Ads 468x60px

"സെക്രീത്തു യാത്ര, ചില രഹസ്യവെളിപ്പെടുത്തലുകള്‍ "

ഇത്  16-03-12 ന് വെളളിയാഴ്ച നടത്തിയ സെക്രീത്തു  യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കാനോ ചിത്രങ്ങള്‍ കാണിക്കാനോ ഉള്ളതായ ഒരു പോസ്റ്റായി കരുതരുത്, അതിനു വേണമെങ്കില്‍ നമ്മുടെ ഖത്തര്‍ മലയാളം ബ്ലോഗിലെ രാമന്‍റെ Qമലയാളം യാത്ര  ബിജുകുമാര്‍ ഭായിയുടെ നേര്‍ക്കാഴ്ചകളിലെ ദുഖാന്‍ വിനോദയാത്രാ - ഫോട്ടോ ഫീച്ചര്‍"  സുബൈര്‍ ബിന്‍  ഇബ്രാഹീമിന്റെ തിരയിലെ" ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും "മജീദ്‌ഭായിയുടെ ആര്‍ട്ട് ഓഫ് വേവിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര" എന്നിവ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ പോയി വായിക്കാം ,കാണാം. ഈ പോസ്റ്റ്  ആ യാത്രയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ചില രഹസ്യങ്ങളുടെ നഗ്നമായ വെളിപ്പെടുത്തലിന് വേണ്ടിയാണ് , ഇനിയും അത്  ഉളളിലൊതുക്കി വെച്ചുക്കൊണ്ട് നടന്നാല്‍ എന്റെ സര്‍വ്വവിധ കണ്ട്രോളും കൈവിട്ടു പോകുമെന്നതിനാല്‍ ആ രഹസ്യങ്ങളുടെ കലവറ ഇവിടെ ഞാന്‍ മലര്‍ക്കെ തുറക്കുകയാണ് , അതിനു മുമ്പ് രണ്ടു വാക്ക് പറഞ്ഞോട്ടെ. 


അന്ന് ഞങ്ങള്‍ അതായത് ഞാനും സുനില്‍ പെരുമ്പാവൂരും, ഗ്രാമീണം ഷക്കീര്‍ ഭായിയുടെ വണ്ടിയിലായിരുന്നു യാത്ര, കൂടെ ദുബായില്‍ നിന്നും അടുത്ത ദിവസം ഖത്തറില്‍ വിസിറ്റിംഗിനായി എത്തിയ നമ്മുടെ "കൈതമുള്ള്" ബ്ലോഗര്‍  ശശിയേട്ടന്റെ മകന്‍  പ്രശോഭുമുണ്ടായിരുന്നു  (മലയാളമറിയാത്ത കേരളീയന്‍ " - (ഞാന്‍ പറഞ്ഞതല്ല , അങ്ങോരെ പരിചയപ്പെടുത്തിക്കൊണ്ട് സുനില്‍ പറഞ്ഞതാണ്)


പരിചയമില്ലാത്ത വഴിയും എണ്‍പതില്‍ കൂടുതല്‍ സ്പീഡ്‌ എടുത്താല്‍ പാര്‍ട്സുകളുടെ പഞ്ചവാദ്യം കൂടാതെ ബോണറ്റിനുള്ളില്‍നിന്നും ഒരു ദീനവിലാപവും കൂടി കേട്ടിരുന്ന വണ്ടിയും ആയതിനാല്‍ യാത്രയുടെ തുടക്കം മുതലേ വഴിതെറ്റല്‍ എന്ന പ്രക്രിയ മുറക്ക് നടന്നു വന്നു,   മൊബൈല്‍  വഴിയുള്ള ആശയവിനിമയങ്ങളിലൂടെ ഒരു വിധം ആദ്യത്തെ ലക്ഷ്യസ്ഥാനത്ത് (വജ്ബ പെട്രോള്‍ സ്റ്റേഷന്‍) കൂടുതല്‍ കെട്ടിത്തിരിച്ചലില്ലാതെ എത്താനായി എന്നത് ഭാഗ്യം, അവിടെ കാത്തുകെട്ടിക്കിടന്ന ഫാമിലിക്കാരും വിത്തൌട്ട് ഫാമിലിക്കാരുമായ പത്തറുപത് പെരോളമുള്ള കൂട്ടരെയുംകൂട്ടി കൂടുതല്‍ വൈകാതെ അവിടെനിന്ന്‌ പുറപ്പെട്ടെങ്കിലും ഞങ്ങളുടെ കാര്യം പഴയതിനേക്കാള്‍ കഷ്ടമായിരുന്നു, വണ്ടിക്കു ചൂട് കൂടുംതോറും സ്പീഡ്‌ കുറഞ്ഞുവന്നു; പഞ്ചവാദ്യം കൂടാതെ തായമ്പകയും പക്കാമേളവും കൂടി കേള്‍ക്കാന്‍ തുടങ്ങി , പിന്നെ സുനിലിന്‍റെ നാവ് നല്ലൊരു വജ്രായുധംആയതിനാല്‍ മുമ്പേ പോയവര്‍ക്ക് നേരെ അതിന്റെ പ്രയോഗം നടത്തി  "നിങ്ങളെന്താ റേസിന് വന്നതാണോ! ഇതെന്താ  മത്സര റാലിയാണോ?" എന്നൊക്കെ ചോദിച്ച് ചൂടായി വഴിയില്‍ ഇടയ്ക്കിടെ വിളിച്ചുനിര്‍ത്തി ഒരു വിധം ഞങ്ങളും  ദുക്കാനില്‍  എത്തിച്ചേര്‍ന്നു.



അവിടെവെച്ചാണ് സൈഫുദ്ദീന്‍ എന്ന ആതിഥേയനെ ആദ്യമായി കാണുന്നത്, ഞാന്‍ പേര് പറയുമ്പോഴേക്കും തൊഴിയൂരാക്കയല്ലെ എന്ന് ചോദിച്ചു കെട്ടിപ്പിടിച്ച ആ സൌഹൃദത്തിനും ഓര്‍മ്മശക്തിക്കും മുന്നില്‍ ഞാന്‍ നമിക്കുന്നു. അനസ് ഭായ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  പറഞ്ഞതുപോലെ നാട്യങ്ങളറിയാത്ത ഒരു തനി നാട്ടുമ്പുറത്തുകാരന്‍ , ചില വ്യക്തിത്വങ്ങള്‍ അങ്ങിനെയാണ് ഒരൊറ്റകൂടിക്കാഴ്ചകൊണ്ട്  ഹൃദയത്തില്‍ പറ്റിപ്പിടിച്ചുപോകും , ഇനി ഒരിക്കലും മായ്ക്കപ്പെടാനാവാത്തത്ര ശക്തമായി..



