Ads 468x60px

"ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി..!"

ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു അന്തംവിടണ്ട , നമ്മടെ കേരളക്കരയിലെ ഒരു നല്ല ഭക്ഷണ സാധനത്തിനു ഒരു അറബി നല്‍കിയ പേരാണ്, കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഒരു ആറുആറരയോടുകൂടിയാണ് സംഭവം നടന്നത്, ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ സാധാരണ വ്യാഴാഴ്ചകളെക്കാള്‍ തിരക്കുണ്ടായിരുന്നു അന്ന്, മാസാവസാനത്തോടൊപ്പം ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന റംസാന്‍ മാസത്തിന്‍റെ ആഗമനവും കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്, റംസാന്‍ സ്പെഷ്യലായി പല കമ്പനികളും ശമ്പളം നേരത്തെ കൊടുത്തതും ഒരു കാരണമാണ്, ഗള്‍ഫ്‌ നാടുകളിലേക്ക് ചേക്കേറിയവരായ ഒട്ടുമിക്ക ദേശക്കാരും ഭാഷക്കാരും പിന്നെ സ്വദേശികളായവരും മൊത്തം കുടുംബാംഗങ്ങളോടൊപ്പം തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്, സെഞ്ചുറിയും കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന ഓള്‍ഡ്‌ ഗോള്‍ഡുകള്‍ മുതല്‍ തലേദിവസം രാത്രിവരെ റിലീസായ ന്യൂ ജനറേഷന്‍ അംഗം വരെ ചില പര്‍ച്ചേസ് കുടുംബത്തിലുണ്ട് , പര്‍ച്ചേസ് ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നത് കേട്ടിരുന്നു, പരസ്യം കണ്ടു ആര്‍മാദിക്കാനായി വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ കൂട്ടത്തില്‍ തെറ്റാറൈറ്റ്‌ കളിച്ചു ട്രോളിയും തള്ളി ഒച്ചിന്‍റെ വേഗതയില്‍ നീങ്ങുന്ന ചില മുത്തശ്ശിമാര്‍ ഡിസ്പ്ലേ റാക്കുകള്‍ക്കിടയില്‍ ട്രാഫിക്‌ബ്ലോക്കുണ്ടാക്കുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗഹനമായ നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു
.
കോലത്തിന് ചുട്ടികുത്തിയപോലെ ചുക്കിച്ചുളിഞ്ഞ തൊലിപ്പുറത്ത് റോസ് പൌഡര്‍ ചെത്തിതേച്ചുപിടിപ്പിച്ച് മിഡിയും ടോപ്പും ധരിച്ചു നടക്കുന്ന വായില്‍ പല്ലുപോലുമില്ലാത്തചില മുതുക്കികളെ കാണുമ്പോള്‍ ഈ മേക്കപ്പിനൊക്കെ അതിന്‍റെതായൊരു ഒരു പരിധിയില്ലേയെന്ന ലാലേട്ടന്‍റെ കമ്മന്‍റെ ഓര്‍മ്മവരാറുണ്ട്, മൊബൈലില്‍ ശൃംഗരിച്ചുകൊണ്ട് പരിസരബോധം തീരെയില്ലാതെ പേരിനൊരു കാലി ട്രോളിയും തള്ളി നടക്കുന്ന റോമിയാമാരും ജൂലിയറ്റുകളും വേറെ, ഇതെല്ലാം സഹിക്കാം എന്നാല്‍ ഈ തിരക്കുകളെല്ലാം നമ്മക്ക് പുല്ലാണെന്ന ഭാവത്തോടെ ഷൂവിന്നടിയില്‍ ഫിറ്റ് ചെയ്ത വീലും വെച്ച് ഈ തിക്കുതിരക്കുകള്‍ക്കിടയിലൂടെ സ്കേറ്റിംഗ്‌ നടത്തുന്ന ചില കുരുത്തംകെട്ട പിള്ളേരെ കാണുമ്പോള്‍ ചെപ്പക്കുറ്റിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നാറുണ്ടെങ്കിലും ഈ രാജ്യത്ത് അത് ചെയ്താലുള്ള വല്യ വല്യ ശിക്ഷകളെകുറിച്ചോര്‍ക്കുമ്പോള്‍ ആവേശമൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപൊകാറുമുണ്ട്, എന്നാലും അത്തരം ഷൂ കണ്ടുപിടിച്ചവനെ തിരഞ്ഞുപിടിച്ച് വെടിവെച്ച്കൊല്ലണമെന്ന തോന്നല്‍ ഇപ്പോഴും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.
കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞു കാടുകയറിപ്പോയി, ഇനി ആ കാട്ടീന്നു തിരിച്ചിറങ്ങി സംഭവത്തിലേക്ക് തന്നെ വരാം, സംഗതി എന്താണെന്നുവെച്ചാല്‍ ഖത്തര്‍ സ്വദേശിയായ ഒരു ബദു അറബിക്ക് അത്യാവശ്യമായി ഒരു സാധനം കിട്ടണം, അയാള്‍ ഉഴിച്ചിലിനും പിഴിച്ചിലിനുമായി ഒരുമാസം മുമ്പ് നമ്മുടെ നാട്ടില്‍ പോയിരുന്നത്രേ അവിടെ ഒരു ഹോട്ടലില്‍ നിന്ന് കഴിച്ച ഒരു വിഭവം അയാള്‍ക്കും കുടുംബത്തിനും നന്നായങ്ങു പിടിച്ചു, സാധനം കുറച്ചു തിരിച്ചുപോരുമ്പോള്‍ കൊണ്ട് വന്നിരുന്നതും ഇപ്പോള്‍ തിന്നുതീര്‍ന്നിരിക്കുന്നു, അയാള്‍ക്ക്‌ അത് ഇനിയും വെട്ടിവിഴുങ്ങാന്‍ അടങ്ങാത്ത ആക്രാന്തം, അത് ഞങ്ങളുടെ സുപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞു വന്നതാണ് അറബി ബദുമാഷ്, സാധനത്തിന്‍റെ പേര് ഖൊള്ളീങ്ങ്, പേരിനൊപ്പം അതിന്‍റെ ഷേപ്പ് നിറം എന്നിവയൊക്കെ കാണിക്കുകയും പറയുകയും ചെയ്ത അയാള്‍ക്ക്‌ അതിന്‍റെ അറബി നാമം അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, പക്ഷെ ഞങ്ങള്‍ കുറേപേര്‍ തലയുംകുത്തിനിന്ന് ആലോചിച്ചിട്ടും നമ്മുടെ നാട്ടില്‍ നിന്നും അങ്ങിനെ പേരുള്ള ഒരു സാധനം കണ്ടുപിടിക്കാനായില്ലവെജിറ്റബിള്‍ സെക്ഷനിലുള്ള മുഴുവന്‍ ഐറ്റംസും അയാള്‍ക്ക്‌ കാണിച്ചുകൊടുത്തു പക്ഷെ
*മൂഹാദാ, മൂഹാദാ എന്ന പല്ലവി ആവര്‍ത്തിച്ചതല്ലാതെ മറ്റു ഫലമൊന്നുമുണ്ടായില്ലഅങ്ങിനെ അതെന്തു സാധനമെന്ന് ഞങ്ങള്‍ വീണ്ടും ചിന്താമഗ്നരായി ഇരിക്കുന്നതിന്നിടയിലാണ്  പണ്ടൊരുത്തന്‍ ഒരു കണ്ടുപിടുത്തം നടത്തിയതിന്‍റെ ആര്‍മാദത്തില്‍ യുറേക്കാ എന്നു കാറിവിളിച്ചതിന്‍റെ പത്തിരട്ടി ഉച്ചത്തില്‍ "ഫൂല മജ്ജീനി, ഫൂല മജ്ജീനി" എന്ന് അലറിക്കൊണ്ട് അയാള്‍ വീണ്ടും കൌണ്ടറിലേക്ക്പാഞ്ഞുവന്നത്, മൂപ്പര്‍ക്ക് ആ സാധനത്തിന്റെ മറ്റൊരു പേരുകൂടി ഓര്‍മ്മവന്നതായിരുന്നു സംഭവം. ഫൂല മജ്ജീനി എന്ന ഖൊള്ളീങ്ങ് പടച്ചോനേ ഈ പത്തുനാല്‍പ്പത്തഞ്ചു കൊല്ലക്കാലത്തിന്നിടയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അന്തം കിട്ടാത്ത പേര്, ഇതെന്തു സാധനം! ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ ശെരിക്കും നട്ടംതിരിഞ്ഞുപോയി ,അയാള്‍ക്ക്‌ അതിന്‍റെ അറബി നാമവും അറിയില്ല എന്നതാണ് കൂടുതല്‍ പരിതാപകരമായത്, ഇനി നമ്മള് നാട്ടില്‍നിന്ന്പോന്നതിന്നു ശേഷം ഈ പേരില്‍ പുതിയ വല്ല സാധനവും അവിടെ പൊട്ടിമുളച്ചോ ! അതല്ല കണ്ട്പിടിച്ചോ എന്ന് വരെ സംശയിച്ചു പോയി.
ഞങ്ങള്‍ പിന്നെയും വളരെ കൂലങ്കുഷിതമായി തന്നെ വിഷയത്തെക്കുറിച്ച് ചിന്തിച്ചു, ചര്‍ച്ചചെയ്തു, ഫൂല്‍ എന്നാല്‍ ഹിന്ദിയില്‍ പൂവ്വല്ലേ! ഇനി അങ്ങിനെവല്ലതും! അതല്ല ഒതളങ്ങയോ, കൊട്ടതേങ്ങയോ മറ്റോ! മാമുക്കോയയെന്ന പൊതുവാള്‍ജീ ഇന്നസെന്‍റെന്ന യശ്വന്ത്‌സഹായ്ജീയുടെ നാരിയല്‍ക്കാ പാനിക്ക് മഹത്തായ അര്‍ഥങ്ങള്‍ കണ്ടെത്തിയപോലെ പലരില്‍ നിന്നും പല കണ്ടെത്തലുകളും ഉരുത്തിരിഞ്ഞുവന്നു, ഗള്‍ഫ്‌ നാട്ടിലെത്തിയ ശേഷം ഉണ്ണുക ഉറങ്ങുക യന്ത്രംപോലെ പണിയുക എന്നതിലുപരി ഒരുവിധത്തിലുമുള്ള ആക്റ്റിവിറ്റിസും ഇല്ലാതിരുന്ന പലരുടെയും ഉപയോഗിക്കാതെ തലക്കുള്ളില്‍ കിടന്ന് തുരുമ്പ്എടുത്തുകൊണ്ടിരുന്ന ആ സാധനം ഒരല്‍പ്പനേരത്തേക്കെങ്കിലും വര്‍ക്ക്‌ ചെയ്യിക്കാന്‍ ആ ബദുമാഷ്‌ കാരണമായതില്‍ എനിക്കൊരല്‍പ്പം സന്തോഷം തോന്നി, അതിന്നിടയില്‍ അറബികളില്‍ ഭൂരിഭാഗവും ചെയ്യുന്നപോലെ മുഴുവന്‍ ഇന്ത്യക്കാരെയും കഴുതകളെന്നും മണ്ടന്മാരെന്നുമൊക്കെ തന്‍റെ ഭാഷയില്‍ വിളിച്ചുപറഞ്ഞ് സാധനം കിട്ടാത്ത ദേഷ്യം തീര്‍ത്തു അയാള്‍ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി .
മനുഷ്യനെ ചുറ്റിക്കുന്ന ഇത്തരം ഓരോരോ സാധനങ്ങളെക്കുറിച്ച് ഞങ്ങളുടെ ചര്‍ച്ച പിന്നെയും ചൂട് പിടിച്ചുനടക്കവേ പോയ അറബിഭൂതം പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി കയ്യിലിരുന്ന ഒരു കവര്‍ കൌണ്ടറിനു മേലേക്കിട്ടു *ഷൂഫ് ഹാദാ! എന്ന് ഗര്‍ജിച്ചു, വീട്ടിലേക്കു മടങ്ങിപ്പോയി അത് എടുത്തുകൊണ്ടുവന്നതിന്‍റെ മുഴുവന്‍ രോഷവും അയാളുടെ ആ ശബ്ദത്തില്‍ പ്രകടമായിരുന്നു..
ഞങ്ങള്‍ വളരെ ഉത്കണ്ഠയോടെയാണ് കവര്‍ തുറന്നത്, സാധനം കണ്ടതും ശെരിക്കും ഞെട്ടിപ്പോയി, ആ കാലമാടന്‍റെ അച്ചരചുദ്ധിയില്‍ ലോപിച്ചും എകോപിച്ചും നമ്മുടെ സുന്ദരമായ മലയാള അക്ഷരങ്ങള്‍ ആവിയായിപ്പോയതിന്‍റെ ഫലമായി ഖൊള്ളീങ്ങ് എന്ന ഫൂല മജ്ജീനി ആയി മാറിയത് നമ്മുടെ പാവം കൊള്ളിക്കിഴങ്ങ് അഥവാ പൂളകിഴങ്ങെന്ന മരച്ചീനിയായിരുന്നു. 
_________________________________________________________
1*മൂഹാദാ : ഇതല്ല.
2*ഷൂഫ് ഹാദാ ഇത് നോക്ക് .

