Ads 468x60px

ഡാര്‍വിനും കോമുവും പിന്നെ കോയാജിയും..

                 
പള്ളിപ്പടിയിലെ കുമാരേട്ടന്‍റെ ചായക്കട, മകരമാസത്തിലെ ഒരു കുളിരുള്ള പ്രഭാതത്തിന്‍റെ തുടക്കം..
കടയുടെ പുറത്തെ നീളന്‍ വാരാന്തയുടെ ഒരറ്റത്ത് ചമ്രംപടിഞ്ഞിരുന്ന് ബീഡിവലിക്കുന്ന അണ്ണാച്ചി ശെല്‍വന്‍റെ കയ്യില്‍ നിന്നും ഒരു ബീഡി കടംവാങ്ങി കൊളുത്തികൊണ്ട് ഞാന്‍ കടക്കുള്ളിലേക്ക് നീങ്ങി, അവിടെ സ്ഥലത്തെ പ്രധാന ബുജിയും കടുത്ത കമ്മ്യൂണിസ്റ്റുഅനുഭാവിയുമായ കോരന്‍മകന്‍മുരളി എന്ന കോമു (കോരനിലെ 'കോ'യും മുരളിയിലെ 'മു'വും എടുത്ത് ലോപിപ്പിച്ചതാണ് പേരില്‍ ഒരു ബുജി ടച്ച് കിട്ടാനായി 'കോമു'), മിനി ദൂരദര്‍ശന്‍കേന്രം വട്ടോത്തുകുന്നിക്കല്‍ കോയാജി, പൂങ്ങാടന്‍ വേലുമൂപ്പനാശാന്‍, ഓ.വി. വാസു അഥവാ ബഡായി വാസു , കാണൂര് മറിയ മകന്‍ജോസൂട്ടി , ഓസാന്‍ബീരാന്‍; ബീരാന്‍റെ കക്ഷത്തിലെ പഴയ ബാഗ് , കോടാലി മൊയ്തുട്ടി തുടങ്ങിയ പതിവുപറ്റുപടികാരെല്ലാം അവരവരുടെ പതിവ് ഇരിപ്പിടങ്ങളില്‍ഹാജരുണ്ട്, കുമാരേട്ടന്‍റെ ഭാര്യ രുക്മിണിചേച്ചിയും മകള്‍പ്രഭാവതിയും അടുക്കളയിലും കുമാരേട്ടന്‍ചായ അടിച്ചുകൊണ്ട് സമാവറിന്നരികിലും പണിതിരക്കിലാണ്, കുമാരേട്ടന്‍റെ കുറുഞ്ഞി പൂച്ച കൊയാജിയുടെ കാലില്‍ മുട്ടിയുരുമ്മിനിന്നു കൊണ്ട് പല്ലില്ലാത്തതിനാല്‍ പപ്പടവട മോണകൊണ്ട് കഷ്ടപ്പെട്ട് തിന്നുമ്പോള്‍ അതിനൊപ്പം ഇളകുന്ന അയാളുടെ വായിലേക്ക് നോക്കി


 ഇടയ്ക്കിടെ മ്യാവു എന്നു കരഞ്ഞുകൊണ്ടിരുന്നു, വേലുമൂപ്പന്‍റെ കറുമ്പന്‍പട്ടി കടയുടെ കാവല്‍കാരനെ പോലെ വാതിലിന്നരികില്‍കിടപ്പുണ്ട്. ഈ സമയത്താണ് മീന്‍കാരന്‍ കുഞ്ഞോനുട്ടി പടിഞ്ഞാറേ റോഡില്‍ നിന്നും മീന്‍കൊട്ട ഏന്തിയ സൈക്കിളു തള്ളി ചാള.. ചാളെ..എന്ന് ഇടയ്ക്കിടെ വിളിച്ചുപറയുകയും അതിന്നിടയില്‍ നീട്ടിക്കൂവുകയും ചെയ്തുകൊണ്ട് അങ്ങോട്ടുവന്നുകയറിയത്, കുഞ്ഞോനുട്ടിയുടെ തലവെട്ടം കണ്ടതും അതുവരെ തന്നെ മൈന്‍ഡ്‌ ചെയ്യാതിരുന്ന കൊയാജിയെ പോടാപുല്ലേ എന്നമട്ടില്‍ ഒന്നുനോക്കി കുമാരേട്ടന്‍റെ പൂച്ച, പിന്നെ ഒരൊറ്റ ഓട്ടത്തിന് കുഞ്ഞോനുട്ടിയുടെ കാല്‍കലെത്തി മുട്ടിഉരുമ്മാനും പൂര്‍വാധികം ശബ്ദത്തില്‍ കരയാനും തുടങ്ങി.

