"ജീന്‍സ് ഒന്ന് മുറുക്കിയുടുത്തോളൂ, പോലീസ് പിന്നാലെയുണ്ട്" കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്, അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പും ഇങ്ങിനെ ഒരു വാര്‍ത്ത ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു , ചാവക്കാട്ടുകാരെ കൂടുതല്‍ പരാമര്‍ക്കുന്നതിനാല്‍ അതേക്കുറിച്ച് ചാവക്കാട്ടുകാരനായ പി എ എ റഹ്മാന്‍ ഭായ് ഇപത്രത്തില്‍ എഴുതിയ ഒരു ആര്‍ട്ടിക്കിളും കണ്ടതായി ഓര്‍ക്കുന്നു.
ലോവെയ്സ്റ്റ്സ്റ്റൈല്‍ എന്ന യമണ്ടന്‍ പേരിലാണ് ഈ പുതിയ തരംഗം കേരളക്കരയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്, പ്രമുഖ അണ്ടര്‍ വെയര്‍ നിര്‍മ്മാതാക്കളുമായി ഈ സ്റ്റൈലന്‍ പിള്ളേര്‍ക്ക് എന്തെകിലും കണക്ഷന്‍ ഉണ്ടോയെന്നു സംശയം ജനിപ്പിക്കും വിധമാണ് ഈ ചുള്ളന്മാരുടെ പൊതുസ്ഥലങ്ങളിലെ പെര്‍ഫോമന്‍സ്.
ധരിച്ചിരിക്കുന്ന അടിവസ്ത്രത്തിന്‍റെ ഒരു ഭാഗം പുറത്തേക്ക് കാണിക്കുക എന്നതാണ് ഈ സ്റ്റൈലിന്‍റെ പ്രധാന ഘടകമായി കരുതിപ്പോരുന്നതത്രേ, അത് എത്രത്തോളം പുറത്തുകാണുന്നുവോ അത്രയും തൊലിക്കട്ടി ആ സ്റ്റൈല്‍മന്നന് കൂടുതലായി കണക്കാക്കി വരുന്നു എന്നാണ് ഈ വിഷയത്തില്‍ കാര്യമായി ഗവേഷണം നടത്തുന്ന ഒരു യുവസുഹൃത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
കുടുംബത്ത്നിന്നും വളരെ നന്നായി വസ്ത്രം ധരിച്ചിറങ്ങുന്ന ഈ മന്നന്‍മാര്‍ റോഡിലെത്തിയാല്‍ ജീന്‍സ് വലിച്ചു താഴ്ത്തി അടിവസ്ത്രം പുറത്താക്കുകയാണ് ചെയ്തുവരുന്നത്, ബസ്‌സ്റ്റാന്റുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ , സിനിമാ തീയറ്ററുകള്‍, സ്കൂള്‍ കോളേജ് കാമ്പസ്സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സ്റ്റൈലന്മാരുടെ ഇത്തരം വിളയാട്ടങ്ങള്‍ കണ്ടു സഹികെട്ട ജനം പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മഫ്തിയിലും അല്ലാതെയും പോലീസ് ഇവന്മാരെ പൊതുസ്ഥലങ്ങളില്‍ നിന്നും പിടികൂടി നൂറു രൂപവീതം പിഴയടപ്പിച്ച ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇനി ഈ വേഷംകെട്ട് ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി വിട്ടയച്ചിരുന്നു.
ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്‍റെ ഓര്‍മ്മകളിലേക്ക് കുതിച്ചോടിയെത്തിയത് കുട്ടിക്കാലത്ത് കണ്ടിരുന്ന ചില കാര്‍ന്നോന്മാരുടെ അപൂര്‍വ്വ വേഷമാണ്, അടിവസ്ത്രമായി ഉടുത്ത കോണകത്തിന്‍റെ ഒരു വാല് കാലിലൂടെ ചുറ്റിയുടുത്ത മുണ്ടിന്‍റെ മുകളിലൂടെ പുറത്തേക്ക് നീട്ടിയിട്ട് അത് പ്രദര്‍ശിപ്പിച്ച് നടന്നിരുന്ന കുറേ അപ്പാപ്പന്മാര്‍ അന്നുണ്ടായിരുന്നു, അക്കാലത്ത് സംസ്കാരിക കേരളത്തിന്‍റെ വസ്ത്രധാരണ രീതിയില്‍ അങ്ങിനെയൊരു സംബ്രദായം നിലനിന്നിരുന്നതിനാല്‍ അതൊരു ആഭാസമായി കരുതപ്പെട്ടിരുന്നില്ല, പക്ഷേ അന്ന് ആ കോണകാഗ്ര പ്രദര്‍ശനത്തിന് ഭംഗം നേരിട്ട് തൃപ്തിവരാതെ യമലോകം പൂകിയ ഏതോ കാര്‍ന്നോരുടെ പ്രേതം ആഗ്രഹസഫലീകരണത്തിനായി നമ്മുടെ ഈ കോഞ്ഞാട്ട പിള്ളേരുടെ ദേഹത്ത് കൂടിയോ എന്നൊരു സംശയം.

ഇക്കാര്യത്തെ കുറിച്ച് ഫേസ്ബുക്കില്‍ ചര്‍ച്ചചെയ്തപ്പോള്‍ എന്‍റെ ഒരു ആജീവനാന്തസുഹൃത്തും ഇപ്പോള്‍ ഖത്തര്‍ പെനിന്‍സുല പത്രത്തിന്‍റെ ജേര്‍ണലിസ്റ്റും ഫോട്ടോഗ്രാഫറുമായ സലിം മത്രംകോട് അഭിപ്രായപ്പെട്ടത് ഇങ്ങിനെ: "നാണം കെട്ടവന്‍റെ മൂട്ടില്‍ ആല് മുലച്ചാലും അത് തണല്‍ അത്രതന്നെ ഇവന്മാരുടെ കാര്യം, ഇത്തരം കാര്യങ്ങള്‍ക്കു പോലീസുകാരെ ആശ്രയിക്കാതെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം, എങ്കില്‍ വളരെ പെട്ടെന്ന് തന്നെ രോഗശമനം കാണും, ഞാന്‍ ഉദ്ദേശിച്ചത് ഇവന്മാരുടെ പാന്‍റ്സ് ഊരിയെടുത്തു നടുറോട്ടിലൂടെ പട്ടാപ്പകല്‍ നടത്താന്‍ നാട്ടുകാര്‍ ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ പിന്നീട് 'പൊടിപോലും ഉണ്ടാവില്ല കണ്ടു പിടിക്കാന്‍' എന്ന പഴയ പരസ്യം പോലെ ആവും ഇത്തരം അസുഖങ്ങള്‍."