അതിന്നിടെ ഇത് മനോരമയിലും പ്രസിദ്ധീകരിച്ചു.

110 comments:

Vp Ahmed said...

അറബീമലയാളം പണ്ട് ഞങ്ങളൊക്കെ മദ്രസയില്‍ പഠിച്ചിരുന്നു. അന്നീ സാധനങ്ങളൊന്നും കണ്ടില്ല. പോസ്റ്റ്‌ ഏതായാലും ആസ്വദിച്ചു. കൂടെ റമളാന്‍ ആശംസകളും നേരുന്നു.

രമേശ്‌ അരൂര്‍ said...

സംഗതി യൊക്കെ ജോറായിട്ടുണ്ട്,,അറബിയെ പിരാന്താക്കി ..പാവം അയാള്‍ ..പക്ഷെ ഈ പൂള എന്നൊക്കെ തിരുവനന്ത പുരത്തു പോയി പറഞ്ഞാല്‍ അടി പാര്‍സലായി തരും അവിടുള്ള അപ്പികള്‍ ..:)
"എന്തരു പൂളയാ,,???മൊടകള് കാട്ടിയാ ചെപ്പ കള് അടിച്ചു ഷേപ്പാക്കും..പറഞ്ഞേക്ക ണ് :) "

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അജമാംസരസായനമോ ദശമൂലാരിഷ്ടമോ ആ അറബി ചോദിക്കാഞ്ഞത് നിങ്ങടെ ഫാഗ്യം!
എന്നാല്‍ അറബികളെ പറ്റി മാത്രം ഒരു ബ്ലോഗ്‌ തുടങ്ങേണ്ടി വരും.

സിദ്ധീക്ക.. said...

ആദ്യ കമ്മന്റില്‍ സന്തോഷം അഹമദ്‌ ഭായ് ..അറബിമലയാളത്തിന്‍റെ കുഴപ്പമല്ല ഇത് ,ആ അറബി മലയാളം പറഞ്ഞതില്‍ സംഭവിച്ചതാണ്.

സിദ്ധീക്ക.. said...

രമേശ്‌ജീ പൂളക്കിഴങ്ങു മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് കേട്ടാ ..സത്യത്തില്‍ അവിടെ എന്താ പൂള, ഇവിടെ പറയാന്‍ പറ്റാത്തതാണെങ്കില്‍ ഒരു മെയില്‍ അയക്കണേ..

»¦മുഖ്‌താര്‍¦udarampoyil¦« said...

ഹ ഹാ
അതു നന്നായ്ക്ക്ണ്...

ന്യുട്ടന്‍ പണ്ട് യുറേക്കാ എന്നു കാറിവിളിച്ചതിന്‍റെ പത്തിരട്ടി ഉച്ചത്തില്‍ "ഫൂല മജ്ജീനി, ഫൂല മജ്ജീനി" എന്ന് അലറിക്കൊണ്ട്.. അതെപ്പളെയ്നൂം!!

സിദ്ധീക്ക.. said...

ഇസ്മയില്‍ ഭായ് : സാധനം അപ്പോള്‍ സ്റ്റൊക്കില്ലാതിരുന്നതാണ് കൂടുതല്‍ പ്രശ്നമായത്‌ , ഉണ്ടായിരുന്നെങ്കില്‍ പിന്നെ ചോദ്യം ഉണ്ടാകുമായിരുന്നില്ലല്ലോ! പിന്നെ നിങ്ങള്‍ പറഞ്ഞ ആ രണ്ടു സാധനവും അവര്‍ ഉപയോഗിക്കാത്തത് ഫാഗ്യം തന്നെ.

