Ads 468x60px

"തിരുവോണം"

     
( പഠന കാലത്ത്മനോരമ വാരികയില്‍  എഴുതിയത്  )

കുട്ടി അമ്മൂമ്മയുടെ വരവും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി, അമ്മൂമ്മയുടെ മടിയില്‍ ഉണ്ടായേക്കാവുന്ന വിഭവങ്ങളെക്കുറിച്ചായിരുന്നു കുട്ടിയുടെ ചിന്ത !
ഒടുവില്‍ കാത്തിരിപ്പിന് അന്ത്യംകുറിച്ചുകൊണ്ട് അമ്മൂമ്മയുടെ രൂപം നിരത്തില്‍ കണ്ടപ്പോള്‍ കുട്ടി ആഹ്ലാദത്തോടെ അവരുടെ അരികിലെക്കോടി.
പക്ഷെ, അമ്മൂമ്മ തളര്‍ന്നവശയായിരുന്നു. ശൂന്യമായ മടിയിലേക്ക് നോക്കി കുട്ടി ചോദിച്ചു : 
"ഇന്നൊന്നും കിട്ടീല്ലേ അമ്മൂമ്മേ ..?"
നഗരത്തിലെ ഹോട്ടലുകള്‍ക്കുപിറകിലും ; കുപ്പത്തൊട്ടികളിലും പട്ടികളോടും പൂച്ചകളോടും മല്ലടിച്ച് എന്നും എച്ചില്‍ ഭക്ഷണവുമായി എത്തുന്ന അമ്മൂമ്മയുടെ കണ്ണുകളില്‍ ദുഃഖം.
"ഇന്ന് തിരുവോണമാന്നുണ്ണീ..,എല്ലാവരും വീടുകളില്‍ സദ്യഉണ്ടാക്കിക്കഴിക്കും . ഇന്ന് ആരും എച്ചിലില വലിച്ചെറിയില്ല."
മുത്തശ്ശിയുടെ ദീനതയാര്‍ന്ന സ്വരം കുട്ടിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അവസാന നാളവും അണച്ചു.



(മനോരമയിലെ ഒറിജിനല്‍ )

44 comments:

Wash'Allan JK | വഷളന്‍ ജേക്കെ said...

കൊള്ളാമല്ലോ. പണ്ടേ ഒരു പുലിയാണല്ലോ...

എറക്കാടൻ / Erakkadan said...

ഉം ഉം ...മിടുക്കാ

Rafiq said...

"ഇന്ന് തിരുവോണമാന്നുണ്ണീ..,എല്ലാവരും വീടുകളില്‍ സദ്യഉണ്ടാക്കിക്കഴിക്കും . ഇന്ന് ആരും എച്ചിലില വലിച്ചെറിയില്ല."


പക്ഷേ ഇന്ന് എന്നും തിരുവോണമാണ്. എങ്കിലും എച്ചില വലിചെറിയുന്നവരുടെ എണ്ണം കൂടിയിട്ടെ ഉള്ളൂ

ശ്രീ said...

ഒരു സത്യം തന്നെ മാഷേ...

പക്ഷേ തിരുവോണം കിറ്റുകളും മറ്റും ഹോട്ടലുകളില്‍ കിട്ടുന്നതു കൊണ്ട് ഇന്നത്തെ കാലത്ത് കഥ യോജിച്ചെന്നു വരില്ല, അല്ലേ?

Naushu said...

കൊള്ളാം..

ഹംസ said...

എന്‍റെ റബ്ബേ…….. പാവം..!!

jayanEvoor said...

മനോഹരമായ കുഞ്ഞു കഥ!

കൂതറHashimܓ said...

ഉണ്ണി കഥ നല്ല കഥ

പട്ടേപ്പാടം റാംജി said...

നല്ലൊരു കൊച്ചു കഥ.

ജീവി കരിവെള്ളൂർ said...

പഴയ കാലത്തെ തിരുവോണമല്ലേ .ഇന്നായിരുന്നേല്‍ എച്ചിലിന് ഒട്ടും ക്ഷാമമുണ്ടാവില്ല .
നല്ലൊരു മിനിക്കഥ .

mukthaRionism said...

നല്ലൊരു മിനിക്കഥ .

kambarRm said...

എന്റെ ദൈവമേ..
തിരുവോണ നാളിലും ഒരിത്തിരി ഭക്ഷണത്തിനായി കുപ്പത്തൊട്ടി തിരയുന്നവരോ...പാവം
നല്ല ഒരു മിനിക്കഥ, സിദ്ധീഖ് ഇക്കാ അഭിനന്ദനങ്ങൾ...
( പണ്ടേ ആളൊരു പുലിയായിരുന്നല്ലേ..)

