരാ എന്ന് ഞാന്‍ മറുപടി അയച്ചു ഒരിക്കല്‍. പിന്നെ ശല്യമുണ്ടായിട്ടില്ല. എനിക്കിപ്പോള്‍ ഒരു തോന്നല്‍.. ഇതിന്റെയെല്ലാം മാസ്റ്റര്‍ ബ്രെയിന്‍ ഒരു മലയാളി അല്ലേയെന്ന്?

അലി said...

പണ്ട് എനിക്കും വന്നു കുറെ കോടികൾ. അതും മൈക്രോസോഫ്റ്റിൽ നിന്നും. ലോകത്തിൽ ഏറ്റവും മികച്ച ഇമെയിൽ ഞാനയച്ചതാണത്രെ! എന്തായാലും എന്റെ കയ്യിൽ അതിനേക്കാൾ കോടിയുള്ളതിനാൽ ആ ചില്ലറ കോടി വാങ്ങാൻ മിനക്കെട്ടില്ല.

Sabu Hariharan said...

പത്ത് ഡോളറെങ്കിൽ പത്ത്!
അത്രയും പണി കൊടുക്കുവാൻ കഴിഞ്ഞല്ലോ!

സ്പെക്ട്രം രാജയെ കുറിച്ച് പണ്ട് ഇളയ രാജ പാടി
‘രാജാ, രാജാധി രാജ...’
Even from frequency we started making money!
Just think about it. Isn't awesome?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുറച്ചു യൂറോ കടം ചോദിക്കണം എന്ന് കരുതി സന്തോഷത്തോടെ വായിക്കുകയായിരുന്നു..അവസാനം വച്ച് ഒക്കെ നശിപ്പിച്ചില്ലേ.ഇനിഒരുപക്ഷെ അതൊക്കെ 'സത്യം' തന്നെ ആയിരുന്നെങ്കിലോ?....
കഷ്ടമായിപ്പോയി!!

MOIDEEN ANGADIMUGAR said...

ഇങ്ങനെയൊരു മെയിൽ കുറച്ചുദിവസം മുമ്പ് എനിക്കുമുണ്ടായിരുന്നു.തുറന്നു നോക്കുകപോലും ചെയ്തില്ല.ഈ സായിപ്പന്മാരു നമ്മെക്കുറിച്ചു ഇങ്ങനെയൊക്കെ ധരിക്കാൻ കാരണം നാം തന്നെയാണ്.കോടികൾ അടിച്ചിട്ടുണ്ടെന്നും പറഞ്ഞു ഒരു എസ്.എം.എസ്സോ, മെയിലോ വന്നാൽ മുമ്പും,പിമ്പും ആലോചിക്കാതെ അതിനുവേണ്ടി ലക്ഷം ചിലവിടുന്ന മണ്ടന്മാർ നമ്മളിൽ ഏറെയുണ്ട്.
അനുഭവം ആസ്യാത്മകമായി അവതരിപ്പിച്ച ഇക്കയുടെ ശൈലി അഭിനന്ദനാർഹമാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിലുള്ള നല്ല സാമ്പത്തിക ശേഷിയുള്ള ഒരു മഹാൻ,ഇതുപോലെ ഒരുലക്ഷം രൂപയോളം അടച്ചുകഴിഞ്ഞ ശേഷം,എന്നോട് ഒരു കമ്പനിയുടെ അഡ്രസ് വേരിവിക്കേഷന് വേണ്ടി എനിക്ക് കുറച്ചുകാലം മുമ്പ് വിളിച്ചിരുന്നൂ...
ആ പൈസ സ്വാഹ:
മൂപ്പർ അത് വേറെ ആരോടും പറഞ്ഞില്ല...കേട്ടൊ
എത്ര പേർ ഇതുപോലെ കാശുണ്ടാക്കികൊണ്ടിരിക്കുന്നൂ‍ൂ...!

എന്നെപ്പോൽ മണ്ടന്മാർ നാട്ടിലും ഉണ്ടെന്നുള്ള സമാധാനം മാത്രം..



നല്ലൊരു ബോധവൽക്കരണ പോസ്റ്റ്...!

നികു കേച്ചേരി said...

നല്ല സാമൂഹികപ്രതിബദ്ധതയുള്ള പോസ്റ്റ്,
@ഇനീപ്പോ എനിക്കുമാത്രം മതി വേറൊരാൾക്കും കിട്ടരുതെന്നാണോ!!!!

രമേശ്‌ അരൂര്‍ said...