സിദ്ധീക്ക.. said...

മുഖ്തൂ ഭായ്:..അതന്നു ഉഗാണ്ടയില്‍ വെച്ച് സംഭവം കണ്ടു പിടിച്ച ആ സമയത്ത് എന്നാണെന്റെ ഓര്‍മ്മ, ന്യുട്ടന്‍ തന്നെയല്ലേ തെറ്റീറ്റൊന്നുമില്ലല്ലോ! ചോദ്യം കേട്ടപ്പോ ഒരു ഡൌട്ട്, പ്രായം കൂടി വരികയാണെയ്..ഏതു..!

Liril said...

ഹി ഹി ഹി ഹി !!!! നന്നായിട്ടുണ്ട്. "ഖൊള്ളീങ്ങ് അഥവാ ഫൂല മജ്ജീനി..!" ...ഒരു വ്യതസ്തമായ പോസ്റ്റ്‌..

സിദ്ധീക്ക.. said...

സന്തോഷം ലിറില്‍ ..

Akbar said...

ആസ്വാദ്യകരമായ അവതരണം.

Ashraf Ambalathu said...

പണ്ട്, ഒരു സായിപ്പ് നമ്മുടെ നാട്ടിലൂടെ നടന്നു പോകുമ്പോള്‍, ഒരാള്‍ ഈ പറഞ്ഞ മരച്ചീനി മണ്ണില്‍ നിന്നും കുഴിച്ചെടുക്കുന്നത് കണ്ടു, കൗതുകത്തോടെ സായിപ്പ് ചോദിച്ചത്രേ
what is this? എന്ന്. ഉടനെ ആ പണിയെടുത്തിരുന്ന പാവം കര്‍ഷകന്‍ പറഞ്ഞത്രേ 'തപ്പിനോക്ക്' സായിപ്പേ എന്ന്. ഉടനെ സായിപ്പ് അതിനു ഇംഗ്ലീഷില്‍ പേര് നല്‍കി 'Tapioca' എന്ന്. അതുപോലെ മരച്ചീനിക്ക് അറബയില്‍ എന്താ പറയുക എന്ന് ഇപ്പോള്‍ പഠിച്ചില്ലേ?

~ex-pravasini* said...

ഞങ്ങളും കപ്പക്ക് പൂള എന്നാണു പറയാറ്.
ഞാനൊരു ചമ്മന്തിപ്പോസ്ട്ടിട്ടപ്പോള്‍ അന്നും ആരോ പറഞ്ഞു,,ഈ പേര് പറഞ്ഞാല്‍ ചില നാട്ടിലൊക്കെ അടി കിട്ടും എന്ന്,
എന്തോ..ആര്‍ക്കറിയാം...!

ഏതായാലും പോസ്റ്റ് കലക്കി,
സൂപ്പര്‍ മാര്‍ക്കറ്റിലെ ചക്രഷൂസുകാരെ ചന്തിക്കിട്ട് കൊടുക്കാന്‍ എനിക്ക് തോന്നാറുണ്ടായിരുന്നു..ട്ടോ.

റമദാന്‍ മുബാറക്..............

Echmukutty said...

പോസ്റ്റ് കലക്കീരിക്ക്ണ്.
നല്ലൊരു നോമ്പുകാലം നേരുന്നു.

kARNOr(കാര്‍ന്നോര്) said...

മാമുക്കോയയെന്ന പൊതുവാള്‍ജീ ഇന്നസെന്‍റെന്ന യശ്വന്ത്‌സഹായ്ജീയുടെ നാരിയല്‍ക്കാ പാനിക്ക് മഹത്തായ അര്‍ഥങ്ങള്‍ കണ്ടെത്തിയപോലെ പലരില്‍ നിന്നും പല കണ്ടെത്തലുകളും ഉരുത്തിരിഞ്ഞുവന്നു :) യുറേക്ക ആർക്കിമിഡീസ് അല്ലേ പറഞ്ഞത്?

സിദ്ധീക്ക.. said...

അതെ കാര്‍ന്നോരെ ഇപ്പൊ ശെരിയാക്കി..ആരും വേണ്ടെന്നു വെച്ചു അത്ര തന്നെ.

സിദ്ധീക്ക.. said...

അക്ബര്‍ ഭായ് :വളരെ സന്തോഷം.
അഷറഫ്‌ ഭായ് : അറബിനാമം التابيوكا(Tapioca)എന്നുതന്നെയാണല്ലോ പക്ഷെ അക്കാര്യം അയാള്‍ക്ക്‌ അറിയില്ലായിരുന്നു.അയാള്‍ മലയാളം പറയാന്‍ ശ്രമിച്ചതാണ്..

സിദ്ധീക്ക.. said...

എക്സ് പ്രവാസി :സൂപ്പര്‍ മാര്‍ക്കറ്റിലെ ചക്രഷൂസുകാരെ ചന്തിക്കിട്ട് കൊടുക്കാന്‍ എനിക്ക് തോന്നാറുണ്ടായിരുന്നു..ട്ടോ.
ഞാന്‍ വെറുതെ എഴുതിയതല്ല സോദരീ , ശെരിക്കും തോന്നിയിട്ടുണ്ട്.
എച്ചുമു : വളരെ സന്തോഷം കേട്ടാ.

mini//മിനി said...

അടി കിട്ടുന്ന വാക്ക് പ്രയോഗങ്ങൾ സൂക്ഷിക്കുക,

റശീദ് പുന്നശ്ശേരി said...

ഹ ഹ
റമസാനല്ലേ ഫൂലയോ മജ്ജീനിയോ ഒക്കെ വാങ്ങി സ്ടോക്ക് ചെയ്യ്‌ സിദ്ദീക്ക.
അറബികള്‍ നമ്മടെ ഭക്ഷണം ടേസ്റ്റ് പിടിച്ചു തുടങ്ങിയ കാലാ സൂക്ഷിച്ചോ .
നാട്ടില്‍ പോയി മജ്ജീനി കൃഷി തുടങ്ങിയാലും രക്ഷപ്പെടാം അല്ലെ .

പ്രയാണ്‍ said...

അത് കലക്കി.......:)ഇതുപോലെ തമാശകള്‍ നിറഞ്ഞ നല്ലൊരു അടിച്ചുപൊളി റമദാന്‍ കാലം ആശംസിക്കുന്നു.

പാവപ്പെട്ടവന്‍ said...

റമദാന്‍ ആശംസകൾ

സിദ്ധീക്ക.. said...

മിനി ടീച്ചറെ : വെരട്ടാന്‍ നിക്കാതെ കാര്യം എന്താണെന്ന് വെച്ചാ പറഞ്ഞു തരീന്‍ ..പൂള യാണോ പ്രശ്നം ? ഞങ്ങളുടെ നാട്ടിലൊക്കെ പൂളക്കിഴങ്ങ്‌ എന്നും മരച്ചീനി അറിയപ്പെടും , രമേശ്‌ജീയും ഇതുതന്നെ എഴുതികണ്ടു , ഇനി തിര്വോന്തപോരം മലയാളം =മലയാളം ഡിക്ഷനറി ഒന്ന് എടുത്തു നോക്കട്ടെ.

സിദ്ധീക്ക.. said...

റഷീദ് ഭായ് : അക്കാര്യം ആലോചനയില്‍ ഉണ്ട് , അത് മാത്രമല്ല വേറെ ചില ഐറ്റം കൂടി മനസ്സിലുണ്ട് , കണ്ടതില്‍ സന്തോഷം.
പ്രയാണ്‍ : വളരെ സന്തോഷം , വീണ്ടും കാണാം.
പാവപ്പെട്ടവന്‍ : ആശംസകള്‍ വരവുവെച്ചു , നന്ദി.

ajith said...

ഹായ്, ഒരു പ്ലേറ്റ് മജ്ജീനി പോരട്ടെ...

»¦മുഖ്‌താര്‍¦udarampoyil¦« said...

