Ads 468x60px

സൂക്ഷിക്കണേ...വഴുക്കും.!

ഏകദേശം പത്തിരുപതു വര്ഷം മുമ്പ് ഒരു വലിയ പെരുന്നാള്‍ ദിനം ..
ഞങ്ങളുടെ തൊഴിയൂര്‍ പാലെമാവ്‌ മഹല്ല് പള്ളിയിലേക്ക് പെരുന്നാള്‍ നമസ്കാരത്തിനായി കൊച്ചുകുട്ടികളും വയോവൃദ്ധരും രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍  മാത്രം കാണുന്ന ചില  പ്രത്യേക മനുഷ്യജീവികളും അടക്കമുള്ള ആബാലവൃദ്ധം  ജനങ്ങള്‍  ഒറ്റയായും  കൂട്ടമായും വന്നെത്തിക്കൊണ്ടിരുന്നു..
അന്നത്തെ പള്ളിയുടെ പ്രവേശന കവാടത്തിനു മുന്നിലായി  വലിയൊരു കുളമുണ്ടായിരുന്നു , ആവശ്യക്കാര്‍ക്ക് അംഗശുദ്ധി വരുത്തി പള്ളിയിലേക്ക് കയറാനായി കരിങ്കല്‍ പടവുകളും കൈവഴികളും പള്ളിയുടെ  വാതില്‍ വരെ കെട്ടിപ്പൊക്കിയിട്ടുമുണ്ടാരുന്നു..

