Ads 468x60px

"തീരെ ചെറിയ കാര്യങ്ങള്‍.."

" സ്പൂണിങ്ങനെ വെച്ചാല്‍ ശെരിയാവ്യോ എന്‍റെ സുബൈറേ..?  അച്ഛാറു മുഴുവനും ഇതിന്മേല്‍ ഒട്ടിപ്പിടിച്ചത് നീ കണ്ടില്ലേ? ഞാനിപ്പോ എടുത്ത് ഇത് ചായേല്‍ക്ക് ഇട്ടേനേ..ഒന്ന് നോക്കാന്‍ തോന്നിയത് ഭാഗ്യം..ഇല്ലെങ്കിലിന്നു ഞാന്‍ അച്ചാറുചായ കുടിക്കേണ്ടി വന്നേനെ..
"ഹംസക്ക പിന്നെയും പരാതികളുടെ അഴുകിയ ഭാണ്ഡക്കെട്ട് അഴിച്ചു കുടയാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിയതിനാല്‍ ഞാന്‍ ബ്ലാന്കെറ്റ്‌ തലവഴി മൂടി തിരിഞ്ഞുകിടന്നു,  സുബൈര്‍ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടില്‍ ലാപ്ടോപിലേക്ക് തലയും പൂഴ്ത്തി ഇരിപ്പാണ്. സംഗതി ഹംസക്കാ പറയുന്നതില്‍ കാര്യമില്ലാതില്ല , എന്ത് എടുത്താലും അത് ഇരിക്കുന്നിടത്ത് തിരിച്ചുവെക്കുന്ന സ്വഭാവം  ഞങ്ങളുടെ സഹമുറിയനും കൂട്ടത്തിലെ ഏക ബാച്ചിലറും ആയ സുബൈര്‍ എന്ന ഐ ടി ക്കാരന് തീരെയില്ല ,  പല്ലുതേപ്പും കുളിയും എന്തിനേറെ പറയുന്നു ഭക്ഷണം  കഴിക്കാന്‍ പോലും മറന്നു പോകാറുള്ള അവന്‍റെ രീതികള്‍ക്ക് പൊരുത്തപ്പെടാന്‍ പെട്ടെന്നാര്‍ക്കും കഴിഞ്ഞെന്നും വരില്ല ,