>> അതന്നു ഉഗാണ്ടയില്‍ വെച്ച് സംഭവം കണ്ടു പിടിച്ച ആ സമയത്ത് എന്നാണെന്റെ ഓര്‍മ്മ, ന്യുട്ടന്‍ തന്നെയല്ലേ തെറ്റീറ്റൊന്നുമില്ലല്ലോ! ചോദ്യം കേട്ടപ്പോ ഒരു ഡൌട്ട്, പ്രായം കൂടി വരികയാണെയ്..ഏതു..! <<
യുറേക്കാന്നും പറഞ്ഞു തുണിയില്ലാതെ മണ്ടിയ പഹയനാണോ.. അയാള്‍ ഇയാളല്ല.
എന്നുവെച്ച് ന്യൂട്ടന്‍ യുറേക്കാന്ന് പറഞ്ഞ് നിലവിലീച്ചിട്ടില്ലാന്ന് പറയാനും പറ്റൂലല്ലോ.. അല്ലേ...

മുഹമ്മദ് സഗീര്‍ said...

വായിച്ച് മുഴുവനാകും മുൻപേ കാര്യം എനിക്ക് പിടികിട്ടിയാശാനേ!ഖെള്ളീങ്ങ് എന്താണെന്ന് കൊള്ളികിഴങ്ങിലേക്കാണ് ഇത് പോകുന്നതെന്ന് പിന്നെ ഫൂല എന്താനെന്ന് പിടികിട്ടിയിരുന്നില്ല!മജ്ജീനി എന്താണെന്നും കിട്ടിയിരുന്നു ഇത് മരച്ചീനിയാകുമെന്ന് കരുതിയതുമാ.ഊഹം തെറ്റിയില്ല!സംഭവം അതിന്റെതായ സസ്പെൻസ് നിലനിർത്തി പറഞ്ഞത് ഗംഭീരമായി.റമദാൻ മുബാറക്ക്.

ചെകുത്താന്‍ said...

പോസ്റ്റ് നന്നായിട്ടുണ്ട്


“ഈ തിക്കുതിരക്കുകള്‍ക്കിടയിലൂടെ സ്കേറ്റിംഗ്‌ നടത്തുന്ന ചില കുരുത്തംകെട്ട പിള്ളേരെ കാണുമ്പോള്‍ ചെപ്പക്കുറ്റിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നാറുണ്ടെങ്കിലും ഈ രാജ്യത്ത് അത് ചെയ്താലുള്ള വല്യ വല്യ ശിക്ഷകളെകുറിച്ചോര്‍ക്കുമ്പോള്‍ ആവേശമൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപൊകാറുമുണ്ട്,“ ഇതെന്നോട് പലരും പറഞ്ഞിട്ടുണ്ട്

പള്ളിക്കരയില്‍ said...

"ഗള്‍ഫ്‌ നാട്ടിലെത്തിയ ശേഷം ഉണ്ണുക ഉറങ്ങുക യന്ത്രംപോലെ പണിയുക എന്നതിലുപരി ഒരുവിധത്തിലുമുള്ള ആക്റ്റിവിറ്റിസും ഇല്ലാതിരുന്ന പലരുടെയും ഉപയോഗിക്കാതെ തലക്കുള്ളില്‍ കിടന്ന് തുരുമ്പ്എടുത്തുകൊണ്ടിരുന്ന ആ സാധനം ഒരല്‍പ്പനേരത്തേക്കെങ്കിലും വര്‍ക്ക്‌ ചെയ്യിക്കാന്‍ ആ ബദുമാഷ്‌ കാരണമായതില്‍ എനിക്കൊരല്‍പ്പം സന്തോഷം തോന്നി" ഹ..ഹ്ഹ. അത് കലക്കി.

naimishika said...

kalakkeettondu..... ramzan ashamsakal...

yousufpa said...

തപ്പിനോക്കാൻ പറഞ്ഞിരുന്നു എങ്കിൽ കുറച്ചുകൂടെ മനസ്സിലാകുമായിരുന്നു.

Lipi Ranju said...

ഫൂല മജ്ജീനി !! എന്നാലും അയാള്‍ അത് വേണ്ടെന്നു വച്ചില്ലല്ലോ, വീട്ടില്‍ പോയി എടുത്തു കൊണ്ട് വന്നു കാണിച്ചില്ലേ ! നമ്മുടെ കപ്പയുടെ ഒരു ഗുണമേ ... :)

സിദ്ധീക്ക.. said...

മുഖ്തൂ ഭായ്: >>എന്നുവെച്ച് ന്യൂട്ടന്‍ യുറേക്കാന്ന് പറഞ്ഞ് നിലവിലീച്ചിട്ടില്ലാന്ന് പറയാനും പറ്റൂലല്ലോ<<
ഇങ്ങനെ തടി സലാമത്താക്കാന്‍ പറ്റിയ ഒരു പോയിന്റ്‌ ഉണ്ടായിരുന്നല്ലേ!

സിദ്ധീക്ക.. said...

സഗീര്‍ ഭായ് : സന്തോഷം ..അപ്പൊ സംഗതി നേരത്തെ ഊഹിച്ചെടുത്തല്ലേ!റംസാന്‍ ആശംസകള്‍ .
ചെകുത്താനെ : കുട്ടികളുടെയും സ്ത്രീകളുടെയും മെക്കിട്ടു കേറാതിരിക്കാന്‍ ഈ നിയമങ്ങള്‍ വളരെ ഗുണം ചെയ്യന്നുണ്ട്.

സിദ്ധീക്ക.. said...

പള്ളിക്കരക്കാരാ : വളരെ വളരെ സന്തോഷം ,കണ്ടതിലും അഭിപ്രായത്തിലും.
നിമിഷിക : നന്ദീയുണ്ട്, ആശംസകള്‍ വരവ് വെച്ചു.

INTIMATE STRANGER said...

ഹി ഹി ... അതു കലക്കി ..തൃശ്ശൂര്‍കാര് "കൊള്ളി ചിപ്സ് " ന്നു പറഞ്ഞിട്ട് എനിക്ക് മനസ്സിലായില്ല ...ഞങ്ങള് കൊള്ളി ന്നു പറയുന്നത് മരങ്ങളുടെ ചെറിയ ചില്ലക്കും വിറകിനും ഒക്കെയാ..പിന്നെ പാവം അറബിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ .. ഞങ്ങള് ഇത് "കപ്പ" എന്നാ പറയണേ..അറബിയെ അത് പറഞ്ഞു പഠിപ്പിച്ചാല്‍ മതിയാരുന്നു അധികം ബുദ്ധിമുട്ടാതെ പറയാം ..ഇനി കപ്പ എന്ന് പറഞ്ഞാല്‍ എല്ലാര്ക്കും അറിയുവോ ? അതോ ആലപ്പുഴക്കാര് കൊളോക്കിയല്‍ ആയി പറഞ്ഞു കുളം ആക്കിയ പേരാണാ ഈ "കപ്പ ".

സിദ്ധീക്ക.. said...

യുസഫ്‌പാ : അയാള്‍ കുറെ തപ്പി , പക്ഷെ സാധനം ഇവിടെ സ്റ്റോക്ക് ഇല്ലായിരുന്നു.
ലിപി :അത് അറബികളുടെ ഒരു രീതിയാണെന്ന് തോന്നുന്നു, കപ്പ കപ്പതന്നെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

റമദാൻ പ്രമാണിച്ച് ബൂലോക അവധി പ്രഖ്യാപിച്ചത് തത്കാലം ഈ ഫൂലമജ്ജീനിക്കായി മാറ്റി വെച്ചു.

എന്ങിനെ സഹിക്കുന്നു നിന്ങളെയൊക്ക് ആ പാവം അറബികൾ..കഷ്ടം ഇനിയെങ്കിലും ഫൂല മജ്ജീനി എന്താണെന്ന് പഠിക്കാൻ നോക്ക്

MyDreams said...

നന്നായി എഴുതിരിക്കുന്നു ......ഇത് പോലെ ഉള്ള നിത്യ സംഭവത്തെ വളരെ തന്മയത്തോടെ അവതിരിപ്പിച്ചു

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ഹഹഹ ഫൂല മജ്ജീനി...
മരച്ചീനി എന്ന പേരും ഇങ്ങനെ വന്നതാവാം..
അതും ചീനിക്കാരുടെ സംഭാവനയാണോ? ചീന ചട്ടിപോലെ ?
ആസ്വദിച്ചു വായിച്ചു

Naushu said...

ഫൂല മജ്ജീനി കലക്കി....

കെ.എം. റഷീദ് said...

നല്ല ഫൂല മജ്ജീനി കിട്ടാനുണ്ടോ ഒരു രണ്ടു കോലോ വേണം
നോമ്പുതുറക്കുന്ന സമയത്ത് ഫൂല മജ്ജീനി കുഴ്ച്ചതും റൈസ് സൂപ്പും ഉണ്ടാക്കാന

റമദാന്‍ മുബാറക്ക്‌

പഥികന്‍ said...

