Ads 468x60px

"സെക്രീത്തു യാത്ര, ചില രഹസ്യവെളിപ്പെടുത്തലുകള്‍ "

ഇത്  16-03-12 ന് വെളളിയാഴ്ച നടത്തിയ സെക്രീത്തു  യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കാനോ ചിത്രങ്ങള്‍ കാണിക്കാനോ ഉള്ളതായ ഒരു പോസ്റ്റായി കരുതരുത്, അതിനു വേണമെങ്കില്‍ നമ്മുടെ ഖത്തര്‍ മലയാളം ബ്ലോഗിലെ രാമന്‍റെ Qമലയാളം യാത്ര  ബിജുകുമാര്‍ ഭായിയുടെ നേര്‍ക്കാഴ്ചകളിലെ ദുഖാന്‍ വിനോദയാത്രാ - ഫോട്ടോ ഫീച്ചര്‍"  സുബൈര്‍ ബിന്‍  ഇബ്രാഹീമിന്റെ തിരയിലെ" ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും "മജീദ്‌ഭായിയുടെ ആര്‍ട്ട് ഓഫ് വേവിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര" എന്നിവ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ പോയി വായിക്കാം ,കാണാം. ഈ പോസ്റ്റ്  ആ യാത്രയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ചില രഹസ്യങ്ങളുടെ നഗ്നമായ വെളിപ്പെടുത്തലിന് വേണ്ടിയാണ് , ഇനിയും അത്  ഉളളിലൊതുക്കി വെച്ചുക്കൊണ്ട് നടന്നാല്‍ എന്റെ സര്‍വ്വവിധ കണ്ട്രോളും കൈവിട്ടു പോകുമെന്നതിനാല്‍ ആ രഹസ്യങ്ങളുടെ കലവറ ഇവിടെ ഞാന്‍ മലര്‍ക്കെ തുറക്കുകയാണ് , അതിനു മുമ്പ് രണ്ടു വാക്ക് പറഞ്ഞോട്ടെ. 

"കോപ്പിലെ പോസ്റ്റും, മീറ്റും, ഈറ്റും"


മത്തായിച്ഛന്‍  : കുര്യച്ചന്‍ എന്താ പറഞ്ഞത്?
ബാലകൃഷ്ണന്‍  : മത്തായിച്ചന്‍  നല്ലൊരു  മനുഷ്യനാണെന്ന്..,  
മത്തായിച്ചന്‍  : വേറെ  വല്ലതും  അയാള്‍  പറഞ്ഞോ ?
ബാലകൃഷ്ണന്‍  : വിഷമം  പറഞ്ഞാല്‍   മതി  മത്തായിച്ചന്റെ  മനസ്സലിയും  എന്നും  പറഞ്ഞു ..
റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഈ  സീനില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍  മാന്നാര്‍ മത്തായിച്ചന്റെ  മുഖത്ത്  മിന്നിമറയുന്ന  ചില  ഭാവങ്ങള്‍  ഓര്‍ക്കുന്നില്ലേ ? , അങ്ങിനെ  ഒരു  ഭാവം  ഇക്കഴിഞ്ഞ  ഖത്തര്‍  മീറ്റില്‍  എന്റെ  മുഖത്തും  മിന്നിമറഞ്ഞോ  എന്നൊരു  സംശയം! അതെന്തുകൊണ്ടാണെന്ന്   വഴിയെ  പറയാം..
ഈയിടെയായി  എല്ലാവരും  കോപ്പിന്മേല്‍   കേറിപ്പിടിച്ചിരിക്കുകയാണെന്ന്  തോന്നുന്നു , കോപ്പിലെ  ബ്ലോഗ്ഗര്‍ ,'കോപ്പിലെ ബ്ലോഗ്‌ മീറ്റ് , കോപ്പിലെ  അവാര്‍ഡ്‌  എന്നിങ്ങനെ  ഒരഞ്ചാറു  കോപ്പിലെ  പോസ്റ്റുകള്‍  ഈയിടെ കണ്ടു , നിഘണ്ടുവില്‍  മുങ്ങിത്തപ്പി  നോക്കിയെങ്കിലും  കോപ്പിന്  പ്രതേകിച്ചു  അര്‍ഥം  ഒന്നും  കിട്ടിയില്ല  ,എന്നാപിന്നെ  അര്‍ഥം  എന്ത്  കോപ്പായാലും  വേണ്ടില്ല  കിടക്കട്ടെ  നമ്മടെ  വകയും  കോപ്പിലെ  പോസ്റ്റൊരെണ്ണമെന്നു  കരുതി, ഹല്ല  പിന്നെ!
Related Posts Plugin for WordPress, Blogger...