എപ്പോഴും ഈര്‍പ്പം തട്ടുന്ന  ഈ പടവുകളില്‍ നനവും വഴുക്കലും ഒരു ഒഴിയാബാധ പോലെ ആളുകളെ ഇടയ്ക്കിടെ വീഴ്ത്തിക്കൊണ്ടിരുന്നു.
തൊഴിയൂരില്‍ ആയിടെ അടുത്ത ഗ്രാമമായ ഞമനെങ്കാട്ടുനിന്നും വന്നു താമസമാക്കിയ ഒരു കുടുംബത്തിലെ അംഗം അബുക്ക  ഖത്തറില്‍ നിന്നും പെരുന്നാള്‍ ആഘോഷത്തിനായി തലേ ദിവസമാണ് നാട്ടിലെത്തിയത് .ഞങ്ങള്‍ക്കെല്ലാം വളരെ സ്നേഹവും ബഹുമാനവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ധേഹം, ആരോടും വളരെ സ്നേഹത്തോടും വാല്സല്യതോടും സംസാരിക്കുകയും ആര്‍ക്കും എന്ത് സഹായവും ചെയ്യുവാന്‍ സന്നദ്ധനുമായിരുന്ന അബുക്ക നല്ലൊരു വ്യകതിത്വതിന്നുടമയായിരുന്നു.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെ  പരിചയക്കാരെയും ബന്ധുക്കളെയും ഒന്നിച്ചു കാണാം കൂടെ നിസ്കാരവും നടക്കും  എന്ന് കരുതി അബുക്കായും അന്ന് നേരത്തെ തന്നെ പള്ളിയില്‍ ഹാജരുണ്ടായിരുന്നു, നല്ല എണ്ണക്കറുപ്പുള്ള മേനിയില്‍ പളപളാ മിന്നുന്ന തൂവെള്ള വസ്ത്രങ്ങളും ബ്രുട്ട് സ്പ്രേയുടെ സുഗന്ധവും റാഡോ വാച്ചും ഒക്കെയായി ആളൊരു ഒന്നൊന്നര ഗള്‍ഫുകാരനായാണ്  അവതരിച്ചിട്ടുണ്ടായിരുന്നത്. വന്നപാടെ പടവുകളിലെ വഴുക്കലിനെകുറിച്ച് മനസ്സിലാക്കിയ അബുക്ക കുളത്തിന്നരികില്‍ നിലയുറപ്പിച്ചു  ഒരു  സന്നദ്ധഭടനെപ്പോലെ കുട്ടികളുടെയും വൃദ്ധരുടെയും കൈപിടിച്ച് കയറ്റിയും മറ്റുള്ളവര്‍ക്ക് "സൂക്ഷിക്കണേ ..വഴുക്കും " എന്ന  മുന്നറിയിപ്പ് കൊടുത്തും  സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരുന്നു ..
"മോനെ അബ്വോ യ്യിങ്ങോട്ടു കേറിപ്പോര്‌ ഇവടെ നാലഞ്ചു നേരം കേറിയെറങ്ങണോര്‍ക്കൊക്കെ അറിയാം ഇവിടുത്തെ വഴുക്കലിന്‍റെ കാര്യം അല്ലാത്തോന്മാര്‍ ഇനിപ്പോ ഒന്ന് വീണാലും കൊഴപ്പമൊന്നും ഇല്ലന്നേ..."
പള്ളിയുടെ അന്നത്തെ ഖജാന്‍ജിയായിരുന്ന; എല്ലാവര്ക്കും ഒരു കാര്‍ന്നോരായ പരുക്ക  (ഞങ്ങളുടെ പരുക്ക ഇന്ന് ജീവിച്ചിരിപ്പില്ല , പരേതന് അള്ളാഹുവിന്‍റെ അനുഗ്രഹം ലഭിക്കാനായി പ്രാര്‍ഥിക്കുന്നു) അത് പറഞ്ഞപ്പോള്‍  എന്നാപിന്നെ അങ്ങിനെ ആയേക്കാമെന്ന് വെച്ച് അപ്പോള്‍ അങ്ങോട്ടെത്തിയ അടുത്ത ഒരു വീട്ടുകാരനോട് വഴുക്കലിന്‍റെ കാര്യം ഓര്‍മ്മിപ്പിച്ച ശേഷം  വുള് എടുക്കാന്‍ കുളത്തിലേക്ക്‌ ഇറങ്ങിയതാണ് അബുക്ക ..
ഒരു സുഹൃത്തുമായിസംസാരിച്ചു പള്ളിയുടെ ചരുവില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍..
ഗോള്‍ഡന്‍ സ്ട്രാപ്പുള്ള റാഡോ വാച്ച് കെട്ടിയ ഒരു കറുത്ത  കൈ കുളത്തിലേക്ക്‌ താഴ്ന്നുപോകുന്നതാണ് കണ്ടത് ..കൂടെ "പടച്ചോനെ ചതിച്ചോ" എന്നും പറഞ്ഞു തിരക്കിട്ട് പടിക്കെട്ടിറങ്ങുന്ന പരുക്കാനെയും കണ്ടു..
കുളത്തില്‍ ഒന്ന് മുങ്ങിപ്പൊങ്ങിയ അബുക്ക പ്രാണവെപ്രാളത്തോടെ നോക്കിയപ്പോള്‍ കണ്ടത് പരുക്കാടെ നീട്ടിപ്പിടിച്ച കയ്യാണ് മൂപ്പര്‍ മുന്‍ പിന്‍ ആലോചിക്കാതെ അതില്‍ തന്നെ കയറിപ്പിടിച്ചു ..പിന്നെ ഞങ്ങള്‍ കണ്ടത് ഒരു ആര്‍ത്തനാദത്തോടെ അബുക്കാടെ കൂടെ മുങ്ങിപ്പോകുന്ന പരുക്കാനെയാണ് .
ഒടുവില്‍ രണ്ടു പേരെയും ഒരുവിധം തപ്പിയെടുത്തു കരക്കെത്തിച്ചപ്പോഴേക്കും കുളത്തില്‍  വെള്ളം മൂടിക്കിടന്നിരുന്ന ഒരു കരിങ്കല്‍ പടി വെളിയില്‍ കാണാന്‍ തുടങ്ങിയിരുന്നു , അതിനു കാരണം അപ്പോഴത്തെ വേലിയീറക്കമാണോ അതോ ആ വെള്ളം അവരുടെ വയറ്റീ പോയതാണോ എന്ന കാര്യത്തില്‍ കണ്ഫുഷന്‍ ഇപ്പോഴും ബാക്കി തന്നെ.

55 comments:

Mohamed Salahudheen said...

ബലിപെരുന്നാളാശംസകള്

കുസുമം ആര്‍ പുന്നപ്ര said...