സ്വപ്നജാലകം തുറന്നിട്ട നമ്മുടെ ബ്ലോഗ്ഗര്‍ ഷാബു തോമസ് പറയുന്നു : "സത്യത്തില്‍ അറസ്റ്റും പിഴയുമൊന്നുമല്ല വേണ്ടത്, നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട് നോക്കി 'പടക്കേന്ന് അടിക്കണം, പിന്നവന്‍ ജീവിതത്തില്‍ ഇങ്ങനെയെന്നല്ല, ഒരു രീതിയിലും അണ്ടര്‍വെയര്‍ ഇടില്ല (അയ്യോ!! അതും കുഴപ്പമാകുമല്ലോ!)"
ഒരാവേഷത്തിന്‍റെ പുറത്ത് എടുത്തുചാടി നമുക്ക് പല അഭിപ്രായങ്ങളും പറയാന്‍ തോന്നുമെങ്കിലും അത് പ്രാവര്‍ത്തികമാക്കുമ്പോഴുള്ള നിയമ പ്രശ്നങ്ങളും അത്കൊണ്ടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളുംകൂടി ഒന്ന് മനസ്സിരുത്തി ആലോചിക്കേണ്ട കാര്യമാണ്, ഏരിയ ചാവക്കടാണ്, ടിപ്പുവിന്‍റെ പടയോട്ടങ്ങള്‍ക്കു മാത്രമല്ല ഗുണ്ടാവിളയാട്ടങ്ങള്‍ക്കും പലതവണ സാക്ഷ്യം വഹിച്ചിട്ടുള്ള നാട്,മുക്കിനു മുക്കിനു ബാറുകളും ഫോറിന്‍ കാറുകളും പൂത്ത പണക്കാരും നിറഞ്ഞ നാട്, ബിസിനസ് ശത്രുത തീര്‍ക്കാന്‍ എതിരാളിയെ ഷോപ്പില്‍ കയറി വെടിവെച്ചു കൊന്നവരുള്ള നാട്, കുടുംബ വഴക്കിന്‍റെ പേരില്‍ നടുറോട്ടിലിട്ടു കാറ് കത്തിച്ചവരുടെ നാടാണ്, ഭരണചക്രം തിരിക്കുന്നവരുടെ സിരാകേന്ദ്രം അങ്ങ് തിര്വോന്തരവും ഡല്‍ഹിയുമൊക്കെയാണെങ്കിലും ആ ചക്രത്തിന്‍റെ ഒരു പല്ലിലെങ്കിലും പിടിച്ച് തിരിക്കുന്ന പല വമ്പന്മാരും കൊലകൊമ്പന്‍മാരും നീണാള്‍ വാഴുന്നിടമാണ്, മിക്കവാറും അത്തരത്തിലൊരുത്തന്‍റെ മകനോ പേരക്കുട്ടിയോ അതുമല്ലെങ്കില്‍ ബന്ധത്തില്‍ കുന്തം ചാരിയ വകയിലെങ്കിലും ഒരുത്തനോ ഈ ജഗജില്ലി സ്റ്റൈലന്‍മാരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ പിന്നെ പ്രതികരിക്കാന്‍ ഇറങ്ങിതിരിച്ചവന് പോലീസ്‌സ്റ്റേഷനുകളുടെയും കോടതികളുടെയും തിണ്ണനിരങ്ങാനെ നേരം കാണൂ , ,ചിലപ്പോള്‍ പ്രതികരിച്ചവന്‍റെ പൊടിപോലും കിട്ടാതിരിക്കാനും വഴിയുണ്ട്, അതുകൊണ്ട് ഈ ചുള്ളന്മാരെ പോലീസ് തന്നെ കൈകാര്യം ചെയ്യുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു.

ഇനി ഈ അടിവസ്ത്രം വെളിയില്‍ കാണിച്ചേ മതിയാവൂവെന്ന അടങ്ങാത്ത ആഗ്രഹമുള്ളവരും അത് ഒഴിച്ച് കൂടാനാവാത്ത ഒരു മാനിയയായി മാറിയ സ്റ്റൈല്‍ കുട്ടന്മാരും അതിന്നൊരു പരിഹാരമായി ജീന്‍സിന്റെ മീതെ ജെട്ടി ധരിച്ചു നടന്ന് അവരുടെ ആഗ്രഹം സഫലമാക്കട്ടെ, അങ്ങനെയാവുമ്പോള്‍ പശൂന്റെ കടിയും മാറും കാക്കേടെ വിശപ്പും തീരും എന്ന് പറഞ്ഞപോലെയാവും കാര്യങ്ങള്‍, ഹല്ല പിന്നെ.
മറുവശം: വള്ളിസൌസര്‍ നാലാളെ കാട്ടി നടക്കുന്ന ഈ അസുഖം കൌമാര പ്രായക്കാരായ ആണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നതെങ്കിലും ഇതേ നാണയത്തിന് ഒരു മറുവശം കൂടിയുള്ള കാര്യം പലരും ശ്രദ്ധിച്ചിട്ടില്ല എന്നാണ് തോന്നുന്നത്.
നമ്മുടെ പെണ്‍കുട്ടികള്‍ ഈ അടുത്ത കാലത്തായി ധരിച്ചു കാണുന്ന വൃത്തികെട്ട വേഷവിധാനങ്ങള്‍ കാണുമ്പോള്‍ ഇതെന്തു ഭാവിച്ചാണിവള്‍ എന്ന് തെല്ലോരതിശയത്തോടെ പറയേണ്ടി വരുന്നു, ചുരിദാര്‍ സ്ത്രീകള്‍ക്ക് വളരെ നല്ല നിലയില്‍ ഇണങ്ങുന്ന ഒരു വസ്ത്രമാണ് എന്ന കാര്യത്തില്‍ സംശയത്തിന് ഇടമില്ല , പക്ഷേ കാലുകളുടെ ചലനം ആയാസരഹിതമാക്കാന്‍ വേണ്ടി ഇരു വശങ്ങളിലും ഇടുന്ന സ്ലീറ്റിന്‍റെ നീളം കൂടിക്കൂടി ഇപ്പോള്‍ നെഞ്ചോളം കയറി അടിവസ്ത്രത്തിന്‍റെ ഷേപ്പ് വരെ കാണുന്ന രീതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു, കൂടാതെ ദേഹത്തിന്‍റെ എല്ലാ എടുപ്പും തുടുപ്പും എടുത്തു കാണിക്കും വിധം ഇടുങ്ങിയ രീതിയില്‍ ദേഹത്തിട്ടു തന്നെ തൈപ്പിച്ച ഷേപ്പിലായി മാറിയിരിക്കുന്നു വസ്ത്രങ്ങളുടെ മോഡല്‍, ഒരു ഇളം കാറ്റടിച്ചാല്‍ പോലും പാറിപ്പറന്നു പൊങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചു ദുപ്പട്ടയുടെ സൈസും മോഡലും വരെ വെളിയില്‍ കാണിക്കുന്ന പെണ്മണികളും, കോണകാഗ്രം പുറത്തേക്കിടുന്ന സ്റ്റൈല്‍മന്നന്മാരും ഇക്കാര്യത്തില്‍ തുല്യ ചിന്താഗതിക്കാരും കുറ്റക്കാരുമല്ലേ!