പത്രത്തിലേക്ക് തലയും കുത്തിക്കിടന്ന കോമു ഇടക്കിടെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി ആഞ്ഞുവലിച്ചു പുകയെടുക്കാന്‍ശ്രമിച്ചുകൊണ്ടിരുന്നു, അതിന്നിടയില്‍ എന്തോ ഓര്‍ത്തപോലെ തലയുയര്‍ത്തി അടുത്തിരുന്ന് ചൂട്കട്ടന്‍ചായ ഊതിക്കുടിക്കുന്ന വാസുവിനെ ഒന്ന് നോക്കി പിന്നെ പത്രവാര്‍ത്ത വിലയിരുത്തുംപോലെ സ്വയമെന്നോണം പറഞ്ഞു :

"ആര് എന്തൊക്കെ പറഞ്ഞാലും ഡാര്‍വിന്‍റെ സിദ്ധാന്തം തിരുത്തിക്കുറിക്കാനൊന്നും ആര്‍ക്കും പറ്റുമെന്നെനിക്ക് തോന്നുന്നില്ല..! ചരിത്രപുരോഗതികള്‍ ഒന്നൊന്നായി വിലയിരുത്തുമ്പോഴും നമ്മുടെ ഓള്‍ഡ്‌ ജനറേഷന്‍ വാനരഗണത്തില്‍നിന്ന് തന്നെയെന്നു ഉറപ്പിച്ചുപറയാനാവുന്നതല്ലേ.."

നാട്ടിലെ മറ്റൊരു കമ്മ്യുണിസ്റ്റുപ്രവര്‍ത്തകനാണ് വാസു എങ്കിലും വലിയ വലിയ ബഡായികള്‍ വെള്ളം കൂട്ടാതെ വിടുമെന്നല്ലാതെ ഇമ്മാതിരിയുള്ള ലോക പരിജ്ഞാനത്തിന്‍റെ കാര്യത്തില്‍ ആളോരല്‍പം പിറകിലാണ് അതുകൊണ്ടാണെന്ന് തോന്നുന്നു കോമു പറഞ്ഞത് മൈന്‍ഡ്‌ ചെയ്യാതെ അവന്‍ തന്‍റെ കട്ടനിലേക്ക് തന്നെ ശ്രദ്ധതിരിച്ചത്.
വായിലിട്ട് തൊണ്ണകൊണ്ട് അമര്‍ത്തി കഷ്ടപ്പെട്ട് കുതിര്‍ത്തു ഒരു പരുവമാക്കികൊണ്ടിരുന്ന പപ്പടവടയുടെ കാര്യം മറന്ന് കോയാജി കോമു പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാവാതെ അവനെതന്നെ ഉറ്റുനോക്കി വായുംപോളിച്ചിരുന്നുപോയി.
താനറിയാതെ ഇന്നാട്ടില്‍ അങ്ങിനെ ഒരു സംഭവോ! കൊയാജിയുടെ ആകാംക്ഷ പത്തിവിടര്‍ത്തി.
"കാര്യം എന്താച്ചാ മനുഷേര്‍ക്ക് മനസ്സിലാവണമാതിരി പറയെന്‍റെ ചെക്കാ.." കൊയാജി ബെഞ്ചിലൂടെ ചന്തി നിരക്കി കോമുവിന്നരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു.