സൈഫുഭായിയുടെ വീട്ടില്‍ വെച്ചാണ് പെരുമ്പാവൂര്‍ ഏലിയാസ്‌ അച്ചായനെ പരിചയപ്പെടുന്നത്, അതും മേല്‍പറഞ്ഞപോലെ പറ്റിപ്പിടിക്കുന്ന ഒന്ന് തന്നെ , സാരസ്യം തിങ്ങിവിങ്ങിവീര്‍ത്ത മുഖം ,വാക്കിലും നോക്കിലും ചലനങ്ങളില്‍ പോലും ഹാസ്യരസം തുളുമ്പിനില്‍ക്കുന്ന പ്രകൃതം, കുട്ടികളോടൊപ്പം ആടിയും പാടിയും അരങ്ങുതകര്‍ത്തുകളഞ്ഞു ആശാന്‍, കൂടാതെ ഞാന്‍ ബ്ലോഗേര്സ് മീറ്റില്‍ പ്രതിപാദിച്ച ജലീല്‍ക്ക ആന്‍ഡ്‌ ഫാമിലി  ബ്ലോഗേര്‍സ് ഗ്രൂപ്പും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു,  ഈ യാത്രയുടെ കണ്ട്രോള്‍ മൂപ്പരുടെ കയ്യിലായിരുന്നു എന്നുതന്നെ പറയാം. "കുട്ടികളാരും കാലാട്ടരുത് മൈക്ക ആടണുണ്ട് " എന്ന്പറഞ്ഞതു പോലെ പല പല നിര്‍ദേശങ്ങളും ഉപദേശങ്ങളുമായി എല്ലായിടത്തും അദ്ദേഹം ഓടിച്ചാടി നടന്നിരുന്നു...കൂടുതലെന്തിനു പറയുന്നു "മൈക്കോമാനിയ" പിടിപെട്ട മൂന്നുപേരില്‍ പ്രധാനി ജലീല്‍ക്ക തന്നെയായിരുന്നു .



അന്‍വര്‍ ബാബു ,ഷിറാസ് സിതാര , ഗ്രാമീണം ഷക്കീര്‍ഭായ്, ബിജുകുമാര്‍ ,ജിദു ജോസ്‌, കലാം  തുടങ്ങിയ ഫോട്ടോഗ്രാഫി രംഗത്തെ സിംഹങ്ങളും പുലികളും  ഉള്‍പ്പെട്ട വല്യൊരു ഗ്രൂപ്പ്‌ തന്നെ യാത്രാകൂട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്  യാത്രയുടെ ഒരുപാട് വ്യത്യസ്തതകള്‌ള്ള ഫോട്ടോകള്‍ പ്രതീക്ഷിച്ചിരുന്നു, ഇപ്പോള്‍ വിവിധ ബ്ലോഗ്‌ പോസ്റ്റുകളിലൂടെയും ഫേസ്ബുക്ക് ക്യു-മലയാളം ഗ്രൂപ്പിലൂടെയും ഓരോരുത്തരും മത്സരിച്ചു പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കാണുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തായില്ല എന്ന് മനസ്സിലാകുന്നു.


അവിടെ നിന്നുള്ള ഈറ്റിന്റെയും നൃത്തനൃത്യങ്ങളുടെയും യാത്രകളുടെയും മറ്റും വിശദമായ പോസ്റ്റുകള്‍ ഇതിനകം  വന്നു കഴിഞ്ഞതിനാല്‍ അതേകുറിച്ച് കൂടുതലൊന്നും പറയേണ്ടതുണ്ടെന്നുതോന്നുന്നില്ല, ഓരോരുത്തരുടെ വിശദമായ എഴുത്തുകളിലൂടെ  അവിടെ ഒരു മൂന്നാലുവട്ടം പോയിവന്നപോലെ തോന്നുന്നുണ്ട്,  ഭാവി ബ്ലോഗേര്‍സായ കൊച്ചു മക്കള്‍ അവതരിപ്പിച്ച ഗാനങ്ങളും കവിതകളും കഥകളും എല്ലാവരും ശെരിക്കും ആസ്വദിച്ചു എന്നത് അടിവരയിട്ടു പറയേണ്ട ഒരു കാര്യമാണ്, അത്ര മാത്രം..

ദുക്കാനില്‍ നിന്നും സെക്ക്രീത്തിലേക്ക് സൈഫുഭായിയുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ട ഉടനെതന്നെ ഞങ്ങള്‍ക്ക് ചെറുതായൊന്നു വഴി തെറ്റിയെങ്കിലും സുനിലിന്റെ വജ്രായുധപ്രയോഗം അവിടെയും ഫലം കണ്ടു, പിന്നെ മെയിന്‍ റോഡുവിട്ടു മരുഭൂമിയിലൂടെ പത്തിരുപതു കിലോമീറ്ററോളം ലക്ഷ്യസ്ഥാനത്തേക്ക് ദൂരമുള്ള ഓഫ്‌റോഡിലേക്ക് കേറിയപ്പോള്‍ തൃശൂര്‍ പൂരത്തില്‍ നിന്നും പാവറട്ടി പള്ളിപ്പെരുന്നാളിലേക്ക് എത്തിയ പോലെയായി വണ്ടിക്കുള്ളില്‍നിന്നുള്ള ശബ്ദങ്ങള്‍ ..സംശയിക്കണ്ട ചെണ്ടമേളങ്ങള്‍  മാറി പകരം ഉച്ചസ്ഥായിയിയിലുള്ള ബാന്‍ഡ്മേളം തന്നെ, കൂടെ കട പട ചട പട എന്ന മൊത്തത്തിലുള്ള കുലുക്കവും കൂടിയായപ്പോള്‍ ഷക്കീര്‍ ഭായ് കാരണം തുറന്നു പറഞ്ഞു  ഒരു കൊല്ലായി വണ്ടി വര്‍ക്ക്ഷോപ്പ് കണ്ടിട്ടെന്നും ഷോ കപ്സര്‍ബറ്‌കള്‍ നാലും പോയിക്കിടക്കുകയാണെന്നുമുള്ള ആ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഹാവൂ രണ്ടു ദിവസത്തിക്കിനി ജോലിക്ക് പോകേണ്ടിവരില്ലല്ലോ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു കാരണം മറ്റൊന്നുമല്ല ഇത്തവണ നാട്ടില്‍ പോയി തണ്ടലിന്‍റെ നെട്ടുകളും ബോള്‍ട്ടുകളും പത്തുപതിനാലു ദിവസത്തെ ഉഴിച്ചിലിന് കയറ്റി ഒന്ന് മുറുക്കി വന്നതേയുള്ളൂ  അത് ഈ യാത്രകൊണ്ട് വീണ്ടും ലൂസായിക്കോളും എന്നുറപ്പായിരുന്നു.