നന്നായിരിക്കുന്നു.

ഈ മരച്ചീനിക്കു അറബിയിലെന്താ പറയുക?

ചന്തു നായർ said...

സിദ്ധിക്കാ.... തിരുവന്തപുരത്തും,കൊല്ലത്തും ---- എന്നു വച്ചാൽ സ്ത്രീയുടെ ജനനേന്ദ്രിയം എന്നാണ് ഇവിടൊക്കെ അത് മ്മിണി ബല്ല്യ തെറിയാ... ആദ്യം ഇതൊരു മെയിൽ ആയി അയക്കാം എന്നാ വിചാരിച്ചത്...പക്ഷേ..പലരും ഈ വാക്കുകൾ പ്രയോഗിക്കുന്നത് കണ്ട് എടുത്തെഴുതീ എന്ന് മാത്രം... ഇവിടെ ‘മരച്ചീനീ’ കപ്പ ‘ചീനിക്കിഴങ്ങ്’ എന്നൊക്കെയാ പറയുന്നത്.... രസിപ്പിച്ച ഈ പോസ്റ്റിനു ഭാവുകങ്ങൾ...നല്ലൊരു നോമ്പുകാലം നേരുന്നു.

സിദ്ധീക്ക.. said...

INTIMATE STRANGER : കപ്പ ഞങ്ങളുടെ ഭാഗത്തേക്ക് മധുരക്കിഴങ്ങ് ആയിമാറും , കപ്പക്കിഴങ്ങ് എന്ന് മുഴുവന്‍ പേര് , എന്നാലും അത് ഒപ്പിക്കബിള്‍ ആണ്, കൊള്ളിചിപ്സ് ഇവിടെ ഫേമസ് പേരാണ്.

സിദ്ധീക്ക.. said...

ബഷീറുണ്ണീ : എല്ലാരേം സഹിക്കാം ഈ കാട്ടറബികള്‍ ഇങ്ങിനെ ഓരോന്ന് പോക്കിയെടുത്തോണ്ട് വരുമ്പോഴാണ് പാട് ,പിന്നെ നമ്മള്‍ അതങ്ങോട്ട് പടിക്കുകയെ മാര്‍ഗമുള്ളൂ.
മൈ ഡ്രീംസ്‌ : ദിവസവും എന്തെങ്കിലുമൊക്കെ കാണും പക്ഷെ എഴുതാന്‍ സമയമാണ് പ്രശ്നം.കണ്ടതില്‍ സന്തോഷം.

സിദ്ധീക്ക.. said...

ഉസ്മാന്‍ ഭായ്: ഇനി പേര് അങ്ങിനെ ആക്കാമെന്ന് തോന്നുന്നു..
കണ്ടതില്‍ വളരെ സന്തോഷം.
നൌഷു : വീണ്ടും കാണുമെല്ലോ! സന്തോഷമുണ്ട്.

സിദ്ധീക്ക.. said...

റഷീദ്‌ ഭായ് : നല്ലൊരു കോമ്പിനേഷന്‍ ആയിരിക്കും അത്..ഗ്യാസ്‌ ട്രബിള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.നല്ലൊരു നോമ്പ് കാലം ആശംസിക്കുന്നു.
പഥികന്‍ജീ : താപിയോക്ക എന്നുതന്നെയാണ് കൂടുതല്‍ പറഞ്ഞു കേള്‍ക്കാറുള്ളത്, കണ്ടതില്‍ സന്തോഷം.

സിദ്ധീക്ക.. said...

ചന്തു ഭായ് : ഇപ്പോഴാണ് കാര്യം പിടികിട്ടിയത്, ഇക്കാര്യം ആദ്യം അറിയുകയാണ് , എന്തായാലും അവിടെ ഒരു തിരുത്തല്‍ വരുത്തി,ഞങ്ങളുടെ ഭാഗത്ത്‌ ഇതൊരു സാധാരണ പദമാണ്.കണ്ടതില്‍ വളരെ സന്തോഷം.

അലി said...

ഫൂല മജ്ജീനിയുമില്ല ഖൊള്ളീങ്ങുമില്ല.
വെറും കപ്പ മാത്രം ഞങ്ങളുടെ നാട്ടിൽ.

അവതരണം രസകരമായി.

പടിപ്പുര said...

ഹ ഹ..
അറബിക്ക് ഫൂല മജ്ജീനി ഇനീം വേണേൽ നമുക്ക് നാട്ടീന്ന് കണ്ടെയിനറിൽ അയക്കാൻ ഏർപ്പാടാക്കാം.

സിദ്ധീക്ക.. said...

അലിഭായ് : കണ്ടതിലും അഭിപ്രായത്തിലും സന്തോഷം,ഖോള്ളിങ്ങ അഥവാ ഫൂല മജ്ജീനിയെന്ന കപ്പ എന്ന് പറയാം.
പടിപ്പുര : വേണ്ടിവരും ,ഇപ്പോള്‍ നല്ല ചിലവുണ്ട് ഇവിടെ.

ലീല എം ചന്ദ്രന്‍.. said...

അവതരണം രസകരമായി.

സിദ്ധീക്ക.. said...

ലീല ടീച്ചറെ ..വളരെ വളരെ സന്തോഷം.

കൂതറHashimܓ said...

ഹഹഹാ ഇത്തിരി ചിരിച്ചു
(അല്ല മാഷെ അറബിയില്‍ കപ്പക്ക് എന്താ പറയാ?)

സിദ്ധീക്ക.. said...

ഹാഷിം : ഇന്ഗ്ലിഷ് വാക്ക് തന്നെ "ടാപ്പിയോക്ക" എന്നത് അത് വായിലിട്ടു പറഞ്ഞാമതി " താപിയോക്ക " അത്രയൂള്ളൂ . കണ്ടത്തില്‍ സന്തോഷം ,കൂടുതല്‍ വൈകാതെ നേരില്‍ കാണാമെന്നാണ് കരുതുന്നത് - ഇന്ഷാ അള്ള.

ജീവി കരിവെള്ളൂര്‍ said...

കൊള്ളിക്കെഴങ്ങ് അറബിക്ക് പെരുത്തിഷ്ടായി അല്ലേ . പോസ്റ്റും കലക്കീറ്റുണ്ട് . പക്ഷേ ഒരു സംശയം - തിന്നു തീർത്ത ഫൂല മജ്ജീനി ഇങ്ങേരിതെവിടെപ്പോയി തപ്പിക്കൊണ്ടു വന്നു ;)(സാധനം കുറച്ചു തിരിച്ചുപോരുമ്പോള്‍ കൊണ്ട് വന്നിരുന്നതും ഇപ്പോള്‍ തിന്നുതീര്‍ന്നിരിക്കുന്നു, അയാള്‍ക്ക്‌ അത് ഇനിയും വെട്ടിവിഴുങ്ങാന്‍ അടങ്ങാത്ത ആക്രാന്തം....)

സിദ്ധീക്ക.. said...

ജീവി : സംശയം ന്യായം , അത് കേടായി കിടന്ന മജ്ജീനിയുടെ ഒരു പീസ്‌ ആയിരുന്നു ,
അതുകൂടി അവിടെ എഴുതിയാല്‍ ആ ക്ലൈമാക്സിന്റെ ഒരു ത്രില്ല് പോകുമെന്ന് കരുതി ഒഴിവാക്കിയതാണ് .
.കണ്ടതില്‍ സന്തോഷം.

ആചാര്യന്‍ said...

എന്തായാലും അയാള്‍ ഇട്ട പേര് കൊള്ളാം....

സ്വന്തം സുഹൃത്ത് said...

രസമുള്ള വിവരണം.. ഇഷ്ടായ്...!

അറബി മലയാളം പഠിച്ചില്ലേലും ഞങ്ങക്ക് രണ്ട് അറബി (വാക്കുകള്‍..!)പഠിക്കാന്‍ പറ്റിയല്ലോ :)

ഫസലുൽ Fotoshopi said...

ഹ ഹ സമ്പവം കലക്കീട്ടാ.. ആ മജ്ജീനി എന്നു വായിച്ചപ്പം എനിക്കൊരു ഡൗട്ട് ഉൺറ്റാരുന്നു ട്ടാ. മരച്ചീനി ആണെന്നു... ശോ എനിക്കല്ലേലും ഒടുക്കത്തെ ബുദ്ദിയാ...