സിദ്ധിക്കാ : വളരെ പ്രധാനപ്പെട്ട ഒരു പോസ്റ്റാണിത് ..വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇ മെയില്‍ വഴി ഇത്തരം പ്രലോഭനങ്ങള്‍ നല്‍കി കേരളത്തില്‍ നിന്നുവരെ പണം തട്ടിയ കേസുകള്‍ ഉണ്ട് .ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരാണ് പ്രത്യേകിച്ച് നൈജീരിയക്കാര്‍ തട്ടിപ്പുകാര്‍ .കൊച്ചിയില്‍ ഇങ്ങനെ രണ്ടു മൂന്നു തവണയായി കള്ളന്മാരായ കാപ്പിരികളെ പോലിസ് കുടുക്കിയിട്ടുണ്ട്..എന്നാലും തട്ടിപ്പ് തുടരുന്നു.ഈയിടെ കേരളത്തിലെ ഒരു പോലിസ് ഐ ജി യുടെ മരുമകള്‍ക്ക് വിദേശത്തു ജോലിവാഗ്ദാനം ചെയ്തു മെയില്‍ കിട്ടിയിരുന്നു..വിസ പ്രോസസിങ്ങിനായി ഉടന്‍ ഒരു ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൌണ്ടില്‍ നിക്ഷേപിക്കനമെന്നും ആവശ്യപ്പെട്ടു ,തക്ക സമയത്ത് ഇടപെട്ടതിനാല്‍ പണം പോയില്ല ..അപ്പച്ചന്‍ ഒഴാക്കാനും ഇങ്ങനെ ഒന്ന് എഴുതിയിട്ടുണ്ട് ,,

smitha adharsh said...

ഞാനും ഒരിയ്ക്കല്‍ കോടിപതി ആയതാ.മെയില്‍ വായിച്ച് കഴിഞ്ഞ് ആകെ കന്‍ഫ്യൂഷന്‍ ആയിരുന്നു.പണം കിട്ടിക്കഴിഞ്ഞാല്‍ ആലുക്കാസില്‍ പോയിട്ട് മലബാര്‍ ഗോള്‍ഡില് പോണോ,അതോ മലബാര്‍ ഗോള്‍ഡില്‍ പോയിക്കഴിഞ്ഞിട്ടു ആലുക്കാസില്‍ പോയാല്‍ മത്യോ എന്നൊക്കെ..ഒന്നും വേണ്ടി വന്നില്ല.

പോസ്റ്റ്‌ രസായി.

Mohamedkutty മുഹമ്മദുകുട്ടി said...

ഇ-മെയില്‍ ഐഡി ഉള്ളവരെല്ലാവരും തന്നെ ഒരിക്കലെങ്കിലും ഇത്തരം കോടി പതി ആയിട്ടുണ്ടാവും !.ഇന്നു പലരും ഇക്കാര്യത്തില്‍ നല്ല ബോധവന്മാരുമാണ്. എന്നാലും ചിലരൊക്കെ പെട്ടതും അറസ്റ്റു നടന്നതും നമ്മള്‍ പത്രത്തില്‍ വായിച്ചതുമാണ്.താങ്കള്‍ പറഞ്ഞ പോലെ നമ്മെ നയിക്കുന്നവരും ഭരിക്കുന്നവരും ഇതിലും വലിയ തട്ടിപ്പു നടത്തുമ്പോള്‍ പിന്നെ നമുക്ക് എവിടെ നിന്നു രക്ഷ കിട്ടാനാണ്?. ഈ യുഗത്തിലെ ഏറ്റവും നല്ലൊരു മാധ്യമത്തെ ഇത്തരത്തില്‍ വ്യഭിചരിക്കാനാണ് കൂടുതല്‍ ആളുകളും മെനക്കെടുന്നത്. പ്രയോജനകരമായ അനേകം വഴികള്‍ ഉണ്ടെങ്കിലും ഇന്നു തട്ടിപ്പുകള്‍ക്കും തെമ്മാടിത്തത്തിനുമാണ് ഇന്റര്‍നെറ്റ് കൂടുതലും ഉപയോഗിക്കുന്നത്.ഈ സൈബര്‍ പോലീസ് ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. പിന്നെ താങ്കളുടെ ഈ “കുണ്ട്രാസ”ത്തിന്റെ അര്‍ത്ഥമെന്താണ്? ഇത്തരം വാക്കുകളുടെ ഒരു ഡിക് ഷ്ണറിയായിക്കോട്ടെ അടുത്ത പോസ്റ്റ്!