ഓഫ്‌ റോഡിന്റെ തുടക്കത്തില്‍ ചില ചെറുവണ്ടികള്‍ അവിടെ നിറുത്തിയിടേണ്ടിവന്നതുകൊണ്ട് വിത്തൌട്ട് ഫാമിലിക്കാരനായ നാമൂസും ഞങ്ങളുടെ വല്യ വണ്ടിയിലേക്ക് കൂടുമാറി. ആ കടന്നു കയറ്റത്തിന്നുശേഷം ചില ചര്‍ച്ചകള്‍ക്കൊടുവില്‍ വണ്ടിക്കുള്ളില്‍ നിന്നുള്ളത് പിന്നേം സഹിക്കായിരുന്നു എന്ന്പറഞ്ഞതും സുനില്‍ തന്നെ; ഞാനത് ആത്മഗതം ചെയ്തതെയുള്ളൂ, യയാതിയുടെ കഥയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം, അതില്‍ വി.എസ്‌.ഖണ്‌ഡേക്കറും, ശുക്രാചാര്യനും, ദേവയാനിയും, ശർമിഷ്ഠയും, കചനും, നഹുഷരാജാവും, യധുവംശവും, യാദവരും, അസുരന്മാരും, ദേവന്മാരും മറ്റുമായി കഥയ്ക്ക് ഒരുപാടു ട്വിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ ഫിലിം സിറ്റിയില്‍ എത്തി , അതിന്നിടെ  നല്ലൊരു ഫോട്ടോഗ്രാഫറെ ഞങ്ങള്‍ക്ക് നഷ്ടമായി , ബിജുരാജും (ഇസ്ക്ര) കുടുംബവും ജോലിത്തിരക്ക് മൂലം പാതിവഴിയില്‍ നിന്നും തിരിച്ചുപോയി,  ഫിലിം സിറ്റിയില്‍ ഒരൊന്നര മണിക്കൂര്‍ നേരത്തെ കറക്കത്തിനു   ശേഷം പ്രളയഭൂമിയിലേക്കുള്ള യാത്രക്കിടയിലാണ് വണ്ടിയില്‍ വെച്ച്  ആ രഹസ്യം നാമൂസ്‌ ഞങ്ങളോട് വെളിപ്പെടുത്തിയത്   'കുറുമ്പടിയുടെ കേട്യോളും രാമന്റെ സിന്ധുവും പറഞ്ഞ കാര്യം ,മറ്റൊന്നുമല്ല മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ എന്തെങ്കിലും  എഴുതണമെന്ന് അവര്‍ രഹസ്യമായി നാമൂസിനോട്  അപേക്ഷിച്ചേത്രേ.' നമ്മള് മനസ്സില്‍ കണ്ടത് അവര്‍ മാനത്തുകണ്ടു എന്ന് ചുരുക്കം.


സെക്രീത്തിലെ വഴുക്കലുള്ള കുന്നിലേക്ക് ഒരു വിധം എല്ലാവരും വലിഞ്ഞു കയറിയെങ്കിലും സെക്രീത്തിലേക്ക് വലിഞ്ഞു കേറിയാല്‍ ചിലപ്പോ *സക്രാത്തിന്റെ വലി ഞാന്‍ വലിക്കേണ്ടി വരുമെന്ന് തോന്നിയതിനാല്‍ ആ സാഹസത്തിനു  നുമ്മ  തയ്യാറായില്ല, കളിയും ചിരിയുമായി അവിടെയും കുറേനേരം, ജീവിതത്തിലെ മറക്കാനാവാത്ത കുറെ നിമിഷങ്ങള്‍ ,




പിന്നെ ചായകുടി കഴിഞ്ഞു നേരെ കടപ്പുറത്തേക്ക്, അവിടെ വെച്ചാണ് സൈഫുഭായ്  ചുട്ട ചിക്കനെ പറപ്പിക്കാനുള്ള ഒരു സ്പെഷല്‍ മസാലക്കൂട്ട് രഹസ്യമായി കുറുമ്പടിക്കും കേട്യോള്‍ക്കും പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കേട്ടത്. അന്ന് ചോര്‍ത്തിയെടുത്ത ആ രഹസ്യം ഞാന്‍ നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തുകയാണ്  'കിവി' എന്ന സാധനം അറിയുമെല്ലോ ! അതിന്റെ പച്ച രണ്ടെണ്ണം നന്നായി  തിരുമ്മിപ്പൊടിച്ച് വെള്ളുള്ളി ഇഞ്ചി എന്നിവ ചതച്ചതും ഉപ്പ്  പാകത്തിനും തൈരില്‍ ചേര്‍ത്ത്  ചിക്കനില്‍ പുരട്ടി മൂന്നുനാല് മണിക്കൂര്‍ വെച്ചശേഷം  അതുമായി സൈഫു ഭായിയെ കാണാന്‍ ചെന്നാല്‍ മൂപ്പര്‍ അത് ചുട്ടുപറത്തികൊടുക്കാമെന്നാണ് വാഗ്ദാനം, അത് കേട്ട് കഴിഞ്ഞപ്പോള്‍  കുറുമ്പടിക്കൊരു സംശയം " ഇത് നമുക്ക് നിങ്ങടെ വീട്ടില്‍ വന്നിട്ട് ഉണ്ടാക്കിയാ പോരെ ! അവിടുന്നൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് ബുദ്ധി മുട്ടേണ്ട വല്ല ആവശ്യവുമുണ്ടോ എന്നതായിരുന്നു ആ ഡൌട്ട് , അതിനുള്ള സൈഫുഭായിയുടെ മറുപടി  എന്തായിരുന്നു എന്നത് കുറുമ്പടിയോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.