വായിച്ചുവന്നപ്പഴേ എനിയ്ക്കു തോന്നി
പര്യവസാനം
കൊള്ളാം വഴുക്കല്‍.
പെരുന്നാളാശംസകള്‍

ഹംസ said...

ഹിഹി.... പെരുന്നാള്‍ പോസ്റ്റ് ചിരിപ്പിച്ച് കളഞ്ഞല്ല്ലോ,,, സീദ്ധീക്കിക്കാ...

എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇക്കാക്കും കുടുംബത്തിനും എന്റെ ഒരായിരം ബലി പെരുന്നാള്‍ ആശംസകള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അല്ല ഇക്കാ ഒരു സംശയം..
അതായത് ഈ
"രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം കാണുന്ന ചില പ്രത്യേക മനുഷ്യജീവികളും"
എന്നു ഉദ്ദേശിച്ചത് ഇക്കാനെ തന്നെയല്ലേ...?അപ്പൊ പിന്നെ അതു വ്യക്തമാക്കി എഴുതായിരുന്നു...

എന്തോ...എന്നെ ആരോ വിളിച്ചു...ഞാനോടി..

nanmandan said...

ബലിപെരുന്നാളാശംസകള്

സാബിബാവ said...

ഇക്കാ എഴുത്ത് വായിച്ചു ഇഷ്ട്ടായി .
ഇക്കാക്ക് കുടുംബത്തിനും പെരുന്നാള്‍ ആശംസകള്‍

കുഞ്ഞൂസ്(Kunjuss) said...

പെരുന്നാള്‍ ആശംസകള്‍..!
നല്ല പോസ്റ്റ്

Unknown said...

എന്നെപ്പോലെ ആണല്ലേ ?ഇഷ്ട്ടപ്പെട്ടു.

K@nn(())raan*خلي ولي said...

ഈദ്‌ മുബാറക്ക്.

ശ്രീ said...

പെരുന്നാള്‍ പോസ്റ്റ് രസകരമായി

Unknown said...

പെരുനാള് ദിനത്തില്‍ നമ്മുടെ നാടും പള്ളിയും വംശ നാശം നേരിട്ട പള്ളികുളവും [foto super] പിന്നെ പരുക്കാനെ ഒക്കെ ഓര്‍മിപ്പിച്ച സിദ്ടിക്കാടെ നര്‍മത്തില്‍ ചാലിച്ച കഥ ഹൃദ്യമായി...
എന്നാലും നായകന്‍ അബുക ഇപ്പോഴും അങ്ങ് ക്ലിയര്‍ ആകുനില്ല.. !! ഒരു ക്ലൂ ചോദികട്ടെ?
അവരുടെ കുടുംബത്തിനു മഴകാലവുമായി എന്തെങ്കിലും ...!@#%$$#???

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു പെരുന്നാൾ സ്മരണയായിട്ടുണ്ട് ..കേട്ടൊ ഭായ്
ഒപ്പം താങ്കൾക്കും കുടുംബത്തിനും നന്മനിറഞ്ഞ ബക്രീദ് ആശംസകളും

Anonymous said...

ഈദ്‌ മുബാറക്ക്

TPShukooR said...

പെരുന്നാളിന് ഒന്ന് ചിരിക്കാനായി. ഈദ്‌ ആശംസകള്‍.

Sabu Hariharan said...

:)
കൊള്ളാം!!

മാണിക്യം said...

""മോനെ അബ്വോ യ്യിങ്ങോട്ടു കേറിപ്പോര്‌ ഇവടെ നാലഞ്ചു നേരം കേറിയെറങ്ങണോര്‍ക്കൊക്കെ അറിയാം ഇവിടുത്തെ വഴുക്കലിന്‍റെ കാര്യം അല്ലാത്തോന്മാര്‍ ഇനിപ്പോ ഒന്ന് വീണാലും കൊഴപ്പമൊന്നും ഇല്ലന്നേ...""

:)

ഈദ് മുബാറക്ക്!

Mohamedkutty മുഹമ്മദുകുട്ടി said...