Yasmin NK said...

അതന്നെ. പണ്ടാറടങ്ങിപ്പോട്ടെ അവന്മാര്‍..

വിരോധാഭാസന്‍ said...

ഷോര്ട്ട്കട്ടുകളുടെ ലോകം ഒരുപാട് പേരെ കുടുക്കിയിട്ടുള്ളതാണ്..പലരും കുടുങ്ങാന്‍ തയ്യാറുമാണ്..

നന്നായി എഴുതി ,ആശംസകള്‍സ്

Akbar said...

ഹി ഹി ഹി.. അപ്പൊ ആ മെയില്‍ ഇങ്ങക്കും കിട്ടിയോ.. ഞാന്‍ വിചാരിച്ചു ഞാന്‍ മാത്രമാണ് കോടീശ്വരന്‍ ആയതെന്നു.

yousufpa said...

ഇത്തരം ഒട്ടേറേ പറ്റിക്കൽസിന്റെ ലോകത്താണ്‌ നാം ജീവിക്കുന്നത്.ദിനേനയെന്നോണം ഓരോ പറ്റിക്കൽസ് പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഈ ലോകത്തെ ബുദ്ധിമാന്മാരിൽ ഗംഭീരൻ എന്ന് ആക്രോശിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന മലംകോരി(മലയാളി) എന്നും ഇത്തരം ചതിക്കുഴിയിൽ വീണിരിക്കും.അത് ഡോക്ടറൊ, എൺചിനീയറൊ എന്ന വക ഭേധമില്ലാതെ.എന്തായാലും സിദ്ദീഖ്ഭായ് നിങ്ങൾ സരസരൂപേണ കാര്യം പറഞ്ഞൊതുക്കി.
യൂസുഫ്പ.
9633557976

ബഷീർ said...

ഇത്തരം തട്ടിപ്പ് മെയിലുകൾ ഇന്നിപ്പോൾ കൂടീവരികയാണ് . ബാങ്ക് എകൌണ്ടുമായി ബന്ധപ്പെട്ട മെയിലുകൾ പ്രത്യെകം ശ്രദ്ധിയ്ക്കുക.

പിന്നെ എഴുതിയ പോലെ അവരുടെ നമ്പറിൽ വിളിക്കുന്ന പരിപാടി വേണ്ടാ‍ാ കാർന്നോരേ ..

പോസ്റ്റ് കൊള്ളാ‍ാം :)

ചെകുത്താന്‍ said...

കൊള്ളാം ട്ടാ !!

മുസ്തഫ|musthapha said...

ആയ്... ചീളു കേസ്, മൈക്രോസോഫ്റ്റിന്റെ വക കിട്ടിയ മില്യണ്‍സ് വെച്ച് ആര്‍മാദിക്കുന്ന നമ്മോടൊ ഇതൊക്കെ... :))

സിദ്ധീക്ക്, ഇതേ പോലെ പലര്‍ക്കും കിട്ടാറുള്ളതാണെങ്കിലും... നമ്മക്കിട്ട് പണിയാന്‍ ഇറങ്ങിയ അവന്മാര്‍ക്കിട്ട് പണിതതും... അത് വളരെ രസകരമായി എഴുതിയതും ഇഷ്ടായി... കീപ്പിറ്റപ്പ് :)

Ismail Chemmad said...

പ്രിയ സിദ്ധീക്ക..വളരെ ആനുകലിക പ്രസക്ത്തമായ വിഷയം വളരെ മനോഹരമായ് കൈകാര്യം ചെയ്തിരിക്കുന്നു..

Unknown said...

ഇത്തരം കബളിപ്പിക്കളില്‍ പെടുന്നവരെ വേണം പറയാന്‍.
പണം എന്ന് കേള്‍ക്കുമ്പോഴേക്കും കീഴ്‌മേല്‍ നോക്കാതെ എടുത്ത്തുചാടുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം.

എഴുത്ത് രസികനായി ട്ടോ!

അനീസ said...

എല്ലാത്തിനും ഒരു മുന്‍കരുതല്‍ എടുക്കാറുണ്ട്

lekshmi. lachu said...

ആദ്യമായി നെറ്റ് എന്തെന്ന് മനസ്സിലാക്കി വരുന്ന
സമയത്ത് എനിക്കും ഇത്തരം മെയില്‍ കിട്ടിയപ്പോ
ഞാനും സന്തോഷിച്ചു നിമിഷ നേരം..പിന്നീട് സത്യാവസ്ഥ
അറിഞ്ഞപ്പോ അത്തരം മെയില്‍ തുറക്കാതെ ആയി.
നല്ല പോസ്റ്റ്‌

Anonymous said...