പിന്നെ മടക്കയാത്രയില്‍ സെക്രീത്തില്‍ നിന്നും കേറിയ പാടെ വന്നവഴിയായ തെക്ക് ഭാഗത്തേക്ക് നീളുന്ന റോഡിലേക്ക് തിരിയുന്നതിനു പകരം വണ്ടി  വടക്കോക്കോട്ടെടുത്തപ്പോള്‍ തന്നെ ഞാന്‍ വഴിതെറ്റിയോ എന്ന് സംശയം പറഞ്ഞതാണ്, നിങ്ങള്‍ വഴിതെറ്റിക്കാണ്ട് മിണ്ടാതിരി കാക്കാ എന്ന് പറഞ്ഞു സുനില്‍ തല്ലിയില്ലെന്നെയുള്ളൂ, എന്നാപിന്നെ വരുന്നെടത്ത് വെച്ചുകാണാമെന്നു ഞാനും വെച്ചു ഒടുവില്‍ ഒരു കിലോമീറ്ററിലേറെ ഓടി വഴിതെറ്റിയെന്നു മനസ്സിലായ ഉടനെ മൂപ്പന്‍ പറഞ്ഞത് നിങ്ങള്‍ക്കൊരു പോസ്റ്റിനുള്ള വകുപ്പായി ഇനിപ്പോ നാളെത്തന്നെ ചെന്ന് അത് പോസ്റ്റിക്കോളീം എന്നാണ്, അതുകൊണ്ട് മാത്രം വഴിതെറ്റിയതോ ഇസ്മായില്‍ ഭായ് ഒപ്പം പിടിച്ചു വന്നു വിവരം പറഞ്ഞതിനാല്‍ സൌദിയിലേക്ക് കേറാതെ മടങ്ങാനായി എന്നതോ ഞാനിവിടെ പ്രതിപാദിക്കുന്നില്ല.





അങ്ങനെ രഹസ്യങ്ങള്‍ എല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞ നിലക്ക് ഇനി അവസാനം പറയാനുള്ളത് അതുതന്നെ , ഉറക്കം ഒഴിവായിപ്പോവും എന്ന കാരണത്താല്‍ ഈ യാത്രയില്‍ നിന്നും മാറിനിന്ന  കിരാതന്മാരെ (രാജന്‍ ജോസഫ്‌, ജിപ്പൂസ്, ചാണ്ടിച്ചന്‍ ,സൂത്രന്‍ ,ഷമീര്‍ .ടി.കെ എന്നിവരെ നിര്‍ബ്ബന്ധമായും ഈ കിരാതലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു)ഇങ്ങക്ക് ഒരു കാലത്തും മാപ്പില്ലാ.മാപ്പില്ലാ..മാപ്പില്ലാ..


നോട്ട് ദി പോയിന്റ്‌ : പല പല കണ്ടീഷനുകളിലുള്ള പത്തു പന്ത്രണ്ടു വണ്ടികള്‍ , യാത്രയില്‍ ഒരു   തടസ്സവും ഉണ്ടാക്കിയില്ല എന്നത് ആശ്വാസകരമാണ് ഞങ്ങളുടെ വണ്ടി കണ്ടീഷന്‍ ഒരല്‍പം മോശമായിരുന്നെങ്കിലും സാധനം പുലിതന്നെയായിരുന്നു കേട്ടാ,ഇപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ അടുത്ത യാത്രയില്‍ നുമ്മേ കയറ്റാന്‍ ആരും തയ്യാറായെന്നു വന്നില്ലെങ്കിലോ, അതോണ്ടാണേ.

54 comments:

Unknown said...

ഇക്കാര്യങ്ങൾ നിങ്ങളെപോലെ മാന്യനാണെന്നു കരുതാവുന്ന ആൾ പുറത്തുപറയുമെന്നു കരുതിയില്ല. എന്റെ പോട്ടത്തിനു മൊഞ്ച് പോരാത്തതിനാൽ ഞാൻ ബഹിഷ്കരിക്കുന്നു

വി.ആര്‍.രാജേഷ് said...

"ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ ".രസകരമായ യാത്രാ വിവരണം....യാത്രയുടെ കെട്ടു ഇതുവരെ വിട്ടില്ല അല്ലെ? എല്ലാം ഓര്‍ത്തെടുതുവല്ലോ.....

മാണിക്യം said...

ഓ ഖത്തര്‍കാര്‍ക്ക് എന്തും ആവാമല്ലൊ!
ഇവിടെ മനുഷ്യന് തണുത്ത് വിറച്ചിട്ട് ഒന്ന് പുറത്തിറങ്ങുന്നത് തന്നെ പ്യാടിച്ചിട്ടാ.
വിവരണം ചിത്രങ്ങള്‍ ഒക്കെ ഉഷാറായിരിക്കുന്നു..
ആ ചിക്കന്റെ റെസിപ്പി ഒന്ന് വ്യക്തമായി പറയാമോ?

Artof Wave said...

മെയിന്‍ റോഡുവിട്ടു മരുഭൂമിയിലൂടെ പത്തിരുപതു കിലോമീറ്ററോളം ലക്ഷ്യസ്ഥാനത്തേക്ക് ദൂരമുള്ള ഓഫ്‌റോഡിലേക്ക് കേറിയപ്പോള്‍ തൃശൂര്‍ പൂരത്തില്‍ നിന്നും പാവറട്ടി പള്ളിപ്പെരുന്നാളിലേക്ക് എത്തിയ പോലെയായി വണ്ടിക്കുള്ളില്‍നിന്നുള്ള ശബ്ദങ്ങള്‍..സംശയിക്കണ്ട ചെണ്ടമേളങ്ങള്‍ മാറി പകരം ഉച്ചസ്ഥായിയിയിലുള്ള ബാന്‍ഡ്മേളം തന്നെ, കൂടെ കട പട ചട പട എന്ന മൊത്തത്തിലുള്ള കുലുക്കവും........

നല്ല ചിത്രങ്ങളും നല്ല അവതരണവും,
വീണ്ടും എല്ലാം ഒന്നു കൂടി ഓര്‍മപ്പെടുത്തിയതിന് നന്ദി സിദ്ധിക് ഭായി.

ബഷീർ said...

ഉഷാറായിക്കിണ്.. ഒരു വായനക്ക് കൂടിവരാം. ഓ.ടോ : ആദൂർ കുന്ന് (നമ്മുടെ ഭാഷയിൽ മല ) കയറ്റം മറന്നോ ? അതിനെ പറ്റി എഴുതണം.. ഇൻശാ അല്ലാഹ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മൂന്നാളുടെ ഭക്ഷണം അകത്താക്കിയ ചില കുടവയറന്‍മാരുടെ വിവരവും ഫോട്ടോയും കൂടി ആവാമായിരുന്നു....
വിവരണം വളരെ രസകരമായി.

kharaaksharangal.com said...

രസകരമായ വിവരണം ഇക്കാ...

വേണുഗോപാല്‍ said...

സിദ്ധീക്ക..
ലോകത്തിന്റെ ഏതു കോണില്‍ ആയാലും ഒത്തു കൂടാന്‍ ഉള്ള മലയാളിയുടെ ത്വര ...
അത് ഈ പോസ്റ്റിലൂടെ തൊട്ടറിഞ്ഞു .
ഇത് കണ്ടപ്പോള്‍ മുംബയ്‌ മലയാളി കൂടായ്മയും ഈ വഴിക്ക് ചിന്തിച്ചേ തീരു എന്ന ആശയം കിട്ടി.

