വര്‍ഷം തോറും രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍ നടത്തിവരാറുള്ള മഹത്തായ ഉറക്കയജ്ഞം (വളരെ അത്യാവശ്യ ദിനചര്യകള്‍ക്കും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്കും മാത്രമായി ടൈംടേബിള്‍ പ്രകാരം അലാറം വെച്ച് ഉണരുകയും കൂടിയാല്‍ അരമണിക്കൂര്‍ കൊണ്ട് പരിപാടി കഴിഞ്ഞു വീണ്ടും പൂര്വ്വസ്ഥിതി പ്രാപിക്കുന്നതുമായ ഇരുപത്തി നാല് മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഈ പരിപാടി മിക്കവാറും ഗള്‍ഫ് നാടുകളില്‍ കണ്ടു വരുന്നതാണ്) അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയ ഒരു നേരത്താണ് സൈലന്റ് മോഡില്‍ കിടന്ന മൊബൈലില്‍ നിന്നും തുരു തുരാ വൈബ്രഷന്‍റെ മൂളിച്ച കേട്ടത്, മൂന്നു നാല് തവണ ആവര്ത്തിച്ചപ്പോള്‍ മനമില്ലാ മനസ്സോടെയാണ് എടുത്തുനോക്കിയത് തൊപ്പിക്കാരന് കുറുമ്പടി ഡിസ്പ്ലേയില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു, ആ ചിരി കണ്ടപ്പോള്‍തന്നെ ഉറക്കത്തിന്റെ ആ ഒരു കെട്ടു വിട്ടൊഴിഞ്ഞു, ചില്ലറ കുശലങ്ങള്‍ക്ക് ശേഷം മൂപ്പര് കാര്യത്തിലേക്ക് കടന്നു.
വാള്‍പോസ്റ്റ് (ടെലിഫിലിം)
-
ഇതൊരു ബ്ലോഗ് പോസ്റ്റല്ല യുടുബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം
കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം
വാള്‍പോസ്റ്റ് ...
12 years ago