ഓഹോ അങ്ങിനെ ഞാൻ കരുതി ഇതു ഇങ്ങനെ യാഥാർത്യമാവുകയും ചെയ്യുന്നുണ്ടോ എന്ന് ഞമ്മക്കും വന്നതാ ഇങ്ങനെ കുറെയെണ്ണം.. നല്ല പോസ്റ്റ് നർമ്മത്തിലൂടെ കാര്യം പറഞ്ഞു കൊള്ളാം .

SUJITH KAYYUR said...

nalla vivaranam.abhinandanangal

SUJITH KAYYUR said...

nalla vivaranam.abhinandanangal

Anees Hassan said...

your blog won a great prize of $1000000 !!!!!!!!!!!!! hurry ......
contact me immediately!!!111

കൂതറHashimܓ said...

ഓഹ്
ആശ്വാസം, സിദ്ദീക്ക് ഭായിയും എല്ലാം വിശ്വസിച്ച് മണ്ടനായി എന്നാണ് കരുതിയത്.

എന്തായാലും തിഉരിച്ച് പണിയാന്‍ നോക്കിയത് ഇഷ്ട്ടമായി

മാഷേ എന്തൊക്കെ പറഞ്ഞാലും എന്നെ പറ്റിക്കൂ എന്നെ മൈന്റോട് കൂടി ഉള്ളവരെ എമ്പാടും ഇത്തരക്കാര്‍ക്ക് കിട്ടും എല്ലാകാലത്തും

ente lokam said...

ഹോ അപ്പച്ചന്റെ പോസ്റ്റ്‌ വായിച്ചു
nygerian സുന്ദരിമാരെ കാരെ കണ്ടിട്ട് ഇങ്ങു
ഇറങ്ങിയാതെ ഉള്ളൂ..ഇത്ര പെട്ടെന്ന് അവര്‍
ഇവിടെ എത്തിയോ?സംഭവം നന്നായി എഴുതി
അഭിനന്ദനങ്ങള്‍.

A said...

സാധാരണ ഇങ്ങിനെ വരാറുള്ള ഇമെയില്‍ ഒരു ആഫ്രിക്കന്‍ നാട്ടിലെ രാജാവ് മരിച്ചു എന്നും അയാളുടെ സമ്പത്ത് മുഴുവന്‍ ബാങ്കില്‍ ആണെന്നും അത് എടുക്കാന്‍ സഹായിച്ചാല്‍ പകുതി തരാമെന്നും പറഞ്ഞു കൊണ്ടാണ്. സിദ്ധീക്ക ഈ പറഞ്ഞ തട്ടിപ്പിന് ഒരു പുതുമ തോന്നി. തട്ടിപ്പാണെങ്കിലും ഒരു പുതുമ വേണം. ആ പുതുമയ്ക്ക് താങ്കളുടെ നല്ല നര്‍മ്മം കൂടി ചേര്‍ന്നപ്പോള്‍ ഭംഗിയായി

മാണിക്യം said...

എനിക്കും കിട്ടിയതാ ഇത്തരം ഒരു മില്യണ്‍!
എന്റെ അക്കൗണ്ടിലേയ്ക്ക് കാശിടാന്‍ ഞാന്‍ എന്റെ കയ്യിലെ കാശ് കൊടുക്കണമെന്ന്
പറഞ്ഞ് മെയില്‍ വന്നു 'അണ്ണോ ആ തുക നിങ്ങള്‍ എനിക്ക് അടിച്ച സമ്മാനത്തില്‍ നിന്ന് കിഴിച്ചിട്ട് ബാക്കി തന്നാല്‍ മതി എന്ന് മെയില്‍ ഇട്ടു ...
പിന്നെയും വരും മെയില്‍ സലീം പറഞ്ഞപോലെ ഏതോ ഒരു വലിയ കോടിക്കോടിപതി മരിച്ചു അയ്യളുടെ പണത്തിനു അവകാശിയാണ്, പക്ഷെ അയാള്‍ പൊളിറ്റിക്കല്‍ അസൈലത്തില്‍ ആണ് എന്റെ അകൗഅണ്ടിലേയ്ക്ക് ഈ പണം മാറ്റിയാല്‍ 5% ശതമാനം തരാം അതും അകൗണ്ട് ഞാന്‍ തുറക്കണം ..ഊവ്വ് ഊവ്വേ! ഈ കക്ഷിക്ക് ഇതു പോലെ വന്ന മറ്റൊരു മെയിലിലെ അഡ്രസ്സ് ഫോര്‍വേട് ചെയ്തിട്ട് നിങ്ങളുടെ രണ്ടു പേരുടേയുമ് ആവശ്യം ഒന്നായ കൊണ്ട് പരസ്പരം സഹായിക്ക് എന്നെ വെറുതെ വിടാന്‍ പറഞ്ഞു..
സിദ്ധിക്ക് പോസ്ട് രസകരമായി.. അല്പം തമാശയും ഒരു പാട് കാര്യവും