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് , കാര്‍ടൂണ്‍ കടപ്പാട് : ശ്രീ: കൃഷ്ണന്‍ .പി വി (Online Cartoon Exhibishion)
നമ്മുടെ പെണ്‍കുട്ടികള്‍ ഈ അടുത്ത കാലത്തായി ധരിച്ചു കാണുന്ന വൃത്തികെട്ട വേഷവിധാനങ്ങള്‍ കാണുമ്പോള്‍ ഇതെന്തു ഭാവിച്ചാണിവള്‍ എന്ന് തെല്ലോരതിശയത്തോടെ പറയേണ്ടി വരുന്നു, ചുരിദാര്‍ സ്ത്രീകള്‍ക്ക് വളരെ നല്ല നിലയില്‍ ഇണങ്ങുന്ന ഒരു വസ്ത്രമാണ് എന്ന കാര്യത്തില്‍ സംശയത്തിന് ഇടമില്ല , പക്ഷേ കാലുകളുടെ ചലനം ആയാസരഹിതമാക്കാന്‍ വേണ്ടി ഇരു വശങ്ങളിലും ഇടുന്ന സ്ലീറ്റിന്‍റെ നീളം കൂടിക്കൂടി ഇപ്പോള്‍ നെഞ്ചോളം കയറി അടിവസ്ത്രത്തിന്‍റെ ഷേപ്പ് വരെ കാണുന്ന രീതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു, കൂടാതെ ദേഹത്തിന്‍റെ എല്ലാ എടുപ്പും തുടുപ്പും എടുത്തു കാണിക്കും വിധം ഇടുങ്ങിയ രീതിയില്‍ ദേഹത്തിട്ടു തന്നെ തൈപ്പിച്ച ഷേപ്പിലായി മാറിയിരിക്കുന്നു വസ്ത്രങ്ങളുടെ മോഡല്‍, ഒരു ഇളം കാറ്റടിച്ചാല്‍ പോലും പാറിപ്പറന്നു പൊങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ചു ദുപ്പട്ടയുടെ സൈസും മോഡലും വരെ വെളിയില്‍ കാണിക്കുന്ന പെണ്മണികളും, കോണകാഗ്രം പുറത്തേക്കിടുന്ന സ്റ്റൈല്‍മന്നന്മാരും ഇക്കാര്യത്തില്‍ തുല്യ ചിന്താഗതിക്കാരും കുറ്റക്കാരുമല്ലേ!
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് , കാര്‍ടൂണ്‍ കടപ്പാട് : ശ്രീ: കൃഷ്ണന്‍ .പി വി (Online Cartoon Exhibishion)
83 comments:
പത്രത്തില്‍ വായിച്ചിരുന്നു
നമ്മുടെ ചാനലുകളില്‍ ഇത്തരം ഒരു ചര്‍ച്ച പൊതുവായി ചര്ചിച്ചാല്‍ വാര്‍ത്താ അവതാരകര്‍ ഒഴികെ മറ്റു ബഹു ഭൂരിപക്ഷം അവതാരകരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരും ...ടി വി തുറന്നു കുടുമ്പ സമേതം ഇരുന്നു കാണുമ്പോള്‍ റിമോട്ട് ഞാന്‍ ഇപ്പോഴും കയ്യില്‍ പിടിക്കും .ഇടയ്ക്കു കേറി വരുന്ന പരസ്യങ്ങളില്‍ കാണുന്നതും ഇതൊക്കെ തന്നെ . അതൊക്കെ കുട്ടികളെ കാണിക്കണോ ... ഒന്നുകില്‍ കാടന്‍ നിയന്ത്രണങ്ങള്‍ .അല്ലെങ്കില്‍ എന്തും ആവാം എന്ന ചിന്തക്ക് വലം വെച്ച് കൊടുക്കല്‍ .അതിനപ്പുറം മാന്യതക്കും സംസ്കാരത്തിനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചില അതിര്‍ വരമ്പുകള്‍
നിര്‍ണയിച്ചേ തീരൂ ...
"ഞാന്‍ ഉദ്ദേശിച്ചത് ഇവന്മാരുടെ പാന്‍റ്സ് ഊരിയെടുത്തു നടുറോട്ടിലൂടെ പട്ടാപ്പകല്‍ നടത്താന്‍ നാട്ടുകാര്‍ ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ പിന്നീട് 'പൊടിപോലും ഉണ്ടാവില്ല കണ്ടു പിടിക്കാന്‍'"
ഇത് വെറും തോന്നലാ സാഹിബ്ബെ..
നിയമം അല്പമെങ്കിലും പേടിച്ചോ നാട്ടാരെ ഭയമുള്ളത് കൊണ്ടോ മാത്രമാണ് പൂര്‍ണ്ണനഗ്നരായി ഇവര്‍ നടക്കാത്തത്! എങ്ങനെ ആള്‍ക്കൂട്ടത്തില്‍ ശ്രധിക്കപ്പെടാം എന്നതാണ് ഇന്നത്തെ യുവതയുടെ ചിന്ത. അതിനു അവര്‍ എന്ത് കോപ്രായം വേണേലും ചെയ്യും..
ഈ ട്രെണ്ടിനെ കളിയാക്കി ഞാനും മുന്‍പൊരു ഫോട്ടോ പോസ്റ്റ് ഇട്ടിരുന്നു അത് ഇവിടെ കാണാം
ഒരില യുടെ പോസ്റ്റും ചേര്‍ത്ത് വായിക്കാം
http://verutheorila.blogspot.com/2011/06/blog-post.html
ഉടുത്തിട്ടും
ഉടുക്കാത്തവരെപ്പോലെ
നഗ്നരായി നടക്കുന്ന
ഈ വാനര ജന്മങ്ങളുടെ
ഞരമ്പ് രോഗത്തിനാണ് ചികല്‍സ വേണ്ടത്
-ആനുകാലികമായ പോസ്റ്റ് - അഭിനന്ദനങ്ങള്‍ -
www.sunammi.blogspot.com
വളരെ നല്ല, കാലോചിതമായ ലേഖനം. അഭിനന്ദനങ്ങള്‍ സ്വീകരിച്ചാലും. എന്തും, ഏതുവേഷവും അംഗീകരിക്കാന്‍, അനുകരിക്കാന്‍ നമ്മള്‍ കേരളീയര്‍ മടി കാണിക്കാറില്ല.
അതേയതേ..........ഉടുത്തിട്ടുംഉടുക്കാത്തവരെപ്പോലെ
നഗ്നരായി നടക്കുന്ന ഈ വാനര ജന്മങ്ങളുടെ ഞരമ്പ് രോഗത്തിനാണ് ചികല്‍സ വേണ്ടത് .......... നല്ല ചുട്ട അടി..ഒടിയാത്ത ന്ല്ല പുളിങ്കൊമ്പ് കൊണ്ട്................