"അതിപ്പോ നിങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ല എന്‍റെ ഹാജ്യെരെ.,ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഒരു സിദ്ധാന്തത്തെപറ്റി പറഞ്ഞതാ..' കോമു ഒഴിവു കഴിവ് പറഞ്ഞ് കോയാജിയില്‍ നിന്നും മെല്ലെ തടിയൂരാന്‍ നോക്കി, അല്ലാത്ത പക്ഷം ഡാര്‍വിന്‍റെ മുതുമുത്തച്ഛന്‍റെ ജനനം തൊട്ട് ഇങ്ങോട്ടു ഇപ്പോള്‍ നിലവില്‍ ഡാര്‍വിന്‍റെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നു വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമെന്ന് അവനറിയാമായിരുന്നു .
"ഹേയ്..അതെന്ത്ഹലാക്കാന്ന്..മനസ്സിലാവാണ്ടിരിക്കാന്‍! അങ്ങനേംണ്ടാ ഒരു കാര്യം? യ്യ് പറേടോ..ഞമ്മക്ക് മന്‍സ്സലാവോന്നു നോക്കാലോ!"
കൊയാജി അല്‍പംകൂടി നിരങ്ങി നീങ്ങി കോമുവിന്‍റെ മേലുള്ള പിടി മുറുക്കി , മേലും കീഴും നോക്കാതെ ഒരു വാര്‍ത്തയെകുറിച്ച് പറഞ്ഞൊരു അഭിപ്രായം വല്യൊരു ഊരാംകുടുക്കായല്ലോ എന്നൊരു ദയനീയഭാവത്തില്‍ ഇരുന്ന കോമുവിനെ തല്‍കാലത്തേക്ക് രക്ഷപ്പെടുത്തികൊണ്ടാണ് മറിയ മകന്‍ ജോസൂട്ടി ആ വിഷയത്തിലേക്ക് ഇടപെട്ട് സംസാരം തുടങ്ങിയത്, അയാള്‍ ഒരു കറകളഞ്ഞ സത്യക്രിസ്ത്യാനിയും തികഞ്ഞ ഈശ്വരവിശ്വാസിയുമാണെന്ന കാര്യത്തില്‍ ആ നാട്ടില്‍ രണ്ടുപക്ഷക്കാര്‍ ഇല്ല.

" ദൈവവിശ്വാസമില്ലാത്തവരുടെ ഓരോരോ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്നേഹിതാ..ആദവും ഹവ്വയും തന്നെ നമ്മുടെ പൂര്‍വികര്‍ എന്ന വിശ്വാസത്തിലേക്കു ഇപ്പോള്‍ ലോകം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണല്ലോ. മനുഷ്യജീനുകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അതാണല്ലോ ശെരിവെക്കുന്നത്..!"

ജോസൂട്ടി കൂടി ആ വിഷയത്തിലേക്ക് എത്തിയതോടെ കോമു ഉഷാറായി, തന്‍റെ മുറിവിജ്ഞാനശകലങ്ങള്മായി വാസുവും; വായ്താരികളുമായി കോടാലിയും അതില്‍ പങ്കാളിയായതോടെ അന്നത്തെ ചായക്കടചര്‍ച്ച ചൂടുപിടിച്ചു..മൌനത്തില്‍ മുറുകെ പിടിച്ച ഒരു വിദ്വാനായി എല്ലാം കേട്ടും കണ്ടും ഞാനും, ആ വിഷയത്തെ കുറിച്ച് ആദ്യാക്ഷരി പോലും അറിഞ്ഞുകൂടാത്ത ഓസാന്‍ ബീരാനും മൂകസാക്ഷികളായി ഇരുന്നു. ഓരോരുത്തരും തന്താങ്ങളുടെ വാദഗതികള്‍സ്ഥാപിച്ചെടുക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു, സംഗതി അങ്ങനെ ബഹുജോറായി തുടരവേ കോയാജിക്ക് കാര്യങ്ങളുടെ ഒരേകദേശരൂപം പിടികിട്ടികഴിഞ്ഞിരുന്നു. അങ്ങിനെ ഒരര മണിക്കൂറോളം സാധാരണ പോലെ എവിടെയും എത്താതെ നീങ്ങിയ ആ ചര്‍ച്ചവേളക്കൊടുവില്‍ കൊയാജി തനിക്ക് ആ സംവാദത്തില്‍നിന്നും മനസ്സിലാക്കാനായ കാര്യങ്ങള്‍ സംശയ നിവാരണം ചെയ്യാന്‍ തയ്യാറായി .

" ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! " കൊയാജി അത്രയും പറഞ്ഞുനിറുത്തി ചോദ്യഭാവത്തില്‍ എന്നെ ഒന്ന് ഇരുത്തി നോക്കി.
ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി, കാരണം ഞാനും ഒരു കമ്മ്യൂണിസ്റ്റ്ആണെന്നൊരു സംസാരം നാട്ടില്‍പ്രചാരത്തിലുണ്ട്, ഒരുനിലക്കു നോക്കുമ്പോള്‍സംഗതിയില്‍സത്യമില്ലാതില്ല , അത് ഓര്‍ത്തുകൊണ്ട്തന്നെ കൊയാജിയെ നോക്കി ഞാനൊരു വളിച്ച ചിരി പാസ്സാക്കി, പിന്നെ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിന്നിടയില്‍ ഞാന്‍പറഞ്ഞു:

" നിങ്ങള്ടെ കാര്യത്തില്‍ഡാര്‍വിന്‍റെ സിദ്ധാന്തം തന്നെയാണ് കറക്റ്റ് എന്നാണെന്‍റെ വിശ്വാസം.. പക്ഷേ, ഞാനൊരു കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെങ്കിലും തികഞ്ഞൊരു ദൈവവിശ്വാസിയും കൂടി ആണേ ഹാജ്യാരെ....!"


കൊയാജിയുടെ തിരുമണ്ടയില്‍ ട്യൂബ് ലൈറ്റ്‌ മിന്നിതുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ, അത് കത്തിതെളിഞ്ഞാലുള്ള പ്രതികരണത്തിന്‍റെ നിലവാരമറിയാന്‍കാത്തുനില്‍കാതെ ഞാന്‍പെട്ടെന്ന് തന്നെ വീട്ടിലേക്ക് വെച്ചുപിടിച്ചു.

29 comments:

umar pillakkad said...

its so funny.........

and i think it will be a better combination with the evening coffee

Unknown said...

സിദ്ദിക്കാ.. ഇത് ഇങ്ങളുടെ പുതിയ സ്റ്റോക്ക്‌ തന്നെയാണോ ?
അല്ലാ പണ്ട് സുനേന പുറത്തിറക്കിയ "സ്മരണിക" യുടെയോ മറ്റോ താളുകളില്‍ വന്നുപോയ ഇങ്ങളുടെയ് തന്നേയ് ഒരു ഓര്മ..
കുറച്ചു സമയം നമ്മുടെ തൊഴിയൂരും സെന്റ്രെരുമൊക്കെ മനസ്സില്‍ കൊണ്ട് വന്നതിനു അഭിനന്ദനങ്ങള്‍

Unknown said...

i have lot of comments in my mind which i cant express here about every words of siddikka the one of the first genuis i met in my life. he was such a talented person in our area. his creativity made an brilliant role for our small village. but as he mentioned in his profile he lost everything and everyone written off him. now personaly i feel pride about him becos he is alive with his works. I am sure he will reach more and more glories in the future.
Lets give him healthy support...
he is not just siddik thozhiyoor.siddik the icon of thozhiyoor.

siddikka kurachu koodi poya?

ഹംസ said...

" ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! " കോയാജിയുടെ ഈ വാക്കുകള്‍ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു.!! കോയാജിയുടെ ചിത്രവും അവസാനത്തെ മറുപടിയും കൂടി കണ്ടപ്പോള്‍ ചിരിപൊട്ടിപ്പോയി. എന്നാലും കഥയില്‍ കോയാജി തന്നെയാണ് താരം.!!

എറക്കാടൻ / Erakkadan said...

ആ പല്ലില്ലാത്ത ഇക്കാന്റെ ചിത്രം പിടിച്ചതാണെങ്കിലും വരഞ്ഞതാണെങ്കിലും സൂപ്പർ

റഷീദ് .ബഹ്‌റൈന്‍ said...

ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! "

Safeer said...

Gooooooooooooooood

Anonymous said...

kollalo...videon...

ബഷീർ said...

ചായക്കടയും ചർച്ചക്കാരും വിവരണങ്ങളുമെല്ലാം ഉഷാർ.

ആ പൂ‍ച്ചക്ക് കുറച്ച് കൂടി റോൾ കൊടുക്കാമായിരുന്നു. പാവം പ്യൂച്ച..ഈ ബഡായികളൊക്കെ കേൾക്കണ്ടെ നിത്യവും..


ഓഫ് :

സമീറിനു എന്ത് കൊടുത്തു ?:)

അലി said...

അടുത്ത പരീക്ഷക്കു വരാവുന്ന ചോദ്യം:
മനുഷ്യന്റെ പൂർവ്വികന്മാർ എത്ര വിധം? ഏതെല്ലാം?

Sidheek Thozhiyoor said...