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മിക്കവാറും ഈ വക ഓഫറുള്‍ ധാരാളം വരുന്നുണ്ട് . പറ്റീര് പരിപാടി ആണെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാന്‍ ഭയങ്കര പുണ്യ വാളനായി മാറും. അവകാശികള്‍ ഇല്ലാതെ മരിച്ചു പോയവരുടെ സ്വത്തു ആ രാജ്യത്തെ സര്‍ക്കാരിലേക്ക് പോകട്ടെ. അതുകൊണ്ട് റോഡും, പാലങ്ങളും, ഒക്കെ ഉണ്ടാവട്ടെ. പിന്നെ നമുക്ക് അവകാശപ്പെടാത്ത പണം ഹറാം ആണ്. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പണ ത്തിനോട് തീരെ താല്പര്യം ഇല്ല എന്നൊക്കെ അടിച്ചു വിടും. ഞങ്ങള്‍ ഇന്ത്യാക്കാര്‍ ഇത്തരം പണം സ്വീകരിക്കാന്‍ ഇഷ്ടപെടുന്നവര്‍ അല്ല എന്നൊരു ദേശ ഭക്തി കൂടി കാണിച്ചു പോകാറുണ്ട് ചിലപ്പോള്‍.

ശ്രദ്ധേയന്‍ | shradheyan said...

കണ്ടില്ലേ സിദ്ധീഖാ, ഒട്ടു മിക്കപേര്‍ക്കും ഇങ്ങനെ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്നെ സംബധിച്ചിടത്തോളം ഓണ്‍ലൈന്‍ വഴി കിട്ടിയ വകയില്‍ മാത്രം ഒരു ത്രീജി സ്പെക്ട്രം ഇന്ത്യന്‍ ഉറുപ്പിക (ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപയുടെ പുതിയ പേര്) സമ്പാദ്യമായിക്കാണും!

കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില പാവങ്ങള്‍ ഇപ്പോഴും ബാങ്ക് അക്കൌണ്ടും ക്രെഡിറ്റ് കാര്‍ഡുമൊക്കെയായി ഇവന്മാരുടെ പുറകെ ഇപ്പോഴുമുണ്ട് എന്നതാണ് കഷ്ടം!

Unknown said...

ഒരു മാല പടക്കം തന്നെ ....ഹി ഹി
നമ്മള്‍ ആരാ മോന് അല്ലെ ?
പുട്ടും പുട്ടിന്റെ പൊടിയും കഴിച്ചു ഓള്‍ നമ്മള്‍ വന്നത് അവിടെ ആണോ അവന്‍മാരന് ....കൊള്ളാം നല്ല അവതരണം

ഇത് പോലെ എത്ര എത്ര തട്ടിപ്പ് ....കണ്ണുകള്‍ കൂരിപിച്ചു വെക്കണം എനാല്‍ പോലും രക്ഷ ഇല്ല ..

Cm Shakeer said...

സിദ്ധീഖാ, ഇത് പോലെ ബില്‍ഗൈറ്റ്സ് തന്റെ ലാഭത്തിന്റെ ചെറിയ ഒരു അംശം ഹോട്ട്മെയില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ച വിവരത്തിന് ഒരു മയില്‍ ഫോര്‍വേഡ് (പൈസ കിട്ടിയ ആളുകളുടെ സാക്ഷ്യയ പത്രമടക്കം)എനിക്കും കിട്ടിയിരുന്നു. അത് അയച്ചവന് തന്നെ പണികൊടുത്തകാരണം പിന്നെ പൊടിപോലും കണ്ടിട്ടില്ല.

Manoraj said...

ഇത് പോലുള്ള കുറേ മെയിലുകള്‍ കിട്ടിയിട്ടുണ്ട്. പിന്നെ ഗൂഗിളില്‍ സ്പാം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പം നടക്കും..