ഒരു സ്റ്റൈല്‍ "മന്നിയാണ്" ഇത് കാണിച്ചിരുന്നെ, ചാവക്കാട്ടെ ആളുകള്‍ എന്ത് ചെയ്യുമായിരുന്നു ആവോ!!!
sathyam parayate, ee pravanatha engane matan patum ennanu njanum alochikunnath. innale kiran tv il oru programme, addehathinte pants kandappo athippo ooripoyekumennu thonni. ith valiya kashtamenannu parayathe vayya
നാണമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമുണ്ടോ ?
ഞങ്ങൾ കോണകവീരന്മാർ... ഇനി ജട്ടി ഊരി തലയിലിട്ട് നടക്കും. ഫാഷൻ, പൌരസ്വാതന്ത്ര്യം, ആവിഷ്കാരസ്വാതന്ത്ര്യം മുതലായ മുദ്രാവാക്യങ്ങളുമായി ബുജികളും കൂടെയുള്ളപ്പോൾ ഞങ്ങൾക്കാരെ പേടിക്കാൻ? ഞങ്ങളുടെ തുളവീണ് മുഷിഞ്ഞുനാറിയ കൌപീനങ്ങൾ കണ്ട് നിങ്ങൾ ആസ്വദിക്കുവിൻ! ഇനി തുണിയില്ലാതെ നടപ്പാണ് അടുത്ത ഫാഷൻ!!
നല്ല പോസ്റ്റ്.
അങ്ങനെ നടക്കുന്നൊരു കുറേണ്ട് ഇന്റെ കോളേജില്‍..
ഞാനാലോയ്ക്കും. നടക്കുന്നതിനിടയില്‍ വലിച്ചു താഴ്ത്തീട്ട് ഓരോട്ടമങ്ങു വെച്ച് കൊടുത്താലോന്ന്.
ഒന്നും പറയാനില്ലേ ...........
തുടങ്ങിയ ഇടത്തു തന്നെ തിരിച്ചെത്തിയേ തീരൂ എന്നതൊരു ലോക തത്വമാണ്.......
ചിലപ്പോള്‍ തുണിയുടുക്കാത്ത ആദിമമനുഷ്യരിലേക്കുള്ള തിരിച്ചു പോക്കിലായിരിക്കും അവര്‍.....:))
എന്തൊക്കെ കാണണം റബ്ബേ...
വേഷവിധാനത്തിന്റെ കാര്യാണേല്‍ ഒരുപാട് പറയാനുണ്ടാകും സിദ്ദീക്ക. എന്താ ചെയ്യാ..ആണും പെണ്ണും കണക്കാണു ഇക്കാര്യത്തില്‍.മൂടിവെക്കേണ്ട സാധനങ്ങള്‍ മൂടിവെച്ചില്ലേല്‍ അത് കാണുന്നവരില്‍ അറപ്പാണുണ്ടാകുക എന്ന് ഇവര്‍ അറിയുന്നില്ലെ?
നല്ല പെട കിട്ടട്ടെ.അപ്പൊ മാറ്റിക്കോളും.
ഇങ്ങനെ ആസനം കാണിക്കുന്ന ഹിമാറുകളുടെ ആസനത്തില്‍ തിരിയിട്ട് കത്തിക്കണം അല്ല പിന്നെ
തള്ളേ... കലിപ്പ് തീര ണ്ല്ലില്ലോ ............
ഫാഷനാത്രേ ഫാഷന്‍ ത്ഫൂ..
ഒന്നും ചോദിക്കാനും പറയാനും പറ്റാത്ത കലാമായി മാറിക്കൊണ്ടിരിക്കുന്നു എല്ലാം.....
നൌഷാദ് ഭായ് : എത്ര ചര്‍ച്ചചെയ്താലും എത്ര എഴുതിയാലും ഫലം തഥൈവ ..സമൂഹം നന്നാകണം.
ഇസ്മയില്‍ ഭായ് : പോസ്റ്റ് വായിച്ചില്ലേ ? ഞാന്‍ ഒരാളുടെ അഭിപ്രായം എടുത്തെഴുതിയതാണ് അത് മറുപടിയും അതില്‍ തന്നെയുണ്ട്.
ഉമേഷ് : സന്തോഷം, ഒരിലയെ കണ്ടു.
റഷീദ് ഭായ് : ശെരിക്കും കാര്യമാണ്.
അഹമദ് ഭായ് : അനുകരണം ഒരു കലയാണ് പക്ഷെ അത് ഓവറായിപ്പോയാല്‍ വല്യ പ്രശ്നവുമാണ്.
ചന്തു ഭായ് : അടി തന്നെ മരുന്ന് ,പക്ഷെ..
jefu പറഞ്ഞു....ഫാഷനാത്രേ ഫാഷന്‍ ത്ഫൂ..............ഞാനും....സിദ്ധിക ഭായ്..നന്നായി .....
മന്നികളും മോശമല്ല ചാണ്ടിച്ചാ..അതാണ് മറുവശം കുറിച്ചത്.
ജെയിന്‍ : കണ്ടതില്‍ സന്തോഷം, സമൂഹം നന്നാവാതെ ഒരു രക്ഷയുമില്ല.
നൌഷു : പറയാനുള്ളത് നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുക..മാറ്റം വരും.
അലി ഭായ് : ആ കാലവും വിദൂരമല്ല..നന്ദി.
വാല്യക്കാരാ: കൂട്ടുകാരെ പിണക്കണ്ട കേട്ടാ..
രമേഷ് ജീ : അങ്ങിനെ ഒന്നും പറയാതെ പോയാലോ!
മാറുന്ന മലയാളീ : കണ്ടറിയാം..നന്ദി.
ഷബീര്‍ :ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു.
മുല്ലാ : പെടക്കാനും ജനങ്ങള്‍ക്ക് പേടിയാണ്.
കൊമ്പന്‍ ഭായ് : എന്ത് ചെയ്യാം ആത്മരോഷം ഉള്ളിലടക്കുകയല്ലാതെ .
ജെഫു : കാര്‍ക്കിച്ചുതന്നെ തുപ്പണം.
റാംജി സാബ് : അതെ എവിടെയും ശ്രദ്ധവേണം
നൗഷാദ് ഭായ് : അങ്ങനെതന്നെ.
തീര്‍ച്ചയായും ഇന്നത്തെ തലമുറ ഇത്തരം ഒരു വൃത്തി കെട്ട വസ്ത്ര ധാരണത്തിലേക്ക് തല കുത്തി വീണിരിക്കുന്നു. ഇതിനെതിരെ ഇത്തരം ഒരു പോസ്റ്റ് തീര്‍ച്ച്യായും പ്രശംസനീയം തന്നെ....
അഭിനന്ദനങള്‍..
സിദ്ദീക്ക പറഞ്ഞ പോലെ പണ്ടത്തെ കാര്‍ന്നോമ്മാരുടെ പ്രേതം TV യിലെ Inner ware പരസ്യങ്ങളിലൂടെ ഇന്നത്തെ ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു എന്ന് വേണം കരുതാന്‍. മന്ത്രവാതികളുടെ അടി ചികിത്സ ഇവിടെയും ഗുണം ചെയ്യും. "നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട് നോക്കി 'പടക്കേന്ന് അടിക്കണം" അതിനോട് ഞാനും യോചിക്കുന്നു.