ഉസ്മാന്‍ കിളിയമണ്ണില്‍ said...

ആര്‍ക്കിമെഡീസിന്റെ വിശ്വവിഖ്യാതമായ 'യുറേക്ക' കിരീടം അദ്ദേഹത്തിനു തന്നെ ഇരിക്കട്ടെ..ന്യൂട്ടനെ തക്കാലം നമുക്ക് ഒരു ആപ്പിള്‍ വീഴ്ചയിലോ സമാനവും വിപരീതവുമായ ചലനസിദ്ധാന്ത ത്തിലോ തൃപ്തിപ്പെടുത്താം!
സരസം , ലളിതം ! പുതിയ അനുഭവങ്ങളുടെ നിറവില്‍ ഭാവനയുടെ പുതുപൂക്കള്‍ ഇനിയുമിനിയും വിടരട്ടെ..

Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യം കേട്ടപ്പോല്‍ തന്നെ സംശയം തോന്നിയിരുന്നു,കാരണം ഇവര്‍ എന്റെ നാട്ടിലാണല്ലോ ഉഴിച്ചിലിന്നു വരാറ്!. ഇംഗ്ലീഷിലെ ടീയൊക്കെ “ത” ആക്കിയാല്‍ അറബിയാവുമല്ലെ?. പിന്നെ ചന്തു നായര്‍ പറയും വരെ കാത്തിരിക്കേണ്ടി വന്നുവല്ലെ സിദ്ദീഖ്? .എന്റെ ഒരു മരുമകള്‍ തിരുവനന്തപുരംകാരി ആയതിനാല്‍ ഞാനിതു മുമ്പെ പഠിച്ചു കഴിഞ്ഞു!.ഇവിടെ കച്ചവടക്കാര്‍ പെട്ടി ഓട്ടോയില്‍ വിളിച്ചു കൂവി പോവുമ്പോള്‍ അവള്‍ ഭയങ്കര ചിരിയായിരുന്നു.

Anonymous said...

രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ..അറബികള്‍ ചിലതൊക്കെ ഇങ്ങിനെ വിളിച്ചു പറയുമ്പോള്‍ കുടുങ്ങുന്നത് നമ്മള്‍ തന്നെയാ..ആശംസകള്‍ ....

SHANAVAS said...

സിദ്ധീക്ക ഭായ്, പോസ്റ്റ്‌ രസകരമായി ...അറബിക്ക് അബദ്ധം പറ്റിയോ? അതോ ഭാഷ ഒപ്പിച്ച കെണിയോ? അറബിയെ സമ്മതിച്ചിരിക്കുന്നു...എന്താണ് സാധനം എന്ന് നിങ്ങള്ക്ക് ബോധ്യപ്പെടുന്നത് വരെ പിന്മാരിയില്ലല്ലോ..ആലപ്പുഴയില്‍ ഇതിനു വെറും കപ്പ എന്നാണു പേര്.പിന്നെ കേരളത്തിന്റെ പല ഭാഗത്തും പല പേരുകള്‍..മരക്കിഴങ്ങ്,പൂളക്കിഴങ്ങ്,മരച്ചീനി,കൊള്ളിക്കിഴങ്ങ്...അങ്ങനെ..അങ്ങനെ..നമ്മള്‍ പോലും കുഴഞ്ഞു പോകും..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇഷ്ടപ്പെട്ട വിഷയം ......പ്രത്യേകിച്ചും ആദ്യ പാരഗ്രഫ് ...............
നന്നായി ഇഷ്ടപ്പെട്ടു

നേന സിദ്ധീഖ് said...

ഉപ്പാ വരുമ്പോള്‍ ഒരു രണ്ടു കിലോ ഫൂല മജ്ജീനി കൊണ്ടുവരാന്‍ മറക്കണ്ട.

faisu madeena said...

കൊള്ളാം ...റമളാന്‍ മുബാറക്

abdul basheer said...

സത്യനെ സിത്തീനെന്നും സുഗതനെ സ്കൂത്തിയോന്‍ എന്നും വിളിക്കുന്ന അറബികളുടെ മലയാളം നല്ല നേരം പോക്കല്ലേ??!!

abdul basheer said...

സത്യനെ സിത്തീനെന്നും സുഗതനെ സ്കൂത്തിയോന്‍ എന്നും വിളിക്കുന്ന അറബികളുടെ മലയാളം നല്ല നേരം പോക്കല്ലേ??!!

കലാം said...

പോസ്റ്റിന്റെ ന്യൂസുമായി വന്ന മെയിലില്‍ നിന്ന് തന്നെ കാര്യം മനസ്സിലായി.
എങ്കിലും, രസകരമായ അവതരണം മുഴുവനും വായിപ്പിച്ചു.
ഞങ്ങടെ നാട്ടില്‍ ഇതിനു 'പൂളക്കിഴങ്ങ്‌' എന്നും 'കപ്പ' എന്നും പറയും.
അതില്‍ തിര്വോന്തപുരത്തെ പച്ചത്തെറിയുമുന്റെന്നു ഇപ്പോഴാണ് മനസ്സിലായത്‌.

ഷാജു അത്താണിക്കല്‍ said...

ഫുല് .ഖൊള്ളീങ് ഹ ഹ ഹ നല്ല എഴുത്
ആശംസകള്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

HA ha ha ha..Rasikan avatharanam...foola manjeeni..

ishaqh ഇസ്‌ഹാക് said...

ഫൂല മജ്ജീനി...:)
രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
നല്ലൊരു നോമ്പുകാലം നേരുന്നു.

സിദ്ധീക്ക.. said...

ഇംതിയാസ്‌ ആചാര്യാ : നമ്മുടെ നാട്ടിലെ എത്ര എത്ര സാധനങ്ങള്‍ ഇവരിങ്ങനെ പറഞ്ഞു കുളമാക്കുന്നു! കണ്ടതില്‍ സന്തോഷം.
സ്വന്തം സുഹ്രത്തേ : അയാള്‍ പറഞ്ഞത് അറബിയല്ലാട്ടാ..അറബി മലയാളം പറഞ്ഞു നോക്കിയതാ,,അഭിപ്രായത്തിനു നന്ദി.

സിദ്ധീക്ക.. said...

ഫസലുല്‍ : വല്യ സ്കൂളൊക്കെ നടത്തണ മാഷല്ലേ..ഊഹിചെടുക്കണമേല്ലോ?

കിളിയമണ്ണില്‍ ഉസ്മാന്‍ഭായ്: പഠിച്ചതൊക്കെ മറന്നു തുടങ്ങി ഭായ് , പിന്നെ നമ്മുടെ വിഷയവുമായി ബന്ധമില്ലാതതിനാലാണ് മുഖ്താര്‍ ഭായ് ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ ഞാനത് തിരുത്തിയത്..വന്നതിലും അഭിപ്രായത്തിലും വളരെ സന്തോഷം.വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ.

ശ്രദ്ധേയന്‍ | shradheyan said...

ഇങ്ങനെയൊരറബിയല്ലേ സിദ്ദീഖാ നമ്മുടെ സെബാസ്റ്റ്യനെ 'സബ്അ സിത്തീന്‍' എന്ന് വിളിച്ചത്...? :)

സിദ്ധീക്ക.. said...

മോമുട്ടിക്കാ : ചന്തു നായര്‍ പറയും വരെ എനിക്ക് അറിയില്ലായിരുന്നു, പിന്നെ പൂളമരം എന്നൊരു മരവുമുണ്ടല്ലോ!അതിനിനി എന്താണാവോ തിര്വോന്തോരം ഫാഷ!
നവാസ്‌ ശംസുദ്ധീന്‍ : അങ്ങിനെ എന്തൊക്കെ..കണ്ടതില്‍ സന്തോഷം.

ചീരാമുളക് said...

രസകരമായ ഫൂല മജ്ജീനിയെക്കാള്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത് തലസ്ഥാനത്തെ "ഫൂല" പ്രയോഗമാണ്. ആറു വര്‍ഷം മുമ്പൊരിക്കല്‍ നല്ല മര‍ച്ചീനി പാകം ചെയ്തു കഴിക്കാനായി കൊല്ലം സ്വദേശിയായ സുഹ്രുത്തിനെ ക്ഷണിച്ചു. നല്ല "ഫൂല"യുണ്‍ട് പോരുന്നോ എന്ന്. അന്നാണ് തിരൊന്തോരത്ത് സാധനം വേറെയാണെന്നറിഞ്ഞത്. ഞാനപ്പോള്‍ ഓര്‍ത്തത് നാട്ടുകാരനായ വലിയൊരു മുതലാളിയെയാണ്.ഒരു ഹാജിയാര്‍. മരച്ചീനി കച്ചവടത്തിലൂടെ മുതലാളിയായ അയാളെ ഞങ്ങളെല്ലാം ആദരപൂര്‍വ്വം‌ വിളിക്കുന്നത് "ഫൂല ഹാജ്ജി" എന്നാണ്!!