Sidheek Thozhiyoor said...

വഷളാ ..ആക്കിയതല്ലല്ലോ ! പണ്ട് പുലിയായിരുന്നു കഴുതപ്പുലി ..ഇപ്പോള്‍ വെറും എലി ..
ഉം ഉം എനിക്ക് മനസ്സിലായി..മുടുക്കന്‍ പണ്ടായിരുന്നു.
റഫീ..ഇരുപതു കൊല്ലം മുമ്പത്തെ കഥ.
ശ്രീ അതാണ്‌ സത്യം
നൌഷാദ് നന്ദി
ഹംസ ഭായ് നിങ്ങളില്ലാത്ത ബ്ലോഗില്ലാട്ട.ഒന്ന് നേരിട്ട് മിണ്ടാന്‍ എന്‍റെ മൊബൈലില്‍ ഒന്ന് ഞെക്കുമോ 9743262362

Sidheek Thozhiyoor said...

ജയന്‍ വളരെ നന്ദി
കൂതൂ..ഞാന്‍ വിളിക്കാം..
രാംജി സാബ്..കാണാം
ജീവി വളരെ വളരെ സന്തോഷം
മുഖ്താര്‍ ഭായ്...എല്ലാം കാണുന്നുണ്ട്.
കമ്പര്‍ക്കു നന്ദി ഒന്ന് നേരിട്ട് കിട്ടുമോ ?

K@nn(())raan*خلي ولي said...

നല്ല വായന. തുടരൂ..

Unknown said...

തിരുവോണത്തിന് ഇങ്ങിനെ ഒരു മറുവശം കൂടിയുണ്ടല്ലേ.
നല്ല ചെറുകഥ.

Mohamed Salahudheen said...

പട്ടിണികിടക്കുന്നവന് ആഘോഷിക്കാനുള്ള സ്വാതന്ത്ര്യവുമില്ല. വയറുനിറച്ചുണ്ണുന്നവന്റെ ആഘോഷങ്ങളാ നമ്മുടേത്.

നല്ല കൊച്ചുകഥ

Sidheek Thozhiyoor said...

കണ്ണൂരാന്‍ ..വളരെ സന്തോഷം
തെച്ചിക്കോടന്‍ ഭായ് ..ഇതൊരു പഴയ വശം ...എങ്കിലും ഉണ്ടായിരുന്നു.വന്നുകണ്ടതില്‍ സന്തോഷം .
സലാഹ് : ആഘോഷങ്ങള്‍ ഇപ്പോഴും എപ്പോഴും ഉള്ളവനുതന്നെ..നന്ദി .

Unknown said...

koottukaaree siddikka pandoru pulithanneyaayirunnuu.... ippol aanenkil puppuliyum poraathathinu vallathoru pukilumaanu!!!
vishappinteyum nissahayathayudeyum ugren thurannezhuthu... well done

saif payyur said...

വായിച്ചു നല്ല അര്‍ത്ഥതലങ്ങളുള്ള ഒരു ചെറുകഥ..

Unknown said...

all the best bro, keep writing

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തിരുവോണത്തിന്റെ തലേന്ന് കാശ് ചെലവാക്കി തല 'പട്ടിണി'ക്കിടാന്‍ ചില സ്ഥലങ്ങളില്‍ നീണ്ട ക്യൂ !!
കാശില്ലാത്തതിനാല്‍ തിരുവോണത്തിനെന്കിലും വയറിന്റെ പട്ടിണിയകയറ്റാന്‍ കുപ്പത്തോട്ടിയെ ശരണം പ്രാപിക്കുന്ന ഹതഭാഗ്യര്‍!!

നല്ല കഥ..

Sidheek Thozhiyoor said...

ഫിറോസ്‌...വളരെ സന്തോഷം..പക്ഷെ..പുലി ഇപ്പോള്‍ വെറും എലിയാണ് ...
സൈഫ്‌..വളരെ നന്ദി./വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു.
മുരളിക ..സന്തോഷം സുഹൃത്തേ.
ഇസ്മായില്‍ ഭായ് ..എന്ത് പറയാന്‍ ?എല്ലാം അതിന്‍റെ വഴിക്ക് തന്നെ .

ജിപ്പൂസ് said...