ചാവക്കാട് പോലീസിനു എന്റെ അഭിനന്ദനം.
പ്രതികരണം നന്നായി സിദ്ദിക്ക
.
സിദ്ദീക്ക പറഞ്ഞ പോലെ പണ്ടത്തെ കാര്‍ന്നോമ്മാരുടെ പ്രേതം TV യിലെ Inner ware പരസ്യങ്ങളിലൂടെ ഇന്നത്തെ ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു എന്ന് വേണം കരുതാന്‍. മന്ത്രവാതികളുടെ അടി ചികിത്സ ഇവിടെയും ഗുണം ചെയ്യും. "നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട് നോക്കി 'പടക്കേന്ന് അടിക്കണം" അതിനോട് ഞാനും യോചിക്കുന്നു.
ലേഖനം ഇഷ്ടപ്പെട്ടു..... :)
കണ്ടറീയാത്തവൻ കൊണ്ടറിയും..
വീട്ടുകാരെ പറഞ്ഞാ മതി. കയറൂരി വിട്ടിരിക്ക്യല്ലെ..
ഇത്തരം വേഷത്തില്‍ ആള്‍ക്കാരെക്കാണുമ്പോള്‍, ഇപ്പോളിതു ഊരിപ്പോകുമോയെന്നോര്‍ത്തു സത്യത്തില്‍ എനിക്കു ഭയങ്കര ടെന്‍ഷനാ.
ഇക്കാ ഈ പറഞ്ഞ കാര്യം ഞാന്‍ മിക്ക ദിവസവും കാണാറുണ്ട്. ഞാന്‍ ജോലി നോക്കുന്ന കമ്പനിയുടെ അടുത്ത് മറ്റൊരു കമ്പനി ഉണ്ട്.. കാള്‍ സെന്റര്‍ ആണ്.. അതില്‍ വരുന്ന ചില പയ്യന്മാര്‍ സ്ഥിരമായി മേല്‍പ്പറഞ്ഞ രീതിയില്‍ ആണ് പണ്ടു ധരിക്കാറ് . അതില്‍ എന്ത് സംതൃപ്തി ആണ് അവര്‍ക്ക് കിട്ടുക എന്നത് ഒരു പിടിയും ഇല്ല .
മക്കളുടെ വസ്ത്രധാരണ രീതിയിലും പെരുമാറ്റത്തിലും മാതാപിതക്കളുടെ പങ്ക് ..അത് അടിസ്ഥാന കാര്യമാണ്. പിന്നെ അവരുടെ പിടിയീൽ ഒതുങ്ങാത്ത കേസുകൾ നല്ല തല്ലു കിട്ടിയാൽ തീരുന്നതുമാണ് അത് പോലിസിനെ ഏല്പിക്കുന്നതിനേക്കാൾ നല്ലത് നാട്ടൂകാർ തന്നെ ഏറ്റെടുക്കുന്നതാണ്..അതിനു നാടോടുമ്പോൾ മുന്നേ ഓടുന്ന നാട്ടൂകാരായാൽ പീന്നെ അതിലും പ്രതീക്ഷയില്ല. ആത്മരോഷം ഇങ്ങിനെയൊക്കെ തീർക്കാം അല്ലാതെന്ത് !!
എക്സിബിഷനിസം.....
കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഞാനും കണ്ടു. ഇങ്ങനെ കുറെ 'അടുപ്പും കല്ലുകള്‍ 'ആള്‍ക്കൂട്ടത്തില്‍ പ്രദര്‍ശനത്തിനു വെച്ചത്.
നാട്ടിലൊരു ചൊല്ലുണ്ട്. "ഊരും പുളീം ഉളുപ്പും ഔസേനീം ഇല്ല്യാത്തോന്‍ എന്ന്" അതിവന്മാര്‍ക്ക് നല്ലോണം ഇണങ്ങും.
പോലീസിനും ഇക്കാക്കും അഭിനന്ദങ്ങള്‍ ..!!
മാറുന്ന സംസ്കാരം....അല്ലാതെന്തു പറയാന്‍
ഉപദേശിക്കാൻ നിൽക്കാതെ രക്ഷിതാക്കളും ഇതിന്റെ മുമ്പിൽ കണ്ണടക്കുന്നു എന്നതാണ് ഏറെ കഷ്ടം.മറ്റുള്ളരുടെ മുമ്പിൽ നഗ്നത പ്രദർശിപ്പിക്കുക എന്നതു ഒരുതരം രോഗമാണ്.ഈ രോഗത്തിനു ചികിത്സ പോലീസിന്റെ കയ്യിലേയുള്ളു.
കാലിക പ്രസക്തിയുള്ള പോസ്റ്റ് .അഭിനന്ദനങ്ങൾ
ഉടുതുണിയില്ലതെ മര്ത്ത്യനീ ഭൂമിയില്‍
വന്നതല്ലേ മര്ത്ത്യരെ യഥാര്‍ത്ഥ തെറ്റ്
ഉടുക്കുന്നതും സുഖം,ഉടുക്കാത്തതും സുഖം
സഹ ജീവികള്‍ക്കോ സുഖം പരോക്ഷം
അസുഖം നിയമപാലകര്‍ക്കുമാകാം
അസുഖം നമ്മളില്‍ പലര്ക്കുമാകം
അസുര ജീവികളെന്തിനീ ജീവിതം
അര്‍ദ്ധനഗ്നരായിട്ടു പാഴാക്കണം?
അവന്‍ കീഴ്പോട്ടു ..
അവള്‍ മേല്പോട്ട് ...
നാളെ, 'തണല്' പറഞ്ഞത്
പോലെ എന്ത് ആവുമോ
വീണ്ടും ?
ആണ് ആയാലും പെണ്ണായാലും ശരീരത്തിലെ മറയ്ക്കേണ്ട ഭാഗങ്ങള്‍ മറച്ചിരിക്കണം. നാട്ടിപ്പോയപ്പോള്‍ കണ്ടിരുന്നു, നമ്മുടെ നാട്ടിലെ ചില ഡ്രെസ്സിഗ് കോഡ്! ഷെയിം തന്നെ.
സമൂഹം ഇങ്ങനൊക്കെ തന്നെയായിരുന്നില്ലേ ഓരോ കാലത്തും . തുണിയുടുക്കാത്ത കാലത്തിൽ നിന്ന് മാറു മറക്കാൻ പാടില്ലാത്തകാലത്തേക്കും , പിന്നീട് ആകെ മറച്ചും .ദാ ഇപ്പൊ വീണ്ടും തുണികളുടെ എണ്ണം കാണിച്ചു തുടങ്ങിയിരിക്കുന്നു . ഓരോന്നും ഇല്ലാണ്ടാവാനും അധികം താമസമുണ്ടാകില്ല . ഈ വക ജാതികൾ നിറഞ്ഞു നിൽകുന്ന ചാനൽ പരിപാടികളൊക്കെ റേറ്റിങ്ങിൽ ഏറെ മുന്നിലല്ലേ ഭായ് . ഉള്ളിലുള്ളതിന്റെ എണ്ണം വ്യക്തമാക്കുന്ന ഉടുപ്പുകൾ മക്കൾക്ക് വാങ്ങിക്കൊടുക്കുന്നതാരാണ് ......