നല്ല വിവരണം .. നല്ല ചിത്രങ്ങള്‍
ആശംസകള്‍

Sidheek Thozhiyoor said...

@ Navas Mukriyakath :പറയാണ്ടിരിക്കുമ്പോഴുള്ള വെഷമം ഞാന്‍ അതോണ്ടാ ആദ്യം തന്നെ പറഞ്ഞത് ..മേക്കപ്പിനോക്കെ അതിന്റേതായഒരു പരിധിയില്ലേ രാജപ്പാ! ..അതോണ്ടാവും ഗ്ലാമര്‍ കുറഞ്ഞപോലെ!
@ കാല്‍പ്പാടുകള്‍ : ആ കെട്ടു അടുത്ത യാത്രവരെ നീളും രാജേഷ്‌ജീ ..
@ മാണിക്യം : ഇവടെം തണുപ്പും മഴയുമൊക്കെ ആവശ്യത്തിനുണ്ട്, പക്ഷെ അതൊക്കെ ഞങ്ങക്ക് പുവ്വല്ലേ പുവ്വ്..ചുട്ട കൊഴീനെ പറപ്പിക്കുന്ന മസാല ഞാന്‍ മെയില്‍ അയച്ചുതരാം അതാ നല്ലത്.

Sidheek Thozhiyoor said...

@ Artof Wave:വീണ്ടും സന്ധിപ്പും വരെ മാത്രം ഈ വിടുതല്‍ മജീദ്‌ ഭായ്..സന്തോഷം.
@ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : അന്നൊക്കെ ആദൂ കുന്നിനെക്കാള്‍ വല്യ മലയില്ലല്ലോ ! അന്തകാലം ...ഓര്‍ക്കാന്‍ നല്ലരസം ബച്ചോ..

Sidheek Thozhiyoor said...

@ ഇസ്മായില്‍ കുറുമ്പടി: അങ്ങനെ ഒരാളെ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ ഭായ് ,ഫോട്ടോ ഉണ്ടെങ്കി ഒന്നയച്ചു തരീന്‍...,അതോണ്ടായിരിക്കും അല്ലെ ജുമുഅ കഴിഞ്ഞു വരുമ്പോഴേക്കും ചെമ്പ് മുക്കാലും തീര്‍ന്നത്..
@ കൊളച്ചേരി കനകാംബരന്‍ : സന്തോഷം കനകാംബര്‍ജീ ..
@ വേണുഗോപാല്‍ജീ : ചിന്തിച്ചാ മാത്രം പോരാ ,നടപ്പിലാക്കണം...അവിടെ കാണാന്‍ എന്തൊക്കെ കിടക്കുന്നു! ഖത്തറെന്ന ഈ "ഠ" വട്ടം പോലെയല്ലല്ലോ..അഭിപ്രായത്തിനു നന്ദി.

Unknown said...

എന്തേയ് ..വൈകിയത്‌ ഈ രഹസ്യം പറയാന്‍ എന്നാണ് എന്‍റെ ചോദ്യം ....ഏതായാലും വൈകിയാലും വൈകി ഒരു ആശംസ ......

വേണുഗോപാല്‍ said...

മജീദിന്റെ ബ്ലോഗ്ഗില്‍ വായിച്ചിരുന്നു.
ഇവിടെ വന്നപ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ അടക്കം ഒരു മുഴുനീള യാത്ര വിവരണം വായിച്ചു.
ഗള്‍ഫില്‍ നിന്നും നിങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരങ്ങള്‍ ഞങ്ങള്‍ക്ക് വളരെ വലിയ പഠനം ആണ് നല്‍കുന്നത് .. ആശംസകള്‍

ചിന്താക്രാന്തൻ said...

തലവാചകം കണ്ടപ്പോള്‍ ലേഖനം വായിക്കാതെ ഇരിക്കുവാന്‍ നിര്‍വാഹമില്ലാതായി.എന്താണാവോ രഹസ്യവെളിപ്പെടുത്തലുകള്‍ എന്ന് അറിയാനുള്ള ആകാംക്ഷയോടെയാണ് ലേഖനം വായിച്ച് തീര്‍ത്തത് .യാത്ര ചെയ്ത വാഹനത്തെ കുറ്റപെടുത്തിയത് കുറച്ച് കൂടി പോയോ എന്നൊരു സംശയം ഇല്ലാതെ ഇല്ല .യാത്രാവിവരണം പങ്കു വെച്ചതിന് നന്ദി ......

Akbar said...

സൂപര്‍ വിരരണം. നല്ല അടിക്കുറിപ്പുകളും.

grkaviyoor said...

നല്ല യാത്രാനുഭവം സചിത്ര ലേഖനം പിന്നെ നല്ലൊരു കൂടയിമ്മ അതിനു പിന്നിലുണ്ടെന്നും
പിന്നെ എന്നെ പോലെ ഉള്ളവര്‍ 17 മാസം ദോഹയില്‍ (അല്‍ റയനില്‍ )കഴിഞ്ഞിട്ട് ദുഖാന്‍ ബീച്ചില്‍ പോകാന്‍ കഴിഞ്ഞില്ല അവിടെ പോയ പ്രതീതി ജനിപ്പിച്ചു

grkaviyoor said...
This comment has been removed by the author.
Unknown said...

ഇത് വായിച്ചു ....പിന്നെ കൊടുത്ത ലിങ്ക് ഒക്കെ വായിക്കട്ടെ ......

Jidhu Jose said...

കലക്കീട്ടാ

അനില്‍കുമാര്‍ . സി. പി. said...

നല്ല വിവരണം, നല്ല ചിത്രങ്ങള്‍ ... ഒപ്പം നല്ല അടിക്കുറിപ്പുകളും.

പട്ടേപ്പാടം റാംജി said...

ഇതെന്തോന്നാ പരിപാടി? ഏയ്‌ അതാവില്ല.
ഇത് അതന്നെ...

യാത്രാവിവരണം ഒരു യാത്ര നടത്തിയത്‌ പോലെ അനുഭവപ്പെട്ടു.

BorN said...

നന്നായ്യീട്ടൊ....

മസാല്ക്കൂട്ടിന്റെ പേറ്റന്റെങ്കിലും തരണം ...

ente lokam said...

നിങ്ങ ഒക്കെ അടിച്ചു പൊളിക്കൂട്ടോ...
ആകെക്കൂടി കാണാന്‍ നല്ല ചേല്...
വായിക്കാന്‍ അതിലും രസം.....

Cm Shakeer said...