പെരുന്നാളായിട്ട് പഴയ അനുഭവം പങ്കു വെച്ചത് നന്നായി. എന്നാലും കുളത്തിലെ വാട്ടര്‍ ലെവല്‍ താഴ്ന്നത് അല്പം ഓവര്‍ ഡോസായി!...സൂക്ഷിക്കണേ ..വഴുക്കും!

Echmukutty said...

vazhukki, serikkum.

aazamsakal

mini//മിനി said...

ഒത്തിരി വെള്ളം കുടിച്ചാലും രക്ഷപ്പെട്ടല്ലൊ, വഴുക്കൽ നന്നായി,
ഒപ്പം
പെരുന്നാൾ ആശംസകളുമായി ഒരു ചിത്രം
ഇവിടെ വന്നാൽ
കാണാം.

എന്റെ സ്വന്തം അനുഭവം പങ്ക് വെച്ച്, ‘ഞാനാരാണെന്ന് അറിയാതെ’ ചിരിക്കാൻ
ഇവിടെ വന്നാൽ
വായിക്കാം

jayaraj said...

adipoli

ബിഗു said...

പെരുന്നാളാശംസകള്‍

keraladasanunni said...

ഭാഗ്യത്തിന്ന് രണ്ടുപേരെ വെള്ളത്തില്‍ വീണുള്ളു. കുറെയേറെ പേര്‍ 
വീണിരുന്നുവെങ്കില്‍. കുളത്തില്‍ ഒട്ടും വെള്ളം ഉണ്ടാവില്ലായിരുന്നു. രസകരമായിട്ടുണ്ട്. ആശംസകള്‍.

പ്രയാണ്‍ said...

...........:) ഈദ്‌ മുബാറക്ക്

പട്ടേപ്പാടം റാംജി said...

വലിയ പെരുന്നാള്‍ ആശംസകള്‍

ബഷീർ said...

@റിയാസ് (മിഴിനീര്‍ത്തുള്ളി),

>രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ മാത്രം കാണുന്ന ചില പ്രത്യേക മനുഷ്യജീവികളും"
എന്നു ഉദ്ദേശിച്ചത് ഇക്കാനെ തന്നെയല്ലേ <


ശരിയാണ്‌ റിയാസ് നിങ്ങൾ ഊഹിച്ചത് വളരെ ശരി..

തൊഴിയൂർ ഭാഗത്ത് ചില പി.എസ്.പി ക്കാർ ( പെരുന്നാൾ സ്പെഷൽ പാർട്ടി ) ഉണ്ട്.. അവരുടെ നേതാവാണ്‌ ഇദ്ദേഹം. പക്ഷെ അതിന്റെ അഹങ്കാരം ഒട്ടുമില്ല എന്നതാണ്‌ കാര്യം. :)


@സിദ്ദിക്കാ, ആ പരുക്ക നമ്മുടെ പരുളാപ്പയല്ലേ.. പാവം ..
അല്ലാഹു അദ്ദേഹത്തിനും നമുക്കും പൊറുത്തു തരട്ടെ


പെരുന്നാൾ ആശംസകൾ

ഒഴാക്കന്‍. said...

പെരുന്നാള്‍ ആശംസകള്‍!

വീകെ said...

“വലിയ പെരുന്നാൾ ആശംസകൾ...“

faisu madeena said...

പെരുന്നാള്‍ ആശംസകള്‍

jain said...

ho
ennalum athrayum vellam randuperum koodi kudichu kalanjallo

രമേശ്‌ അരൂര്‍ said...

ശെരിക്കും എന്താ ഇത്ര വഴുക്കന്‍ കാരണം ?

jayanEvoor said...

കൊള്ളാം!

വലിയ പെരുന്നാൾ ആശംസകൾ!

ഹാപ്പി ബാച്ചിലേഴ്സ് said...

നല്ല പോസ്റ്റ്. പെരുന്നാൾ ഓർമ്മക്കുറിപ്പ് നന്നായി. വലിയ പെരുന്നാൾ ആശംസകൾ!

Anees Hassan said...

ബലിപെരുന്നാളാശംസകള്

ജീവി കരിവെള്ളൂർ said...