സിദ്ധീക്ക.. said...

ഷാനവാസ്‌ക്കാ : അറബി മലയാളം പറയാന്‍ ശ്രമിച്ചതാണ് പാരയായത്..കണ്ടതില്‍ വളരെ സന്തോഷം,റംസാന്‍ മുബാറക്‌ ,
വട്ടപ്പൊയിൽ അബ്ദുൽ ജബ്ബാർഭായ് : ശെരിക്കും അനുഭവിക്കുന്നതാണ് ഇതൊക്കെ..അഭിപ്രായത്തിനു നന്ദി.
നേനാ : അത് മാത്രമല്ല വേറെ ചിലതുകൂടി ഞാന്‍ നിനക്കിവിടെ വാങ്ങിവേച്ചിട്ടുണ്ട്.

സിദ്ധീക്ക.. said...

ഫൈസു : കണ്ടതില്‍ വളരെ സന്തോഷം.
അബ്ദുല്‍ ബഷീര്‍ : അവര് മലയാള വാക്ക് എന്ത് പറഞ്ഞാലും ചിരിക്കുള്ള വകയുണ്ടാവും.
കലാം : തിര്വോന്തപുരം കാര്യം ഞാനും ഇപ്പോഴാ അറിഞ്ഞത്..വളരെ സന്തോഷം.

സിദ്ധീക്ക.. said...

ഷാജു അത്താണിക്കല്‍ :വളരെ നന്ദി ,ആശംസകള്‍ വരവ് വെച്ചു.
സുനില്‍ ഭായ്:നാളെ വെള്ളിയാഴ്ച വൈകീട്ട് ഇങ്ങോട്ട് വരികയാണെങ്കില്‍ മജ്ജീനി പൂഴുങ്ങിയതും മത്തിക്കറിയും കഴിക്കാം.
ഇസ്ഹാക് ഭായ് :വളരെ സന്തോഷം ,റംസാന്‍ മുബാറക്‌.

സിദ്ധീക്ക.. said...

ശ്രദ്ധേയാ :ഹ ഹ അയാളുതന്നെ ഇയാളും എന്ന് തോന്നുന്നു, പിന്നെ സുനിലിനോട് പറഞ്ഞത് തന്നെ പറയുന്നു നാളെ വെള്ളിയാഴ്ച വൈകീട്ട് ഇങ്ങോട്ട് വരികയാണെങ്കില്‍ മജ്ജീനി പൂഴുങ്ങിയതും മത്തിക്കറിയും കഴിക്കാം.
ചീരാ മുളകെ:മാലപ്പടക്കതിലേക്ക് സ്വാഗതം, ഫൂല മാറ്റി മജ്ജീനി ഹാജി എന്നാക്കിയാലോ!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

നർമ്മത്തിൽ ചാലിച്ച നല്ല കൊള്ളിഷ്റ്റൂ കേട്ടൊ ഭായ്

സിദ്ധീക്ക.. said...

മുരളീമുകുന്ദന്‍ജീ: ഹ ഹഹ സന്തോഷം ഭായ്.

ജുവൈരിയ സലാം said...

സ്റ്റോക്ക് ഇല്ലാഞ്ഞതു് നന്നായി അല്ലങ്കിൽ ഇങ്ങിനെ ഒരു പോസ്റ്റ് കിട്ടില്ലായിരുന്നു.

സിദ്ധീക്ക.. said...

ജുവൈരിയ : ഹ ഹഹ ..അത് കാര്യം , പോസ്റ്റ് വരാന്‍ ഓരോരോ കാരണങ്ങളേ..!

Salam said...

ഫൂല മജ്ജീനി ! പോസ്റ്റും കമന്റ്സും ആസ്വദിച്ചു വായിച്ചു. രസകരമായ അവതരണം.

സിദ്ധീക്ക.. said...

സലാം ഭായ് : വായനയിലും അഭിപ്രായത്തിലും സന്തോഷം , വീണ്ടും കാണാം ഇന്ഷാ അള്ളാ.

ഹാഷിക്ക് said...

എന്തിനാ അറബിയെ പറയുന്നേ? നമ്മുടെ നാട്ടില്‍ തന്നെ ആറു നാട്ടില്‍ നൂറ് ഭാഷയാണ്. പിന്നെ ആ ചക്ര ഷൂസുകാരുടെ കാര്യം... പെടക്കുകാണേല്‍ എന്റെ വീതോം രണ്ടെണ്ണം കൊടുത്തോ.....

ഒരു ദുബായിക്കാരന്‍ said...

രേമേശേട്ടെന്റെ പോസ്റ്റ്‌ വഴിയാണ് ഇങ്ങോട്ട് വന്നത്..എന്തായാലും വന്നിലെങ്കില്‍ ഒരു നഷ്ടമായേനെ !! ഫൂല മജ്ജീനി പുരാണം കലക്കിട്ടോ..നല്ല രസായിട്ട് അവതരിപ്പിച്ചു. ഞങ്ങള്‍ വടകരക്കാരും പൂള എന്നോ മരക്കിഴങ്ങു എന്നൊക്കെയാണ് കപ്പയ്ക്ക് പറയാറ്.

മുസ്തഫ പെരുമ്പറമ്പത്ത് said...

തൊഴിയൂര് ഇരുന്നു ഈ മാലപടക്കം പൊട്ടിക്കുന്ന "ഒച്ച" കൊച്ചനൂര്‍ക്ക്‌ കേള്‍ക്കാന്‍ കുറച്ച് വൈകി.. "ഞാനിതാ തിരികൊളുത്താന്‍ പോവാണെ" എന്ന് നമ്മടെ പാര്‍ക്കാടി പൂരത്തിന് വിളിച്ചു പറയുന്ന പോലെ പറഞ്ഞാലെന്താ.. സിദ്ധിക്കാ.? എന്തായാലും നല്ല പടക്കം നന്നായി പൊട്ടി.!
ഈ തിരുവനന്തപുരത്തുകാരുടെ ഒരു കാര്യം..നമ്മളൊക്കെ അവിടെ ആരുടെയെങ്കിലും വീട്ടില്‍ പോയാല്‍ "അപ്പി, കലക്കിയ വെള്ളമെടുക്കട്ടെ" എന്ന് ചോദിച്ചാല്‍ പച്ച വെള്ളം തന്നാലും കുടിക്കോ.? (അപ്പി എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ യൂസഫ്പ്പാടെ ഭാഷയില്‍ പറഞ്ഞാല്‍ മൂലധനമാണ്)
ഇത് പോലെ ഒരു ബിരിയാണി ഒക്കെ വെച്ച് വടകരയുള്ള സുഹൃത്തിനെ വിളിച്ച് "വിഭവ സമൃതമായ സദ്യ നിന്നെയും കാത്തിരിക്കുന്നു പങ്കെടുത്ത് വിജയിപ്പിക്കുക!" എന്ന് പറഞ്ഞപ്പോഴും "ഭാഷ അതിരുകള്‍" കടക്കുമ്പോള്‍ അര്‍ത്ഥം മാറുന്ന വേദനാജനകമായ തമാശ ഒരിക്കല്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.!

മുസ്തഫ പെരുമ്പറമ്പത്ത് said...