@ ഉമ്മര്‍ ഭായ് ചര്‍ച്ചക്ക് ഒരു ചൂട് വേണമെങ്കില്‍ അത് രാവിലേ നടക്കൂ .
@ ഷെമീ..ഇതും പഴയ ഒരോര്‍മ്മ , പിന്നെ മേലോട്ട് പൊക്കി പൊക്കി ഒടുവില്‍ ഒരൊറ്റ ചവിട്ടു തന്നത് ശെരിക്കും ഏറ്റു.
@ ഹംസ ഭായ്.. കൊയാജി കഥകള്‍ എന്നൊരു സീരിയല്‍ തുടങ്ങിയാലോ എന്ന് ആലോചന ഉണ്ട് , അത്രക്ക് ഉണ്ട് വങ്കത്തരങ്ങള്‍..എന്തായാലും കൊയാജി തന്നെ താരം "ലാ ഷക്ക ഫീഹി"
@ എറക്കാടന്‍ .. പടം വരതന്നെ പക്ഷെ , ഞാനല്ല.
@ യസീദ് ഭായ് , പറഞ്ഞത് ഞാനല്ല , കൊയാജിയുടെ മഹദ്വചനത്തില്‍ പെട്ടതാണ്.
@ ഒഴാക്കാന്‍, ഷഫീര്‍ ..നന്ദി ; സന്തോഷം.
@ ഉണ്ണി ബഷീറേ.., നീയും ഒരു തോഴിയൂര്കാരന്‍ ആയിരുന്നു മറക്കണ്ട , പിന്നെ ഷെമീര്‍ ഒടുവില്‍ എനിക്കല്ലേ തന്നത് ?
@ അലിഭായ് ..ചോദ്യം പരിഗണിക്കാവുന്നതാണ്, ഇപ്പോഴത്തെ നിലവാരത്തിന് ഒരു ചുവടു മുന്നില്‍ നില്‍ക്കും .

mukthaRionism said...

സംഭവം മാലപ്പടക്കം തന്നെ..
ചിരിച്ചു..
ചിരിപ്പിച്ചു..

Anil cheleri kumaran said...

നല്ല പോസ്റ്റ്. ആ ചിത്രം കലക്കി.

കൂതറHashimܓ said...

ഹ ഹ ഹാ
<<< ചുരുക്കി പറഞ്ഞാല്‍ പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും..പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമുനെപോലുള്ള കമ്യുണിസ്റ്റകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ >>>
കൊയാജി തകര്‍ത്തു... :)

Anees Hassan said...

കലക്കന്‍

ശ്രീ said...

അപ്പോ തന്നെ അവിടെ നിന്ന് സ്കൂട്ടായത് നന്നായി. അല്ലെങ്കില്‍ കോയാജി വേറെ വല്ല ശാസ്ത്രവും കൂടി വിളമ്പി നാറ്റിച്ചേനെ ;)

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ പൂര്‍വ്വീകര്‍ കുരങ്ങന്മാരാണെന്നു പറയാന്‍ വയ്യ അല്ലെ? അതല്ലെ മെല്ലെ തടിയൂരിയത് തൊഴിയൂരെ?

(റെഫി: ReffY) said...

കുമാരേട്ടന്റെ ചായക്കടയും മകര മാസവും കുളിരുള്ള പ്രഭാതവും...

ഒക്കെക്കൂടി, ഉള്ളില്‍ കുളിര് കോരിയിടുന്ന അനുഭവമാക്കിയല്ലോ സിദ്ധീക്ക്‌ ഭായീ..

Sidheek Thozhiyoor said...

@ മുക്താര്‍ ഭായ് ഇവിടെ കണ്ടതിലും അഭിപ്രായത്തിലും വളരെ സന്തോഷം.
@ കുമാരേട്ടാ..വീണ്ടും കാണണം..
@ കൂതൂ..കൊയാജി തന്നെ താരം.
@ ആയിരതോന്നാംരാവ്..കണ്ടതില്‍ സന്തോഷം .
@ ശ്രീ : അപ്പോള്‍ അവിടെനിന്നും ഊരിയില്ലെങ്കില്‍ ഇവിടെ എഴുതാന്‍ കൊള്ളാത്തത് കേള്‍ക്കേണ്ടി വന്നേനെ
@ മോമുട്ടിക്കാ ..അത് അങ്ങിനെ തന്നെ , അത് വല്ലാത്തൊരു വിഷമം തന്നെ അല്ലെ?
@ റെഫിഭായ് ..ആ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നൊരു നിരാശ.അഭിപ്രായത്തിനു നന്ദി , വീണ്ടും കാണാം.