എന്തായാലും പാത്തും പതുങ്ങിയും അർദ്ധനഗ്നചിത്രങ്ങൾ ആർക്കും കാണേണ്ട പാടില്ലല്ലോ ഇപ്പോ ;)
ഹസ്സന്‍ ഭായ് : വളരെ സന്തോഷം..നമുക്ക് കഴിയുന്നത് ചെയ്യാം.
മുഹമദ് അലി ഭായ് : നമ്മുടെ സമൂഹത്തിലെ വ്യക്തി സ്വാതന്ത്രം അല്‍പ്പം കൂടിപ്പോയോ എന്നൊരു സംശയം.
മഞ്ഞുതുള്ളീ : നന്ദി.
യുസഫ്പ : അതെ കൊണ്ടാറിയട്ടെ..
പള്ളിക്കര ഭായ് : ചില വീട്ടുകാരെങ്കിലും ഇതറിയുന്നില്ലെന്നു കരുതാം.
പഥികന്‍ : അതെനിക്കും തോന്നാറുണ്ട്
സമയോചിത മായ വിഷയവും പോസ്റ്റും. പല തരം ഫാഷനുകള്‍ വരാറുണ്ട്. അതൊക്കെ ഒരു വിധം സഹിക്കാം. പക്ഷെ ഇമ്മാതിരി ഒന്ന് ആര്‍ക്കും അവഗണിക്കാനോ പോട്ടെന്നു വെയ്ക്കാണോ പറ്റുമെന്ന് തോന്നുന്നില്ല
ഏപ്രില്‍ ലില്ലി : ഇതൊരു മാനസിക രോഗമാണെന്ന് പറയപ്പെടുന്നു.
ബച്ചു : നമ്മുടെ നാട് എങ്ങോട്ടോക്കെയാനാവോ?
അജിത് ജീ : അതെ പ്രദര്‍ശനം തന്നെ ഉദ്ദേശം.
നാമൂസ് : നമുക്കെന്തു ചെയ്യാനാവും ? ചിന്തിക്കേണ്ട വിഷയമാണ്.
ജിദു : ഇങ്ങിനെ മാറിയാല്‍ ?
മൊയ്തീന്‍ : അതെ പോലീസ് കഴിയുംപോലെ നോക്കട്ടെ .
ഉടുക്കുന്നതും സുഖം,ഉടുക്കാത്തതും സുഖം
സഹ ജീവികള്‍ക്കോ സുഖം പരോക്ഷം
അപ്പച്ചോ : കവിത കലക്കി .
എന്‍റെ ലോകം : കണ്ടറിയണം.
കൊലുസ് : ഡ്രസ്സ് കോഡിന്റെ കാര്യം എന്ത് പറയാന്‍?
ജീവീ ; അത് കാര്യം ഇപ്പൊ എല്ലാം നേരിട്ട് കാനാമെല്ലോ അല്ലെ ?
സലാം ജീ :ഇത് കുറെ കടന്ന കയ്യായിപ്പോയെന്നു തന്നെ പറയണം.
കുണ്ടിയും അണ്ടിയും കാട്ടിനടക്കുന്ന തെണ്ടികളെ തല്ലിക്കൊല്ലണം.
(ആണുങ്ങള്‍ ശരീരംമുഴുവന്‍ മറച്ചുപിടിക്കുകയും പെണ്ണുങ്ങള്‍ ഉടുക്കാതെ നടക്കുകയും ചെയ്യുന്ന ഒരു കാലം വരും! വരുമൊ?
ഓ.. വരുമായിരിക്കും)
എങ്കില്‍ അന്നും ആരെങ്കിലും ഇതുപോലൊക്കെ പോസ്ടിടണം.
ലണ്ടൻ വസ്ത്രധാരണം കണ്ടിട്ട് ഇതൊക്കെ കാണുമ്പോഴും,കേൾക്കുമ്പോഴും ഇതെല്ലം ഉന്തുണ്ട്...എന്നാണ് തോന്നുന്നത് എന്റെ ഭായ്
ഫാഷന്‍റെ പേരില്‍ എന്ത് കോപ്രായവും കാണിക്കാന്‍ തയ്യാറാവും ആണും പെണ്ണും അടങ്ങുന്ന 'യൂത്ത്'. എല്ലാവരും ഇല്ലാട്ടോ... വിവരമുള്ള നല്ലൊരു വിഭാഗം 'യൂത്ത്'. ഉണ്ടെന്നതും സമ്മതിച്ചേ പറ്റൂ....
കാലോചിതമായ പോസ്റ്റ്....
മലപ്പുറത്തും ഉണ്ട് ഇതുപോലെ കുറെ നാണം കെട്ടവന്മാര്‍... ഇവന്മാര്‍ക്കൊക്കെ സൂപ്പര്‍മാന്‍ സ്റ്റൈല്‍ തന്നെയാ നല്ലത്.
ഈ പറഞ്ഞ പ്രായം, അതു എന്തിനും ഒരു ത്രില്ല് കാണിക്കുന്ന റ്റൈം. ആ ഒരു ത്രില്ലില്‍ ഉടുക്കാതെ പോലും നടക്കാന്‍ ഞാന്‍ തയ്യാര്‍. അതും വെച്ച് അതെന്റെ ആവിഷ്കാര സ്വാതന്ത്രമായി കണ്ട് സമൂഹം അഗീകരിക്കുന്നിടത്താണ് പ്രശ്നം
തിരുത്തപ്പെടേണ്ടെതെന്ന്/ഒത്തിരി ബോറായി തോനുന്നു എന്നുള്ളതിനെ വിളിച്ച് ഗുണദോഷിക്കുന്നത് നല്ലത്. ആ ഗുണ ദോഷം ഏത് പോലീസുകാരനുമാകാം.
നല്ല പ്രവര്‍ത്തിക്ക് പോലീസിനെന്റെ സല്യൂട്ട്
Good. Nice. Great.. I was thinking to write on it. But now I will not, coz you did a good job on that.
നാടോടുമ്പം നടുവേ ഓടുന്നവരാണിവർ, പാവങ്ങൾ പക്ഷെ ഗട്ടറിൽ വീഴുന്നതറിയുന്നില്ല.... നുമ്മടെ ചെറുപ്പക്കാരുകുണ്ടന്മാരുടേ ഓരോ കോപ്രായങ്ങളേയ്....