കുസുമം ആര്‍ പുന്നപ്ര said...

ഇതിപ്പം പലരൂപത്തില്‍ പലര്‍ക്കും വന്നു കൊണ്ടിരിക്കുകയാണ്

Echmukutty said...

post nannai.
narmmam chathi pattathavante chundil chiriyaayi varum, chathi pattiyavanu pottikkarachilaayum....... ezhuthu valare nannai keetto.
abhinandanangal.

Kadalass said...

ഇത്തരം തട്ടിപ്പിൽ പണം പോയിട്ടില്ലെങ്കിലും സമയ കളഞ്ഞവരെ എനിക്കറിയാം.
ഇതെല്ലാം പണം തട്ടാനുള്ള തന്ത്രങ്ങൾ!
എല്ലാവരേയും എഴുതി അറിയിച്ചതിന്‌ നന്ദി...
ആശംസകൾ!

nazirmamba said...

how are u

പ്രയാണ്‍ said...

ഇതുവഴി വന്നതാണ് മുന്പ് ..... കമന്‍റിയില്ല അല്ലേ ....:)

Dinil said...

malayalikaloda avante kali !

Unknown said...

ഇക്കാ..കിടിലം പോസ്റ്റ്.ഇങ്ങനെ പൈസ പോയ ഒരു പാവംമലയാളി പ്രവാസി സുഹൃത്തിനെ എനിക്കറിയാം.എന്തായാലും ഈ പോസ്റ്റ് അയ്യാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.ഞങ്ങള്‍ ആണയിട്ടു പറഞ്ഞിട്ടും കേള്‍ക്കാതെ രൂപ പോയ പ്രാവാസിയേ നിനക്കിതു തന്നെ വേണം.

Mohamed Salahudheen said...

തട്ടിപ്പോകും

മത്രംകോട് said...

നന്നായിട്ടുണ്ട്. കുറച്ചു കൂടി സംശയങ്ങള്‍ ചോദിക്കാമായിരുന്നു, കളി തോഗ്'ഗുക്കരോടാണ് (തോഴിയൂക്കാര്‍). ഓന്‍ വിളവു പഠിച കോളേജിലെ പ്രിന്‍സിപ്പല്‍ പഠിച്ച യൂനിവേര്സിട്യുടെ വൈസ് ചന്സിലര്മാര്‍ നമ്മളാണ്. അതിന്ടോ ആ പൊട്ടന്‍ സായിപ്പിന് അറിയിണ്. കുറച്ചുനാള്‍ മുന്‍പ് എന്റെ കൂടെ ജോലിചെയ്യുന്ന ഇക്ബാല്‍ സാഹിബിനും ഒരു ഇമെയില്‍ വന്നിരുന്നു യാഹൂകരുടെ വകയയിട്ടു (yahoo UK) . അതിന്റെ കൂടെ എന്തോ സീക്രെട്ട് കൊടും ഉണ്ടായിരുന്നു. കേട്ടെഴുത്ത് എഴുതുന്ന കുട്ടികള്‍ സ്ലൈട്ടു പൊത്തിപ്പിടിക്കുന്ന പോലെ സീക്രെട്ട് കോട് മറച്ചു വെച്ചാണ്‌ എനിക്ക് മെസ്സേജ് കാണിച്ചു തന്നത്. ഉടനെ തന്നെ ബഷീര്‍ വള്ളിക്കുന്നു എഴുതിയ ' നൈജീരിയന്‍ ഈമെയിലും ഒരു പാവം മലയാളിയും' എന്നോ ' നൈജീരിയന്‍ ഈമെയിലും മലയാളി പൊട്ടനും' പോസ്റ്റ്‌ മൂപ്പര്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുത്തു. കക്ഷി നന്നാവുന്നതില്‍ എനിക്ക് എതിര്‍പ്പുള്ളതുപോലെ എന്നെയൊന്നു നോക്കി.... ഇത് അങ്ങിനെ ആരെങ്കിലും അയക്കുന്ന മെയില്‍ അല്ല, യാഹൂ നേരിട്ട് അയക്കുന്നതാണ് എന്നുപറഞ്ഞു പിന്നീടു അതിനെക്കുരിച്ച്ചു ഞാനൊന്നും ചോദിച്ചുമില്ല. പറഞ്ഞാല്‍ അറിയത്തോന്‍ ചൊരിഞ്ഞാല്‍ അറിഞ്ഞോളും എന്ന് ഞാന്‍ മനസ്സില്‍ കരുതി. റിയാലോ ഡോളറോ കളഞ്ഞോ എന്ന് പിന്നീടൊന്നും അറിയാന്‍ കഴിഞ്ഞില്ല.
എന്തായാലും നന്നായിട്ടുണ്ട്. അതിനിടക്ക് ആരോ സീരിയലിന്റെ കാര്യം എഴുതിയത് കണ്ടു.
അതെന്താ സംഭവം? ചുമ്മാ ചോതിച്ചു എന്നു കരുതിയാല്‍ മതി!!!!