Abdul Latheef said...

Nannayittundu, Oru Pakshe charles darwinu Itharam Oru Aashayam Thonniyathu thanne Nammude Nattile ethenkilum itharam chaya kadayaile charchayile charchyil ninnayirikkam ennanu enikku thonnunnath, any how cong..........

Sidheek Thozhiyoor said...

@ അബ്ദുല്‍ ലത്തീഫ് ഭായ്, ഡാര്‍വിന്‍ കേരളത്തിലെ ചായക്കടയില്‍ ...നല്ല ചിന്ത ..നന്ദി .

സുമേഷ് | Sumesh Menon said...

സിദ്ധിക്ക്,
ഇവിടെ ആദ്യം, ബ്ലോഗിലെ കമന്റില്‍ തൂങ്ങിയാണ് ഇവിടെ എത്തിയത്.
വായനയില്‍ ആദ്യം തന്നെ നാട്ടിന്‍പുറത്തെ ചായക്കടയുടെ ഓരോ സൂക്ഷ്മചലനങ്ങളും മനോഹരമായി ആവാഹിച്ചിരിക്കുന്നു.
രസകരമായ വായന.. ആശംസകള്‍

Sidheek Thozhiyoor said...

വളരെ സന്തോഷം...സുമേഷ്‌..കൂടുതല്‍ നീട്ടിവളിച്ചാല്‍ വായനക്കൊരു സുഖം ഉണ്ടാവില്ല എന്ന് കരുതി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

- പണ്ട് , കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ കേന്ദ്രങ്ങള്‍ ആയിരുന്നു ചായ മക്കാനികള്‍! ഇന്നവ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുന്നു. പ്രശ്നങ്ങള്‍ തല പൊക്കുമ്പോള്‍ 'ഇവിടെ രാഷ്ട്രീയം പറയരുത്' എന്ന് എഴുതി വച്ചതും കാണാം.
- ഇന്ന് നാട്ടില്‍ നടമാടുന്ന പലതും കണ്ടാല്‍ , ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെന്ന് തന്നെ സമ്മതിച്ചു കൊടുക്കേണ്ടി വരും.
- നന്നായി എഴുതി.
പോരട്ടെ ഇനിയും....

Unknown said...

'കോരന്‍മകന്‍മുരളി എന്ന കോമു, മിനി ദൂരദര്‍ശന്‍കേന്രം വട്ടോത്തുകുന്നിക്കല്‍ കോയാജി, പൂങ്ങാടന്‍ വേലുമൂപ്പനാശാന്‍, ഓ.വി. വാസു അഥവാ ബഡായി വാസു , കാണൂര് മറിയ മകന്‍ജോസൂട്ടി , ഓസാന്‍ബീരാന്‍; ബീരാന്‍റെ കക്ഷത്തിലെ പഴയ ബാഗ് , കോടാലി മൊയ്തുട്ടി,കുമാരേട്ടന്‍റെ കുറുഞ്ഞി പൂച്ച,വേലുമൂപ്പന്‍റെ കറുമ്പന്‍പട്ടി,മീന്‍കാരന്‍ കുഞ്ഞോനുട്ടി ...."തടിയന്റെവിട സിദ്ധീഖിനെ കണ്ടില്ലല്ലോ " (പുള്ളിയാന്നല്ലേ അവസാനം തടി തപ്പിയത്..)

Channel1234 said...

നന്നായിട്ടുണ്ട്.....

Sidheek Thozhiyoor said...

@ ഇസ്മയില്‍ ഭായ് ..ഇങ്ങോട്ട് കണ്ടില്ലല്ലോ എന്ന് മനസ്സില്‍ വിചാരിച്ചതെ ഉള്ളു , അഭിപ്രായത്തില്‍ വളരെ സന്തോഷം , വീണ്ടും കാണാം..
@ അലീ .നാട്ടുകാരെ ശെരിക്കും മനസ്സിലായോ.പിന്നെ തടിയന്ടവിടെ സിദ്ധീഖ്‌ അല്ലെ നായകന്‍!
@ സുഹൈല്‍ ..അഭിപ്രായത്തിനു നന്ദി , വീണ്ടും കാണണെ..

ഭാനു കളരിക്കല്‍ said...

patakkam nannayi

Sidheek Thozhiyoor said...

വളരെ സന്തോഷം ഭാനു ..

Related Posts Plugin for WordPress, Blogger...