എന്റെ അള്ളൊ.. ഞമന്റെ വണ്ടിയെ നാറ്റിച്ചു കളഞ്ഞല്ലോ സിദ്ദിക്കാ...എന്നാലും ഇത്ര വേണ്ടിയിരുന്നില്ല ! ഒന്നുമില്ലങ്കിലും കല്ലും മുള്ളും നിറഞ്ഞ നൂറു നൂറ്റമ്പത് കിലോമീറ്ററുകള്‍ 'സംഗീത സാന്ദ്രമായി' നമ്മേയും താണ്ടി പുഷ്പം പോലെ തിരിച്ചെത്തിച്ചവനല്ലെ !(എന്തായലും ഓനെ ഞമ്മള് കച്ചോടാക്കി. ഹ.ഹ.ഹാ)
സിദ്ദിക്കാ,സുനിലിന്റെ വാക്കുകള്‍ അറംപറ്റി. മടക്കയാത്രയിലെ ഗാനമേള 'കാറ്റ്' പാട്ടുകള്‍ തീര്‍ന്നുപോയപ്പോള്‍ നിന്ന് പോയത് അറിഞ്ഞില്ല അല്ലേ? എന്തായാലും എല്ലാം ഓര്‍മ്മിച്ച് എഴുതിയതിന് അഭിനന്ദനങ്ങള്‍...

Sidheek Thozhiyoor said...

സുബൈർ ബിൻ ഇബ്രാഹിം : ആശംസ വൈകിയതായി കൂട്ടുന്നില്ല,കണ്ടതില്‍ സന്തോഷം.
റഷീദേ..നാട്ടുകാരാ: ബ്ലോഗില്‍ ഇങ്ങനെയൊക്കെ എഴുതുന്നത്‌ കാര്യമായി ആരും എടുക്കുമെന്ന വിശ്വാസം എനിക്കില്ല ചുമ്മാ ഒരു രസമെന്നു കരുതുന്നവരാണ് നമ്മുടെ ഈ കൂട്ടായ്മയില്‍ ഉള്ളവരില്‍ കൂടുതലും..ഗള്‍ഫ്‌ ജീവിതം കൊണ്ടുണ്ടായ നേട്ടങ്ങളില്‍ വല്യഒന്നാണ് അന്യോന്യം മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും കഴിയും പോലെ പരസ്പ്പരം സഹായിക്കുകയും ചെയ്യുന്ന ഒരു പാട് നല്ല സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ലഭ്യമായത്.ഗള്‍ഫില്‍ പത്തിരുപതു കൊല്ലവും ബൂലോകത്ത് ആറു കൊല്ലവുമായി കറക്കം തുടങ്ങിയിട്ട്.അസഹിഷ്ണുതാ മനോഭാവമാണ് പലരെയും തെറ്റായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്..ഞാന്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരാളും അങ്ങിനെ ഒരു മനോഭാവം ഇല്ലാത്തവരാണെന്നു മുന്‍ അനുഭവങ്ങളിലൂടെ എനിക്കറിയാം, പ്രത്യേകിച്ച് ഷക്കീര്‍ ഭായ് ,സുനില്‍ ജീ , ഇസ്മയില്‍ ഭായ് , രാമചന്ദ്രന്‍ , നാമൂസ് എന്നിവരെയെല്ലാം റഷീദിനെക്കാള്‍ അടുപ്പവും എടാ പോടാ വിളി ബന്ധവും ഉള്ളവരാണ് എനിക്ക്, ആ ഒരു ബന്ധത്തിന്‍റെ ഊഷ്മളതയും നൈര്‍മല്യവും ഒരിക്കലും ഒരുവിധ തെറ്റിദ്ധാരണകള്‍ക്കും വഴിയോരുക്കില്ലെന്ന് പൂര്ണ്ണമായ ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ കളിവാക്കുകള്‍ കൊണ്ട് അവരെ പരാമര്‍ശിക്കുന്നത്..ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് അവര്‍ക്കെല്ലാം നല്ലപോലെ അറിയാം..ഷക്കീര്‍ ഭായിയുടെ കമ്മന്റ് അതിനു വലിയൊരു തെളിവാണ് ..അത് കണ്ടില്ലെങ്കില്‍ താഴെ ചേര്‍ക്കുന്നു ..
എന്റെ അള്ളൊ.. ഞമന്റെ വണ്ടിയെ നാറ്റിച്ചു കളഞ്ഞല്ലോ സിദ്ദിക്കാ...എന്നാലും ഇത്ര വേണ്ടിയിരുന്നില്ല ! ഒന്നുമില്ലങ്കിലും കല്ലും മുള്ളും നിറഞ്ഞ നൂറു നൂറ്റമ്പത് കിലോമീറ്ററുകള്‍ 'സംഗീത സാന്ദ്രമായി' നമ്മേയും താണ്ടി പുഷ്പം പോലെ തിരിച്ചെത്തിച്ചവനല്ലെ !(എന്തായലും ഓനെ ഞമ്മള് കച്ചോടാക്കി. ഹ.ഹ.ഹാ)
സിദ്ദിക്കാ,സുനിലിന്റെ വാക്കുകള്‍ അറംപറ്റി. മടക്കയാത്രയിലെ ഗാനമേള 'കാറ്റ്' പാട്ടുകള്‍ തീര്‍ന്നുപോയപ്പോള്‍ നിന്ന് പോയത് അറിഞ്ഞില്ല അല്ലേ? എന്തായാലും എല്ലാം ഓര്‍മ്മിച്ച് എഴുതിയതിന് അഭിനന്ദനങ്ങള്‍ ..
ഈ വാക്കുകള്‍ പോരെ..അതില്‍ ഒന്നും ഇല്ലെന്നു മനസ്സിലാക്കാന്‍ ? സംശയം തീര്‍ക്കാനായി മാത്രം ഇത്രയും എഴുതിയതാണ് കേട്ടോ ..എല്ലാം വഴിയെ മനസ്സിലായിക്കോളും..

Sidheek Thozhiyoor said...

അക്ബര്‍ ഭായ് : കണ്ടതില്‍ വളരെ സന്തോഷം.
കവിയൂര്‍ജീ : അപ്പൊ ദോഹയില്‍ ഉണ്ടായിട്ടും നേരിട്ടൊന്നു കാണാന്‍ പറ്റിയില്ലല്ലോ! എന്നായിരുന്നു?
എന്റെ സ്വപ്നമേ :കുറെ കാലായല്ലോ കണ്ടിട്ട്,,സന്തോഷം തന്നെ..
ജിദു : കാണാം വീണ്ടും.

Sidheek Thozhiyoor said...