നല്ല തെരണ്ടി വാലെടുത്ത് അങ്ങട്ട് വീശി ചന്തിക്കിട്ട് നോക്കി 'പടക്കേന്ന് അടിക്കണം
ശരിക്കും തോന്നിയിട്ടുണ്ട് സിദ്ദീക്ക
നമ്മടെ ഓഫീസില്‍ വന്നാല്‍ കാണാം
നല്ല അവളുമാരുടെ ..............പ്രദേശം
കണ്ടു കണ്ടു ഇപ്പൊ അതിനോടുള്ള ഒരിത് പോയി
@ കണ്ണൂരാനെ : ആരും തല്ലിക്കൊന്നില്ലെങ്കില്‍ ഒരു കൈ അന്നും നോക്കാം ..
@ ലിപി : ഒരു ചെറിയ വിഭാഗം തന്നെയാണ് എവിടെയും പ്രശ്നം.
@ സമീര്‍ : സന്തോഷം.
@ ഡോക്ടര്‍ ര്ആര്‍ കെ ജീ :ഇനി എല്ലാവരും സുപര്‍മാന്‍ മാര്‍ ആകുമോ ആവൊ!
@ കൂതൂ : അങ്ങിനെയുമാവാം..ആവിഷ്കാര സ്വാതന്ത്രം പോലെ പ്രദര്‍ശന സ്വാതന്ത്രം..ആവട്ടെ.
@ നിമിഷിക : സന്തോഷം ,നമ്മള്‍ പ്രതികരിച്ചു കൊണ്ടേയിരിക്കണം .
@ ഫസലുല്‍ : എന്ത് ചെയ്യാം..കാലത്തിനൊത്ത വേഷംകെട്ടിയാടുന്നവര്‍ എന്ന് പറയാം..
@ പുന്നക്കാടന്‍ @ കണ്ടു .
@ റഷീദ് ഭായ്..കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിക്കാന്‍ പോകണ്ട..ഇവിടെയുമുണ്ട് കുറെയെണ്ണം..
ഈ കമന്റു ബോക്സിലൊതുങ്ങിലെ എന്റെ അഭിപ്രായം അത് ഇവിടെ വായിക്കാം .....ലോ വേസ്റ്റ് ജീന്‍സും പോലീസിന്റെ തല്ലും
nalla post.munp njaanum ethekkurich ezhuthiyirunnu.
പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞു.ടീ വിയിലെ ആ ജെട്ടിയുടെ (ഗുസ്തിക്കാരന്‍ തോറ്റു കൊടുക്കുന്ന) പരസ്യം തന്നെയാ ഇതിനൊക്കെ കാരണം.പണ്ടൊക്കെ ചില റൌഡികള്‍ ട്രൌസര്‍ പുറത്തു കാട്ടി മുണ്ടു മടക്കിക്കുത്തി നടക്കുമായിരുന്നു,അതോര്‍മ്മ വന്നു.നല്ല പെട കിട്ടാത്തതിന്റെ കുഴപ്പമാണിതെല്ലാം. നാട്ടുകാര്‍ തന്നെ കൈ വെക്കുന്നതാവും നല്ലത്!
കഴിഞ്ഞതിന്റെ മുമ്പിലെ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആണ് ഇങ്ങനൊരു ഫാഷന്‍ ഇറങ്ങിയിട്ടുള്ള കാര്യം ആദ്യമായി അറിയുന്നത്. കുടുംബവുമൊത്തു ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു പയ്യന്‍ കയറിവന്നു. അവന്‍റെ പാന്റിന്റെ ഉള്ളില്‍ നിന്നും ജെട്ടി പുറത്തു കാണുന്നുണ്ടായിരുന്നു. മൊബൈലില്‍ സംസാരിച്ചുകൊണ്ട് കടയിലേക്ക് കയറി പോകുന്ന ആളെ ഞാന്‍ പതുക്കെ തോണ്ടി, ഫോണ്‍ പെട്ടെന്ന് മാറ്റിപ്പിടിച്ചുകൊണ്ട് അവന്‍ എന്നോട് ചോദിച്ചു ''എന്ത്യേ''? ഞാന്‍ പതുക്കെ സ്വകാര്യത്തില്‍ പറഞ്ഞു "പാന്റിന്റെ ഹുക്ക് വിട്ടിട്ടുണ്ടെന്നു തോന്നുന്നു, അത് അഴിഞ്ഞു പോകുന്നുണ്ട്, ബാക്കില്‍ ജെട്ടിയും പുറത്തു കാണുന്നുണ്ട്. ആ ട്രെസ്സിംഗ് റൂമില്‍ പോയൊന്നു ശരിയാക്കിക്കോ''. ഇവന്‍ ഇത് കേട്ട ഉടനെ ഒരു പുഞ്ചിരിമാത്രം പ്രതികരണമായി നല്‍കികൊണ്ട് കടയുടെ മുകള്‍ ഭാഗത്തേക്ക് കയറിപ്പോയി. ഞാന്‍ കരുതി, അവനതു മുകളില്‍ പോയി ശരിയാക്കുമെന്ന്. പത്തുമിനിട്ടു കഴിഞ്ഞു അവന്‍ ഇറങ്ങി വരുമ്പോഴും അതേ കോല മുണ്ടായിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ''എടാ കുട്ട്യേ, നിന്‍റെ പാന്റ് ഇതാ അഴിഞ്ഞു പോകുന്നു, മുട്ട് സൂചി വേണമെങ്കില്‍ ഇതാ, അതൊന്നു കയറ്റി കുത്തിയിട്ട് പോ''. കടയില്‍ ഉണ്ടായിരുന്ന എല്ലാവരും കൂട്ടത്തോടെ ചിരിച്ചതുമാത്രം മിച്ചം. ഒന്നും കേള്‍ക്കാത്ത പോലെ അവന്‍ ഇറങ്ങിപോയി.
മക്കളെ നല്ല വഴിയില്‍ വളര്‍ത്താത്ത അച്ഛനമ്മമാരെ നാണിക്കുക. നിങ്ങള്ക്ക് ചെയ്യാന്‍ കഴിയാത്തത് പോലീസെങ്കിലും ചെയ്യട്ടെ .
ചെകുത്താനെ അപ്പൊ എല്ലാം പറഞ്ഞപോലെ..
ലക്ഷ്മി : വളരെ സന്തോഷം..ഞാന്‍ നോക്കട്ടെ ആ പോസ്റ്റ്.
മോമുട്ടിക്കാ : കണ്ടതില്‍ സന്തോഷമുണ്ട്, നാട്ടുകാര്‍ ഇടപെടാന്‍ മടിക്കുന്നതിന്റെ കാര്യം ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട് , വെറുതെ പുലിവാല്‍ പിടിക്കെണ്ടെന്നു ഓരോരുത്തരും കരുതുന്നു .
അഷ്‌റഫ് ഭായ് : നമ്മളൊക്കെ മണ്ടന്മാരാണ് കാലത്തിനൊത് കോലം കെട്ടാനറിയാത്തവര്‍ , ന്യൂ ജനറെഷന്റെ കണ്ണില്‍ കണ്ട്രി ഫെല്ലോസ്..