ചിരിപ്പിച്ചൂട്ടോ ഈ പെരുന്നാള്‍ പോസ്റ്റ് .വീണാല്‍ ചിരിക്കാത്തോന്‍ ബന്ധുവല്ലെന്നൊരു പഴമൊഴി നാട്ടിലുണ്ടേ ...

Unknown said...

ഷമീര്‍ ഭായ്..നിഷ്കളങ്കനായ ആ അബുക്ക നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ തന്നെയാകും.ആള്‍ ഇത്തിരി വെള്ളം കുടിച്ചെങ്കിലും, സംഭവം രസ്സായിട്ടുണ്ട്ട്ടോ സിദ്ധിക്കാ.

റഷീദ് കോട്ടപ്പാടം said...

നല്ല ഒരോര്‍മ്മക്കുറിപ്പ്‌!
പെരുന്നാള്‍ ആശംസകള്‍..

Jishad Cronic said...

ബലിപെരുന്നാളാശംസകള് ...

ഐക്കരപ്പടിയന്‍ said...

സിദ്ദീക്ക് ഭായ്, താങ്കള്‍ നന്നായി രസിപ്പിച്ചു കളഞ്ഞു കേട്ടോ..ആ കുളം ഇപ്പോഴും ഉണ്ടോ അവിടെ, വല്ലപ്പോഴും ആ വഴിക്കൊക്കെ പോവുമ്പോള്‍ വഴുക്കാതെ നോക്കണേ..ഹ ഹ ഹ..
താങ്കള്‍ക്കും കുടുംബത്തിനും ഹൃദ്യമായ ഈട് ആശംസകള്‍ നേരുന്നു..!

ManzoorAluvila said...

കടുവയെ പിടിച്ച കിടുവ എന്നു പറഞ്ഞത്‌ പേലെ ആയി ആബൂക്കാന്റെ കാര്യം അല്ലേ..? എഴുത്ത്‌ നന്നായ്‌..പെരുന്നാൾ ആശംസകൾ

Unknown said...
This comment has been removed by the author.
Unknown said...

ചിരിപ്പിച്ചുകളഞ്ഞു ഭായ്....
വഴുക്കലുള്ള പള്ളീക്കുളങ്ങള്‍ക്ക് പകരം ഇപ്പോള്‍ മാര്‍ബിള്‍ ഇട്ട് മിനുക്കിയ പള്ളിയുടെ ചവിട്ട് പടിയും, ചരുവും,ഹൌളും പരിസരവും എത്രയെത്ര നിരപരാധികളാണ്‌ ആരാധനക്കെത്തിI C U വിലേക്ക് മറ്റേണ്ടി വന്നിട്ടുള്ളത്. ആരോക്കെയൊ സംഭാവന ചെയ്യുന്ന വസ്തുക്കള്‍ അതെപടി സീകരിച്ച് സുരക്ഷിതം ഉറപ്പ് വരുത്താതെ ചെയ്യുന്ന ഇത്തരം ചതിക്കുഴികള്‍ ആരാധനാലയത്തിലായാലും എവിടെയായാലും നാളെ ദൈവത്തോട് സമാധാനം പറയേണ്ടി വരും എന്നോര്‍ക്കേണ്ടെ....
ഈ സമീപകാലത്ത് എനിക്കുണായ ഒരു അനുഭവം ഇവിടെ പറയുന്നു. മഴയുള്ള ഒരു വള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ് തുടങ്ങുന്നു.പള്ളിയുടെ ചരുവിലേക്കും, ചവിട്ട്പടിയിലേക്കും തോരാതെ വെള്ളം വീഴുന്നു. നിരന്തരം വെള്ളം വീണ്‌ പ്രതേശത്തൊക്കെ വഴുക്കുന്ന അവസ്തയും ഉണ്ട് പലരും അതിസൂക്ഷ്മതയോടെ യാണ്‌ നടക്കുന്നത്. കൂട്ടത്തില്‍ എന്റെ അയല്‍ വീട്ടുക്കാരന്‍ ഒരുമധ്യവയസ്കന്‍ അടിതെറ്റിയെന്റെ കണ്മുന്നില്‍ നിന്നനിപ്പില്‍ വീണ്‍ മൂന്ന് ചവിട്ട് പടിയും ഉരുണ്ട്തഴെകിടക്കുന്നു. അയാളുടെ ഭാഗ്യത്തിന്ന് തലയടിക്കാതെ വീണു.ഓടിച്ചെന്ന് ഞാനും കൂട്ടത്തില്‍ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. പിന്നെ കുറെ നേരം അബുക്കാനെ പോലെ വഴുക്കും എന്ന് പറ ഞ്ഞ്....ഞാനും
ആരാധനാലയത്തിന്റെ വിഷയത്തില്‍ തുല്ല്യ പങ്കാളിത്തമാണ്‍ എവര്‍ക്കെങ്കിലും.....അധികാരം കൈയ്യിലുള്ളവര്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുക എന്നോരു വശം കൂടിയുണ്ട് എന്ന് തോന്നുന്നു.....