അനില്‍ ജീ : സന്തോഷം,പുതിയ കഥ കണ്ടു, അഭിപ്രായം അവിടെ ചാര്‍ത്തിയിട്ടുണ്ട്.
റാംജീസാബ : അത് അതല്ലാട്ടോ അവര്‍ കാഴ്ചകള്‍ കണ്ടു നിന്നതാ..ഞാന്‍ ചുമ്മാ ഒരു രസത്തിനു എഴുതിയെന്നെയുള്ളൂ
വിന്‍സെന്റ്ജീ : കൂട്ടായ്മയുടെ ഗുണം ഇതൊക്കെയാണ് , അല്ലാതെ എന്തോന്ന് ലൈഫ്‌?

Sidheek Thozhiyoor said...

ഷക്കീര്‍ ഭായ് : താങ്കളെ ശെരിക്കും അറിയാവുന്നതു കൊണ്ട് ഒരു താളത്തിലങ്ങോട്ടു എഴുതിയെന്നേയുള്ളൂ അതിന്റെ ഒരു മൂഡ്‌ ഞാന്‍ പറയേണ്ടല്ലോ !..അടുത്ത യാത പുതിയ വണ്ടിയിലാവുമെല്ലോ!ഞാമ്മ്ലേം കൂട്ടണേ ..

Mohamedkutty മുഹമ്മദുകുട്ടി said...

നേനാസിനെ കൊണ്ടു പോകാതെ ബാപ്പ അവിടെ ആര്‍മാദിച്ചു നടക്കുകയാണല്ലേ? ഞാന്‍ കുറച്ചു കൂടി പിരി കേറ്റി കൊടുക്കുന്നുണ്ട്.ന്നാലും ഇങ്ങക്കതിനു മനസ്സു വന്നല്ലോ?...ഫോട്ടോകളും വിവരണങ്ങളും കലക്കി!...

yousufpa said...

ങ്ങളെ ഭാഗ്യേയ്.....

പ്രയാണ്‍ said...

ചന്ദ്രനിലെ മലയാളിയുടെ ചായക്കടപോലെ ഇവിടെ വട വിക്കണ മലയാളിയെ കണ്ടകഥയെന്താ പറയാഞ്ഞേ.. :)

മുസ്തഫ|musthapha said...

സൗഹൃദം ആഘോഷമാക്കി മാറ്റുന്നവർ...!
ആസ്വദിക്കുക ജീവിതം...
സിൽസിലാ ഹേ സിൽസില :)

Sidheek Thozhiyoor said...

മോമുട്ടിക്കാ : മോള് അല്ലെങ്കിലേ അല്‍പ്പം പിണക്കത്തിലാ..ഇനി നിങ്ങടെ വക എരിവും കൂടി ആയാല്‍ ജോറായി.
യൂസഫ്‌പ : ഇങ്ങളും ഇങ്ങട്ട് പോരീന്ന്.
പ്രയാണ്‍ : എല്ലാം കൂടി നീട്ടിപ്പറഞ്ഞാല്‍ ബോറാകുമെന്നു കരുതിയാ ചിത്രകഥയാക്കിയത്.

Sidheek Thozhiyoor said...

ഇങ്ങനെങ്കിലും കൊറച്ചു മനസ്സമാധാനം കിട്ടട്ടെ മുത്ത്വോ..അനക്കവടെ സോഖം തന്നല്ലേ?

Sidheek Thozhiyoor said...

@ BorN : ഇത് നിങ്ങളാണെന്ന് മനസ്സിലായില്ലാട്ടാ..ഹിമാലയ സന്യാസിയെ ഫേസ്ബുക്കില്‍ കണ്ടെങ്കിലും ഇങ്ങനെ ഒരു രൂപം കൂടിയുണ്ടെന്നു ഇന്ന് വിളിച്ചപ്പോഴാണ് ...
പേറ്റന്റ് ഉടനെ പാര്‍സലായി അയക്കാം...

Jikkumon - Thattukadablog.com said...

യാത്ര കൊള്ളാം വിവരണങ്ങളും രസകരമായിട്ടുണ്ട് ഒരു തവണ പോകാനുള്ള ഒരു ഫീലുണ്ട്.

ആചാര്യന്‍ said...

നിങ്ങള്‍ എപ്പോഴും അടിച്ചു പൊളിക്കുകയാണ് അല്ലേ..നടക്കട്ടെ ..ഇങ്ങനെ വേണം അസൂയ ആകുന്നു കേട്ടാ ഇക്കാ

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഖത്തർ ബൂലോഗരുടെ
കൂട്ടായ്മ കണ്ട് അസൂയ വരുന്നൂ..

വിനോദയാത്രയെന്നാൽ ഇതുപോലെ വിനോദത്തോട് ഒത്തുകൂടി നടത്തേണം

അസ്സലായിരിക്കുന്നു വിവരണങ്ങൾ കേട്ടൊ ഭായ്

ചന്തു നായർ said...

നല്ല യാത്ര....അതിനേക്കാൾ നല്ല യാത്രാ വിവരണം...കലക്കൻ ഫോട്ടോകൾ ഞാനും അക്കുട്ടത്തിൽ ഒരുവനായി എന്ന തോന്നൽ എല്ലാ ഭാവുകങ്ങളും...

Jubin Jacob Kochupurackan said...

മൂന്നുനാലു വർഷം മുമ്പൊരു വെള്ളിയാഴ്ച ഞാനും സുഹൃത്തായ ഹാരിസ് ഇക്കയും, എന്റെ ജൂനിയറായി ജോലിചെയ്തിരുന്ന മിഥുനും ചേർന്ന് ഒരു പ്ലാനിങ്ങുമില്ലാതെ സെക്രീത്തിലേക്ക് വിട്ടു. ഇക്കയുടെ ലാൻഡ്ക്രൂസർ സർവ്വീസിംഗിനു കയറ്റിയിരുന്നതിനാൽ കമ്പനിവക (AAB ടൊയോട്ടയിലായിരുന്നു കക്ഷിക്ക് ജോലി) ഒരു കൊറോളയിലായിരുന്നു ഞങ്ങളുടെ സാഹസം. ദൂഖാനും കടന്ന് ഏതൊക്കെയോ വഴികളിലൂടെ ഞങ്ങൾ ഖത്തറിന്റെ പേരറിയാ പ്രദേശങ്ങളിലെത്തി. പക്കാ ഗ്രാമീണരായ ജനങ്ങളും അവിടെയുണ്ടെന്നത് ഏറെ അത്ഭുതപ്പെടുത്തി. അവരുടെ പെണ്ണുങ്ങളുടെ സൗന്ദര്യം ഇന്നും മനസ്സിൽ മായാതെയുണ്ട്. എന്നാൽ ആണുങ്ങളുടെ സ്വഭാവമോർത്തപ്പോൾ ക്യാമറബാഗിലേക്കു പോയ കൈ അറിയാതെ തിരികെവന്നു. ഒരു ദിവസം മുഴുവൻ ആ തീരപ്രദേശത്ത് കടൽക്കാറ്റുമേറ്റ് ഫോട്ടോയുമെടുത്തു നടന്നു. വൈകുന്നേരം അസ്തമയസൂര്യന്റെ ചിത്രങ്ങളുമെടുത്ത് അവിടെനിന്ന് നേരെ കാലുകൊടുത്തു പിന്നെ വണ്ടി വന്നു നിന്നത് റമദാ ജംക്‌ഷനിലുള്ള പോൺഡെറോസ്സ റെസ്റ്റോറന്റിലായിരുന്നു.

ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍ കണ്ടിട്ടില്ല, വായിച്ചിട്ടില്ല!!!!!

എന്തിനാ വെറുതെ നിരാശപ്പെടുന്നത്??!!

ഭാഗ്യവാന്മാര്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

സിദ്ദിക്കാക്കാ..ഒരു ചങ്കിടിപ്പോടെയാണ് വായന തുടങ്ങിയത് ..എന്തെങ്കിലും പണി എനിക്കിട്ടു തരുമോ എന്നൊരു ഫയം ..പിന്നെ കലയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം നിങ്ങളുടെ വിദ്യാഭ്യാസം പല തവണ മുടങ്ങിയ കഥ എന്റെ കയ്യില്‍ ഉണ്ടല്ലോ എന്നോരാസ്വാസം..ആ രഹസ്യം കൂടി ഇവിടെ പറഞ്ഞാലോന്നാലോചിക്കുമ്പം എന്തൊരു രസം ...പറഞ്ഞെക്കട്ടെ ...

Sidheek Thozhiyoor said...

ജിക്കുമോനെ : വളരെ സന്തോഷം കേട്ടോ..
ആചാര്യാ : ഇപ്പൊ ബൂലോകം മുഴുവന്‍ തമ്മിതല്ലാണല്ലോ!അതിന്നിടയില്‍ ഇങ്ങനെ ഒരു മാറ്റം കിടക്കെട്ടെന്നു വെച്ചു..വീണ്ടും കാണാം.
മുരളീജീ : ജീവിതത്തില്‍ മറക്കാനാവാത്ത കുറെ നിമിഷങ്ങള്‍ ..അതായിര്‍ന്നു സത്യം.

Sidheek Thozhiyoor said...

ചന്തുജീ : മനസ്സിന് ഇടയ്ക്കിടെ ഇങ്ങനെ എന്തെകിലും ട്രീറ്റ്മെന്റ് കൊടുത്തില്ലെങ്കില്‍ മുരടിച്ചു പോകുമെന്ന് തോന്നാറുണ്ട്,കാണാം..വീണ്ടും.
ജൂബിന്‍ : ഞങ്ങള്‍ ജനവാസമുള്ള ആ ഭാഗത്ത്‌ എത്തിയില്ല കേട്ടോ അതെവിടെയാണാവോ, ഇനി പോവുമ്പോള്‍ ഒന്ന് തിരഞ്ഞു നോക്കണം.

Sidheek Thozhiyoor said...

ഷഫീഖ്‌ : നാട്ടിലായിരുന്നു എന്നറിഞ്ഞത് കൊണ്ടാണ് ഇവിടുത്തെ കിരാതന്മാരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്.
സുനില്‍ ജീ : കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ഓര്‍ത്തതെയുള്ളൂ , ആ രഹസ്യം പരസ്യമാക്കിയാല്‍ ഞമ്മടെ മാനം കപ്പല് കേറും മാനെ,അത് ഞാന്‍ ഒര്‍ത്തില്ലാട്ടാ ...വേണ്ടാട്ടാ കടും കയ്യോന്നും ചെയ്തെക്കല്ലേ..നാമൂസിനോടും ഷക്കീര്‍ ഭായിയോടും ഒന്ന് വിളിച്ചു പറയണം.

Lipi Ranju said...

രസമുള്ള വിവരണം..

prakashettante lokam said...

എനിക്ക് ഇതുപോലെത്തെ ഒരു ബ്ലോഗ് ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ...?
എങ്കില്‍ ഞാന്‍ യൂസര്‍ ഐഡി & പാസ്സ് വേര്‍ഡ് അയച്ച് തരാം.

Sidheek Thozhiyoor said...

വളരെ സന്തോഷം ലിപീ , തിരക്കൊക്കെ ഒതുങ്ങിയോ ? വീടുമാറ്റം കഴിഞ്ഞിരിക്കുമെല്ലോ!
ജെപീജീ : തീര്‍ച്ചയായും ഞാന്‍ അത് ചെയ്യേണ്ടുന്ന വിധം മെയില്‍ ചെയ്തു തന്നാല്‍ മതിയോ ?
താങ്കള്‍ക്കു കഴിയുമോ ? കുറച്ചു HTML വര്‍ക്ക്‌ ഉണ്ട് അത് ചെയ്യുമ്പോള്‍ മാത്രം ശ്രദ്ധിക്കണം.

റിയാസ് തളിക്കുളം said...

ഓ!!!ഇതാണൊ ഇത്ര ബല്യ രഹസ്യം...ഹും...






--------------------------------
(അല്ലാ ഇങ്ങനെയൊക്കെ പറയുന്നതിനാണോ ഈ അസൂയ കുശുമ്പ് എന്നൊക്കെ പറയുന്നത്...)

Areekkodan | അരീക്കോടന്‍ said...

നല്ല യാത്രാ വിവരണം...

Sidheek Thozhiyoor said...

റിയാസ്‌ ഭായ് : എവിടെയാ ? കുറെ നാളായല്ലോ ഞാന്‍ പലതവണ പലരോടും തിരക്കിയിരുന്നു.കണ്ടതില്‍ വളരെ സന്തോഷം..ഈ രഹസ്യങ്ങളൊന്നും പോരല്ലേ ?
അരീക്കോടന്‍ മാഷേ : കണ്ടതില്‍ വളരെ സന്തോഷം.

mazhamekhangal said...

nalla vivaranam...aasamsakal!!!

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

---------------------
പ്രവാസജീവിതത്തില്‍ കിട്ടുന്ന ഇത്തരം അപൂര്‍വ്വ നിമിഷങ്ങള്‍ എന്നും മനസ്സില്‍ മായാതെ നില്‍ക്കും ,,തിരക്കിട്ട ജീവിതത്തില്‍ ലഭിക്കുന്ന ഈ യാത്ര തികച്ചും റിലാക്സ് തന്നെയാണ് .അതിലും രസകരമാണ് ഇതൊക്കെ മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവെക്കുക എന്നതും ,,നല്ല അടിക്കുറിപ്പും വിവരണവും ...ഇനിയും യാത്രകള്‍ തുടരട്ടെ ...
----------------------

Related Posts Plugin for WordPress, Blogger...