എച്ചിലും തേടി മുത്തശ്ശിമാരിന്നും നടക്കുന്നു.മാറിയ ഉപഭോഗസംസ്കാരത്തിന്‍റെ ഫലമായി സിദ്ധീഖ് ഇക്കാന്‍റെ പഠനകാലത്തേക്കാള്‍ കൂടുതല്‍ മുത്തശ്ശിമാര്‍ക്കിന്ന് എച്ചിലുകള്‍ കൂടുതല്‍ കിട്ടാനാണ് സാധ്യത.

ബഷീർ said...

അറിയപ്പെടാതെപ്പോകുന്ന ജീവിതങ്ങൽ :(


ഒ.ടോ:

20 വർഷം മുന്നെ വെറും 35 വയസുള്ളപ്പോൾ എഴുതിയ ഈ കഥ സൂക്ഷിച്ച് വെച്ചതിനു അഭിനന്ദനങ്ങൾ

Anonymous said...

നല്ല പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ പോസ്റ്റുകള്‍.
ഇനിയും ഇതു പോലുള്ള കഥകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Sidheek Thozhiyoor said...

@ ജിപ്പൂസ് @ ഇത്തരം മുത്തശ്ശിമാര്‍ ഇന്ന് വളരെ കുറഞ്ഞു
@ ബച്ചുവേ.. എന്‍റെ ഉണ്ണീ..നിനക്ക് ഇരുപത്തിരണ്ട് തന്നെ ഞാന്‍ സമ്മതിച്ചേ..
വളരെ സന്തോഷം അനിതാ..

Anees Hassan said...

ആഘോഷങ്ങളുടെ മറുപുറം

Sidheek Thozhiyoor said...

ആയിരത്തിയോന്നാം രാവേ..സ്വന്തം പേര് വെക്ക് മാഷേ..സന്തോഷം..

Unknown said...

Minni katha kollaaaam

Sidheek Thozhiyoor said...

Thanks My dreams

Jishad Cronic said...

പാവം...

ആളവന്‍താന്‍ said...

നല്ല കഥ.

അക്ഷരം said...

ചെറുതെങ്കിലും മനസ്സില്‍ കൊള്ളുന്ന കഥയാണല്ലോ മാഷേ, അപ്പോള്‍ വാരികയെലോക്കെ എഴുതിയ ആളാണല്ലേ , അഭിനന്ദനം :)

Anil cheleri kumaran said...

പാവം മുത്തശ്ശിയും കുട്ടിയും.

Sidheek Thozhiyoor said...

ജിഷാദ്..വളരെ സന്തോഷം..
ആളവന്‍...കണ്ടതില്‍ സന്തോഷം നന്ദി.
അക്ഷരം..ആദ്യവരവിനും അഭിപ്രായത്തിനും നന്ദി
കുമാരേട്ടാ...വീണ്ടും കാണണേ..

rafeeQ നടുവട്ടം said...

വിശപ്പുണ്ടാകാന്‍ വേണ്ടി ക്യാപ്സൂളുകള്‍ വാങ്ങിക്കഴിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്! ഒട്ടിയ വയറിന്‍റെയും പട്ടിണി മരണങ്ങളുടെയും ദുരന്ത കാഴ്ചകള്‍ നമുക്ക് വെറും ഉല്ലാസക്കാഴ്ചകള്‍ മാത്രം!
എങ്കിലും, അന്നവും ജീവജലവും ലഭിക്കാതെ ഇഞ്ചിന്ജായിത്തീരുന്ന സഹജീവികളുടെ ദൈന്യതകളിലേക്ക് വ്യംഗമായി വിരല്‍ ചൂണ്ടിയത് മനുഷ്യത്വപൂര്‍ണമായി..

Sidheek Thozhiyoor said...

റഫീഖ്..വന്നുകണ്ടതില്‍ വളരെ വളരെ സന്തോഷം...

Naseef U Areacode said...

നല്ല കഥ...
അമ്മൂമ്മക്കും കുട്ടിക്കും തിരുവോണമല്ലാത്ത കുറേ നല്ല ദിനങ്ങള്‍ ആശംസിക്കുന്നു...
ആശംസകള്‍

Sidheek Thozhiyoor said...

നസീഫ് നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും.

കുസുമം ആര്‍ പുന്നപ്ര said...

നല്ലകഥ

കുസുമം ആര്‍ പുന്നപ്ര said...

നല്ലകഥ

Sidheek Thozhiyoor said...

സന്തോഷം കുസുമടീച്ചര്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടത്തെ കഥാവായനയിൽ ഈ കഥയും പെട്ടിട്ടൂണ്ടൊ എന്നൊരു സംശയം...!

Related Posts Plugin for WordPress, Blogger...