the man to walk with said...

:)
Best wishes

Areekkodan | അരീക്കോടന്‍ said...

പെരുന്നാള്‍ വഴുക്കല്‍ കലക്കി...നിസ്കരിക്കാന്‍ വന്നവര്‍ എല്ലാവരും കൂടി ചാടിയിരുന്നെങ്കില്‍ കുളം വറ്റിയേനെ!!!

Junaiths said...

ഹഹ്ഹ കല്കി ഭായ്,നാട്ടിലെ എല്ലാ പള്ളികളിലും ഉണ്ട് ഇത് പോലൊരു കുളവും അബുക്കമാരും.പി.എസ്.പി ആളുകളും..
കുറച്ചു നേരം കൂടെ രണ്ടാളെയും ഇട്ടിരുന്നെങ്കില്‍ കുളമോന്നു തേകാന്‍ എളുപ്പമായേനെ ..
ഒരു വൈകിയ പെരുന്നാളാശംസ..

ചിതല്‍/chithal said...

ഞാൻ പ്രതീക്ഷിച്ചു! എന്നാലും ഗൾഫൻ ആക്രാന്തം പിടിച്ചു് കുളത്തിലിറങ്ങും എന്നു് ആരെങ്കിലും വിചാരിച്ചുകാണുമോ?!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"കാരണം ആ കുറഞ്ഞ നേരം കൊണ്ട് അത്രയും വെള്ളം രണ്ടുപേരും കൂടി അകത്താക്കിക്കഴിഞ്ഞിരുന്നു എന്നത് തന്നെ "
ഇവരെയൊക്കെ വല്ല പാര്‍ട്ടിക്കോ കല്യാണത്തിനോ വിളിച്ചാല്‍ എന്താവും സ്ഥിതി?

മുസ്തഫ|musthapha said...

സിദ്ധീക്ക്, ചിരിച്ചതിനൊപ്പം വിഷമിപ്പിക്കുകയും ചെയ്തു... പരുക്ക നമ്മുടെ നാടിന് കിട്ടിയ നന്മയായിരുന്നു...

yousufpa said...

ഒരു വഴുക്കുന്ന പെരുന്നാൾ ഓർമ്മകൾ അല്ലേ?.

Naseef U Areacode said...

രസകരമായിട്ടുണ്ട് പെരുന്നാള്‍ അനുഭവം.....
അബൂക്കക്കും പരീക്കക്കും നിങ്ങള്‍ക്കും എന്റെ വൈകിയ പെരുന്നാള്‍ ആശംസകള്‍...

പാവത്താൻ said...

രസകരം.

Unknown said...

:)

Sidheek Thozhiyoor said...

ഇവിടെ എത്തിയ നിങ്ങള്‍ ഓരോരുത്തര്‍ക്കും വളരെ വളരെ നന്ദി ,
സന്തോഷം...

Sureshkumar Punjhayil said...

Ashamsakal... Prarthanakal...!!!

habsinter said...

Its.. gr8.. nostalgic memmories of our Thozhiyoor, and epecially 'palemavu'

regrds

Habeeb E Mohammedunny

Related Posts Plugin for WordPress, Blogger...