ഉറപ്പല്ലേ കണ്ട്രാസത്തില്‍ കുണ്ട്രാസ്സം ആവില്ലല്ലോ

Jikkumon - Thattukadablog.com said...

ഇതല്ല ഇതിന്റെ അപ്പുറവും കണ്ടവനാണീ സിദ്ധീക്കിക്കാന്ന് മനസ്സിലായില്ലെ :-) ഇതേ പോലെ എനിക്കും കിട്ടി ഗൂഗിളില്‍ നിന്നു കുറേ കോടികള്‍ ഗൂഗിളിനു ഒരുമ്മ !!!!!

muji said...
This comment has been removed by the author.
Lipi Ranju said...

അസ്സലായി ഇക്കാ, എഴുതിയതും,
അവന്മാര്‍ക്കിട്ടു പണിതതും...

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

'മൂക്ക് കൊണ്ട് "ക്ഷ" "ണ്ണ" "ക്ര" "ശ്ച" "മ്മ" എന്നൊക്കെ വരപ്പിക്കേണ്ട കുറെ മത്തങ്ങാ തലയന്മാരുടെയും ഒരു ലീസ്റ്റ് മനസ്സില്‍ കുറിച്ചിടുകയാണ് ആദ്യം ചെയ്തത്...'
നല്ല രസികന്‍ അവതരണം.

Sidheek Thozhiyoor said...

ഫെനില്‍
അപ്പച്ചോ
ബിഗു
റിയാസ്‌
ഷുക്കൂര്‍
മഞ്ഞുതുള്ളീ
നന്ദു
ചന്തു നായര്‍
ഷമീര്‍
ഒഴിവ്‌
നന്ദകുമാര്‍
യാച്ചുപട്ടം
ഉമേഷു
വാക്കിംഗ് മേന്‍
ആചാര്യന്‍
വീകെ
മന്‍സൂര്‍
റാംജി സാബ്
മിനി ടീച്ചര്‍
താന്തോന്നി
ഇസ്ഹാക്ക്
ജുവൈരിയാ
ഏപ്രില്‍ ലില്ലി
പാലക്കുഴി
എക്സ് പ്രവാസി
അജിത്‌ ഭായ്
അലി ഭായ്
സാബു
ഇസ്മയില്‍ ഭായ്
മൊയ്തീന്‍
മുരളീ മുകുന്ദന്‍
നികു
രമേഷ് അരൂര്‍
സ്മിതാ ആദര്‍ശ്‌
കുട്ടിക്കാ
മുല്ല
ലക്
അക്ബര്‍ ഭായ്
യൂസഫ്‌പ
ബഷീറുണ്ണി
ചെകുത്താന്‍
മുസ്തഫാ
ഇസ്മയില്‍ ചെമ്മാട്
തെച്ചിക്കൊടന്‍ ഭായ്
അനീസ
ലക്ഷ്മി
ഉമ്മു അമ്മാരെ
സുജിത് കയ്യൂര്‍
അനീഷ്‌ ഹസ്സന്‍
ഹാഷിം
എന്റെ ലോകം
സലാം
മാണിക്യം
സുനില്‍
ശ്രദ്ധേയന്‍
മൈ ഡ്രീംസ്
ഷക്കീര്‍
മനോജ്‌
കുസുമ ടീച്ചര്‍
എച്ചുമുട്ടി
മുഹമ്മദ് കുഞ്ഞീ
നസീര്‍ മമ്പ
പ്രയാന്‍
ദിനില്‍
ഉണ്ണികൃഷ്ണന്‍
സലാഹു
ബുഫത്മ
ജിക്കു മോന്‍
മുജീബു
ലിപി
ഉസ്മാന്‍ ഭായ്.