തൊഴിയൂര് ഇരുന്നു പൊട്ടിച്ച പടക്കത്തിന്റെ "ഒച്ച" കൊച്ചനൂര്‍ക്ക് എത്താന്‍ അല്പം വൈകി.. ഞാനിതാ ഇപ്പൊ തിരികൊളുത്തും എന്ന് നമ്മുടെ പാര്‍ക്കാടി പൂരത്തിന് വിളിച്ചു പറയുന്നത് പോലെ ഒന്ന് പറഞ്ഞാലെന്താ.? വല്ല കണ്ട്രാസത്തില്‍ കുണ്ട്രാസവും സംഭവിക്കുമോ.? എന്തായാലും പട പടാന്നു തകര്‍ത്ത്‌ പൊട്ടി.!
ഈ തിരുവന്തപുരത്തുകാരുടെ ഒരു കാര്യം.!അവിടെ ഏതെങ്കിലും വീട്ടില്‍ നമ്മള്‍ പോവേണ്ടി വന്നാല്‍ "അപ്പി, കലക്കിയ വെള്ളം എടുക്കട്ടെ" എന്ന് ചോദിച്ചാല്‍ പച്ചവെള്ളം തന്നാലും നമ്മള്‍ കുടിക്കോ.?
ഇത് പോലെ ഒരു ബിരിയാണി വെച്ച് "വടക്കുള്ള" ഒരു സുഹൃത്തിനെ വിളിച്ച് "വിഭവ സമൃതമായ സദ്യ നിന്നെയും കാത്തിരിക്കുന്നു; പങ്കെടുത്ത് വിജയിപ്പിക്കുക" എന്ന് പറഞ്ഞപ്പോള്‍ ഭാഷ "അതിര്" കടക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ കടക്കുന്നത് അനുഭവത്തിലൂടെ ഞാനും അറിഞ്ഞിട്ടുണ്ട്.!

AFRICAN MALLU said...

ithu kalakki

നികു കേച്ചേരി said...

മർമ്മമറിഞ്ഞ നർമ്മം...
ചിരിപ്പിച്ചു.
:))

സിദ്ധീക്ക.. said...

ഹാഷിക്‌ : മനസ്സുതുറന്ന അഭിപ്രായത്തിനു നന്ദി.
ദുബായിക്കാരാ : രമേശ്‌ജീക്ക് നന്ദി പറയട്ടെ ആദ്യം ,നല്ലൊരു വായനക്കാരനെ ഇങ്ങോട്ട് എത്തിച്ചതിന്, പൂള എന്നിനി പറയണ്ട ഫൂല എന്ന് പറയാം,മിനി ടീച്ചര്‍ വന്നു വിരട്ടി പോയെയുള്ളൂ..

സിദ്ധീക്ക.. said...

മുസ്തഫ ഭായ് : അപ്പി, കലക്കിയ വെള്ളം കൊറച്ചെടുക്കട്ടെ, ഞാന്‍ ന്യൂസ്‌ ലെറ്റര്‍ അയക്കാറുണ്ട് ,ഇങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്നു കരുതി, ഇനി താങ്കളെകൂടി കൂട്ടി, പോരെ -ഹല്ല പിന്നെ.
ആഫ്രിക്കകാരന്‍ മല്ലൂ: വളരെ സന്തോഷം.
നികുഭായ് : സന്തോഷം ,ഇപ്പൊ എവിടാ കാണാനെയില്ലല്ലോ!

Ismail Thozhiyoor said...

ഇനി വരുമ്പോള്‍ അയാളെ ഒന്ന് കാട്ടിത്തരനെ ,ഒന്ന് പരിചയപ്പെട്ടിരിക്കാനാ.

കൊമ്പന്‍ said...

ഹഹ ഇത് കലക്കി ഫൂല മജീനി പൂള ക്ക് അറബിയിലുള്ള പെരാക്കാം ഇനി മുതല്‍

ജീ . ആര്‍ . കവിയൂര്‍ said...

നല്ല പോസ്റ്റ്‌ എല്ലാവിധ നന്മകളും നേരുന്നു ഇക്കാ

സിദ്ധീക്ക.. said...

ഇസ്മൂ : അപ്പോള്‍ നീയിവിടെ ഇല്ലാതെപോയത് വല്യ നഷ്ടമായെടാ.
കോമ്പാ : കണ്ടതില്‍ സന്തോഷം നമുക്കൊന്ന് ട്രൈ ചെയ്തു നോക്കാം അല്ലെ ? അങ്ങിനെ അറബി നിഘണ്ടുവിലേക്ക് നമ്മുടെ വകയായി ഒരു പര്യായ പദം കൂട്ടിച്ചേര്‍ക്കാന്‍ ആയെങ്കിലോ?

സിദ്ധീക്ക.. said...

കവിയൂര്‍ ജീ : വളരെ സന്തോഷം, ഞാന്‍ താങ്കളുടെ പല പോസ്റ്റുകളും കാണാറുണ്ട്‌ ,എല്ലയിടത്തും താങ്കള്‍ വളരെ സജീവമാണല്ലോ ?
എല്ലാവിധ ആശംസകളും നന്മകളും നേരുന്നു.

വാല്യക്കാരന്‍.. said...

വരാന്‍ ഇത്തിരി നേരം വൈകിപ്പോയി..
എന്തായാലും അറബിക്കാക്കയുടെയും സിദ്ധിക്കയുടെയും വക പുതിയൊരു അറബി വാക്യം കണ്ടു പിടിച്ചല്ലോ..

ഇനി അതെന്നെ അങ്ങട് ആവട്ടെ ഇവടെത്തെയും വര്‍ത്താനം..

''ഉപ്പാ,.. ഉമ്മാ..ഇന്ന് നമ്മക്ക് ഫൂലയും ''മദ്ധി''ക്കറിയും ഉണ്ടാക്കാം..''.....!!

സിദ്ധീക്ക.. said...

വാല്യക്കാരാ : ഷെയ്ഖ്‌ അജ്മീര്‍ ഖോജയുടെ അടുത്ത ആള്‍ക്ക് ഒലക്കയും ഒരലും കൊടുത്തു പഹയനല്ലേ ഇജ്ജ് ?
ഫൂല എന്താണെന്നുകൂടി പറഞ്ഞു മനസ്സിലാക്കണം കേട്ടാ , വല്ല തിര്വോന്തപോറത്തു കാരനും കേട്ടാല്‍ പ്രശ്നമാണ്.

(കൊലുസ്) said...

ഇനി സൂപ്പര്‍മാര്‍കെറ്റില്‍ പോയി ഫുലമജ്ജീനി എന്ന് പറഞ്ഞ് നോക്കണം. തല്ലു കിട്ടിയാല്‍ അങ്ങോട്ടേക്ക് പാര്‍സല്‍ ചെയ്യും കേട്ടോ.
സൂപ്പര്‍ പോസ്റ്റ്‌ ആയിട്ടോ. കലക്കന്‍.

സിദ്ധീക്ക.. said...

കൊലുസ്മോളെ : ഈ പേര് ഖത്തറില്‍ മാത്രേ രെജിസ്ടര്‍ ചെയ്തിട്ടുള്ളൂ കേട്ടാ, വരവിനും അഭിപ്രായത്തിനും നന്ദിയുണ്ട് .

റാണിപ്രിയ said...

രസകരമായി

സിദ്ധീക്ക.. said...

സന്തോഷം റാണീപ്രിയാ.

ഏ.ആര്‍. നജീം said...

ഹ ഹ...

ഇംഗ്ലീഷ്കാര് നാട്ടിൽ വന്നപ്പോൾ കപ്പ വിക്കുന്ന ഒരു വൃഥയെക്കണ്ട് വാട്ടീസ് ദിസ് എന്ന് ചോദിച്ചപ്പോ "അതൊന്നും അറിയില്ല സാറെ ഇത് കൃഷി ചെയ്തിട്ട് വിളയുമ്പോൾ മണ്ണിനടിയിൽ തപ്പിനോക്കിയാ മതി" എന്ന് പറഞ്ഞപ്പോ വീണ്ടും വാട്ടിസ് കേട്ടപ്പോൾ ഷോർട്ട് ആയി തപ്പി നോക്കിയാ മതി എന്ന് പറഞ്ഞത് കേട്ട സായിപ്പ് ഇട്ട പേരാണ് തപ്പ്യോക്കിയ എന്ന് പണ്ട് കേട്ടിട്ടുണ്ട്..

ഇനി ഈ കപ്പക്ക് അറബിയിലെന്താ പറയുന്നതെന്ന് അഥവാ കുട്ടികൾ ചോദിച്ചാൽ ഫൂലമജ്ജീനി എന്നാണെന്നും ആ പേരു വരാനുണ്ടായ സാഹചര്യം ഇതാണെന്നും പറഞ്ഞു കൊടുത്ത് രക്ഷപെടാല്ലോ....

രസിച്ചു..

സിദ്ധീക്ക.. said...

അങ്ങനെ നമ്മടെ വകയും അറബിയിലെക്കൊരു വാക്ക് കിടക്കട്ടെ അല്ലെ നജീം ഭായ്!

Related Posts Plugin for WordPress, Blogger...