ഇസ്മയില്‍ ജീ : കണ്ടതില്‍ സന്തോഷം..പോലീസെങ്കിലും അത് ചെയ്യട്ടെ .
"ഇനി ഈ അടിവസ്ത്രം വെളിയില്‍ കാണിച്ചേ മതിയാവൂവെന്ന അടങ്ങാത്ത ആഗ്രഹമുള്ളവരും അത് ഒഴിച്ച് കൂടാനാവാത്ത ഒരു മാനിയയായി മാറിയ സ്റ്റൈല്‍ കുട്ടന്മാരും അതിന്നൊരു പരിഹാരമായി ജീന്‍സിന്റെ മീതെ ജെട്ടി ധരിച്ചു നടന്ന് അവരുടെ ആഗ്രഹം സഫലമാക്കട്ടെ, അങ്ങനെയാവുമ്പോള്‍ പശൂന്റെ കടിയും മാറും കാക്കേടെ വിശപ്പും തീരും എന്ന് പറഞ്ഞപോലെയാവും കാര്യങ്ങള്‍, ഹല്ല പിന്നെ."
സംഗതി സിദ്ധീഖ തന്നെ പരിഹരിച്ചല്ലോ... 'ഞങ്ങള്‍' യുവാക്കള്‍ ഈ സൂപ്പര്‍മാന്‍ സ്റ്റൈല്‍ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു! :)
വല്ലാത്തൊരു ലോകം തന്നെ കോയാ...!!!
ഇത്തരം പോലീസുകാര്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍!
പോസ്റ്റ് ഉചിതമായി.
ഉപ്പാ ഞാനെന്റെ ചൂരിധാറുകള്‍ എല്ലാം കൂട്ടി തൈക്കാന്‍ പോവുകയാണ് ട്ടോ.
ബോയ്ക്കോട്ട് എന്നൊരു സമരമുറ ഉണ്ടായിരുന്നു,
പ്രതിപാദ്യവിഷയത്തില്‍ സമവായം കണ്ടെത്തി പ്രതികരിക്കുകയാണ് വേണ്ടത്.
പക്ഷെ ഫാഷന് നമ്മുടെ ഭരണഘടന അനുകൂലിക്കുന്നത് ഏതറ്റം വരെയന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആദ്യചിത്രത്തിലെ പോലെ വള്‍ഗറാണോ എന്നത് ചിന്താവിഷയം തന്നെ, മാത്രമല്ല, ബിലാത്തിക്കാരന്‍ പറഞ്ഞ പോലെ നമ്മുടെ നാട്ടില്‍ മാത്രമാണ് ഇത്തരം വള്‍ഗര്‍ ഫാഷന്‍ ഇത്രം കാലം ഇല്ലായിരുന്നോ എന്നത് മനസ്സിലാകുന്നത്, അത് സംസ്കാരത്തിന്റെ ഭാഗം-പുതുതലമുറയ്ക്കത്(പലര്‍ക്കും) മനസ്സിലാവില്ല.
അരയ്ക്ക് മുകളറ്റം വരെ ഇരു ഭാഗത്തും കീറുള്ള ചുരിദാര്‍ ഈയടുത്ത വര്‍ഷങ്ങളിലാണ് പ്രചാരത്തിലായിരുന്നത്. പെറ്റിക്കോട്ട് പോലുള്ളവ അകത്ത് ധരിച്ചില്ലെങ്കില്‍ ഒരു കാറ്റടിച്ചാല്‍ ശരീരം മുഴുവന്‍ കാണാനാവും. കാറ്റടിക്കുമ്പോള്‍ (റോഡിലൂടുള്ള വാഹനങ്ങളുടെ കാറ്റേല്‍ക്കുമ്പോള്‍ പ്രത്യേകിച്ച്-കാണികള്‍ കുറേപ്പേരുണ്ടാവുമല്ലോ) പെണ്‍കുട്ടികള്‍ ചുരിദാറിന്ററ്റം പിടിച്ച് വെക്കാന്‍ പെടുന്ന പാട് കണ്ട്, “രണ്ട് ചെത്ത് കല്ല് രണ്ടറ്റത്തും കെട്ടിത്തൂക്കിക്കൂടേ” എന്ന് പ്രതികരിക്കുന്നവരെ പരിചയമുണ്ട്.
ഇത്രേ ഉള്ളൂ, നാണമുള്ളവര്‍ ഇതിനിറങ്ങിത്തിരിക്കരുത്.
പിന്നെ ഇതിന്റെയൊക്കെ പിന്നില്‍ അഭിനവ മാനുഫാക്ചറിംഗ് സ്ട്രാറ്റജിയാണെങ്കില്‍, “ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം” എന്നതിനെ കുറ്റപ്പെടുത്താന്‍ നാറിയ അഴിമതികള്‍ തലയിലേറ്റുന്നവര്‍ക്ക് എന്തര്‍ഹത?
(പറഞ്ഞ് പറഞ്ഞ് കാട് കയറി.. ഹ്!)
ശ്രദ്ധേയാ : 'ഞങ്ങള്‍' യുവാക്കള്‍ ഈ സൂപ്പര്‍മാന്‍ സ്റ്റൈല്‍ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു! :)
ഇന്നലെ ഷോപ്പില്‍ നിന്നും ഇങ്ങിനെ ഒരാളുടെ പിറകുവശം കണ്ടിരുന്നു..സംഗതി പരാക്ഷിക്കാന്‍ തുടങ്ങിയോ !ഈ വഴി വന്നിരുന്നോ ?
നെനാ : പോയിരുന്നു പടിക്കെടീ ..ചുരിദാരിന്റെ കാര്യമൊക്കെ പിന്നെ നോക്കാം .
നിശാസുരഭി : വിശധമായ വിലയിരുത്തലിനു നന്ദി, “ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം" ഇത് തന്നെ കാര്യം .
നല്ല പ്രതികരണം ..ആശംസകള്‍
സന്തോഷം ശ്രീമതി:ധനലക്ഷ്മി.
ha ha..kollam
choyikkanum parayaanaum aarunnum illathenteyaa..lol
സത്യനെ സിത്തീനെന്നും സുഗതനെ സ്കൂത്തിയോന്‍ എന്നും വിളിക്കുന്ന അറബികളുടെ മലയാളം നല്ല നേരം പോക്കല്ലേ??!!
...........ഇത്തരം പാശ്ചാത്യന്‍ 'തോന്ന്യാസങ്ങള്‍' കേരളക്കരയിലേക്ക് കൊണ്ട് വരുന്നതില്‍ നമ്മുടെ വസ്ത്ര വ്യാപാരികള്‍ക്കു ചെറുതല്ലാത്ത പങ്കുണ്ട്.......ഇത്തരം വസ്ത്രങ്ങള്‍ക്ക് വിക്കുന്നവരെയും തൈക്കുന്നവരെയും കൂടി നിലക്ക് നിര്‍ത്തണം!!!
Post a Comment