ഇവിടെ എത്തി വിലയേറിയ അഭിപ്രായങ്ങളും ആശംസകളും നല്‍കിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി , മെയില്‍ ഐ ഡി യുള്ള തൊണ്ണൂറ്റി ഒമ്പത് ശതമാനം പേര്‍ക്കും ഇത്തരം മെയിലുകള്‍ കിട്ടുയിരിക്കും, ഉറപ്പ്, പക്ഷെ ഇപ്പൊഴു എത്രയോ പേര്‍ ഈ ചതിക്കുഴികളില്‍ ഇപ്പോഴും വീണു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം കാണുന്നു ..ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ്‌ ഒരു മുന്നറിയിപ്പായി ഉപകാരപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കാര്യമെന്ന് കരുതാം ..എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദിയോടെ
സ്വന്തം നിങ്ങളുടെ സിദ്ധീക്ക്.

kARNOr(കാര്‍ന്നോര്) said...

ithreem okke samayam chilavazhiCHa xamayK hats off!

Nena Sidheek said...

വായിച്ചു വന്നപ്പോ ഞാന്‍ കരുതി ഇനിപ്പോ എന്നെ കെട്ടിക്കാന്‍ വേറെ വഴിയൊന്നും ആലോചിക്കെണ്ടല്ലോ എന്ന് .അവര്‍ ചോദിച്ചത് കൊടുത്തു നോക്കായിരുന്നില്ലേ ഉപ്പാ .സംഗതി .കിട്ടിയിരുന്നെങ്കിലോ?

സൂത്രന്‍..!! said...

സിദ്ധീക്ക് ഭായ്

എനിക്ക് ഇങ്ങനെ മെയില്‍ വരാറില്ല. പക്ഷെ ലോട്ടറി അടിച്ചു എന്നും പറഞ്ഞു വരാറുണ്ട്.ഞാന്‍ മൈന്‍ഡ് ചെയാറില്ല. കഷ്ടകാലത്തിനു അടിച്ചുപോയാല്‍ എന്നാ ചെയ്യും.

വരയും വരിയും : സിബു നൂറനാട് said...

ഞാനൊരു പതിനഞ്ചു തവണയെങ്കിലും ഇങ്ങനെ കോടീശ്വരന്‍ ആകണ്ടാതാ. ഡിലീറ്റ് ബട്ടനോടുള്ള പ്രിയം കൊണ്ട് തുറന്നു നോക്കാതെ തന്നെ അങ്ങ് പണ്ടാരമടങ്ങും. എന്‍റെ ഓരോ ദുശീലങ്ങളെ...

Sidheek Thozhiyoor said...

വന്നു കണ്ടതില്‍ സന്തോഷം കാര്‍ന്നോരെ ..
എടി നെനാ നിന്നോടല്ലേ ഈ വഴിക്ക് കണ്ടുപോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നത്
ചെന്നിരുന്നു പഠിക്കെടീ ...
സൂത്രാ ..ഇനി അടിച്ചാല്‍ അറിയിക്കു ,നമുക്ക് ചെലവാക്കാന്‍ വഴിയുണ്ടാക്കാം
സിബൂ ..ആരൊക്കെയാണ് പറ്റിക്കാനിരങ്ങിയിരിക്കുന്നതെന്ന് ഇടക്കൊന്നു തുറന്നു നോക്കുന്നത് നല്ലതാ

kharaaksharangal.com said...

ഇതുപോലെ മെയില്‍ ഒരുപാടു എനിക്കും കിട്ടിയിട്ടുണ്ട്. അവതരണം നന്നായി. നര്‍മ്മത്തിലൂടെ അവതരിപ്പിച്ചത് കൂടുതല്‍ നന്നായി.

Sidheek Thozhiyoor said...

കനലുകള്‍ക്ക് മാലപ്പടക്കതിലേക്ക് സ്വാഗതം ...അഭിപ്രായത്തിനു നന്ദിയും

ജയരാജ്‌മുരുക്കുംപുഴ said...

munnariyippu nannayi.....

Sidheek Thozhiyoor said...

സന്തോഷം ജയരാജ്‌ ..

Vp Ahmed said...

മിക്ക ദിവസങ്ങളിലും ഇത് പോലെ ഒന്ന് രണ്ടു മെസ്സേജുകള്‍ മൊബൈലില്‍ സ്ഥിരമായും ഇടയ്ക്കു ഇമൈല്‍ ആയും കിട്ടുന്നു. ശ്രദ്ധിക്കാറില്ല. ചില വിഡ്ഢി ശിരോമണികള്‍ ഇതിലൊക്കെ പെട്ടതായി കേട്ടിട്ടുണ്ട്.

Related Posts Plugin for WordPress, Blogger...