 പക്ഷേ ക്ഷമ,സ്നേഹം,വിനയം, സഹായം തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങളുടെ കമ്പനിയിലെ ഒന്നാം സ്ഥാനം അവനുതന്നെ കൊടുക്കണമെന്നതിനാല്‍ അവന്‍റെ ചെറിയ ചെറിയ വലിയ മറവികള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വെച്ച് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു , പക്ഷേ, ഹംസക്ക എന്നാല്‍ അടുക്കും ചിട്ടയും നിര്‍ബന്ധമുള്ള ഒരാളാണ് എന്നത് മാത്രമല്ല എന്തുകണ്ടാലും അതില്‍ തന്‍റേതായ ഒരു അഭിപ്രായം രേഘപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം തീരെ പിറകിലല്ല , ചറ പറാ എന്തെങ്കിലുമൊക്കെ പറയുന്ന അങ്ങേരുടെ വാക്കുകള്‍ക്കങ്ങിനെ ആരും ചെവി കൊടുക്കാറോ പ്രതികരിക്കാറോ ഇല്ല എന്നതാണ് പരമാര്‍ത്ഥം.
"ഇയ്യീ രാപകലില്ലാതെ ഈ കുന്ത്രാണ്ടത്തില്‍ ഇങ്ങനെ ഇരുന്ന് മാന്തിക്കൊണ്ടിരുന്നാല്‍ വെശപ്പും ദാഹോം തീര്വോ ചെക്കാ?ആ ഫ്രിട്ജിലിരിക്കണ പഴങ്ങളൊക്കെ ചീയാന്‍ തുടങ്ങിയിരിക്കന്നു..  വല്ലാത്തൊരു ജന്മംതന്നെ നിന്‍റെത് ..ഊണുല്ല ഒറക്കോം ഇല്ല.. മനുഷന്മാരുമായി മിണ്ടാട്ടോം ഇല്ല...എന്താ ഇത് കഥ..
ഹംസക്ക തന്‍റെ വാക്കത്തി അനുസ്യൂതം തുടരുകയാണ്.അതിന്നിടയില്‍ അയാള്‍ ചായ കൂട്ടുകയും കട്ടിലില്‍ വന്നിരുന്ന് ടി വി ഓണ്‍ ചെയ്ത് ഓരോരോ ചാനലുകള്‍ മാറ്റുകയും ചെയ്തുകൊണ്ടിരുന്നു.
"ഇയ്യാളിന്നു അവന്‍റെ വായീന്നു പുളിച്ചത് വല്ലോം കേട്ടേ അടങ്ങൂന്നു തോന്നുന്നു.."
എന്‍റെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന ടോണി സ്വയമെന്നോണം പറഞ്ഞത് കാര്യംതന്നെയാണെന്ന് എനിക്ക് തോന്നി. കാര്യം ക്ഷമാശീലനും വിനയകുനയനുമൊക്കെ ആണെങ്കിലും ചൂടായാല്‍ അവനൊരു പുലിയാണെന്ന് ചില അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
"ആ..പിന്നെ..ആ വാഷുമിഷേനില്‍ കെടക്കണ ഡ്രസ്സ്‌ ആരുടെതാ.? അതൊന്നെടുത്ത് കഴുകിയിടാന്‍ നോക്കെന്നേ..മണിക്കൂറ് മൂന്നുനാലായല്ലോ അതില് കെടക്കണ്..ഇതിനൊക്കെ ഒരു കയ്യും കണക്കുമില്ലേ?..ഇങ്ങിനെ അയാലെങ്ങനാ...?
ഹംസക്ക നിറുത്താനുള്ള ഭാവമില്ലെന്നുമനസ്സിലാക്കിയാണെന്നു തോന്നുന്നു; അതല്ല , ക്ഷമ എന്ന സാധനത്തിന്‍റെ നെല്ലി സ്റ്റെപ്പ് കണ്ടു കഴിഞ്ഞത് കൊണ്ടോ..എന്തോ! സുബൈര്‍ തന്‍റെ ലാപ്ടോപ് ഓഫ്‌ ചെയ്തുകൊണ്ട് മെല്ലെ എഴുന്നേറ്റു, പിന്നെ ഹംസക്കാനെ ഒന്ന് ഇരുത്തിനോക്കി..ശേഷം ബാത്തുറൂം ലക്ഷ്യമാക്കി നടക്കുന്നതിന്നടയില്‍ പറഞ്ഞു 'വാഷിങ്ങ്മെഷിനും ഫ്രിഡ്ജും ടിവിയും എല്ലാം വിട്..അറ്റ്ലീസ്റ്റ് നിങ്ങളൊരു ടീസ്പൂണങ്കിലും സ്വന്തമായി വാങ്ങാന്‍ നോക്കെന്‍റെ കാര്‍ന്നോരെ..എങ്കിലീ പ്രശ്നങ്ങളോന്നുമുണ്ടാവില്ലല്ലോ!' 
ടോണിയുടെ അടക്കിപ്പിടിച്ച ചിരി കേട്ടു, പക്ഷെ, ഹംസക്കായില്‍ നിന്നും പ്രതികരണമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ബ്ലാന്കെറ്റ്‌ മുഖത്തുനിന്നും മാറ്റി ഞാന്‍ നോക്കുമ്പോള്‍ അപ്പറഞ്ഞതൊന്നും തന്നോടല്ല എന്ന മട്ടില്‍ മൂപ്പര്‍ മൂടിപ്പുതച്ച് കിടന്നു കഴിഞ്ഞിരുന്നു.

16 comments:

ഹംസ said...

ഹംസക്ക എന്നാല്‍ അടുക്കും ചിട്ടയും നിര്‍ബന്ധമുള്ള ഒരാളാണ് എന്നത് മാത്രമല്ല എന്തുകണ്ടാലും അതില്‍ തന്‍റേതായ ഒരു അഭിപ്രായം രേഘപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം തീരെ പിറകിലല്ല ,

ഈ വാക്കുകള്‍ ഞാനിങ്ങ് കടമെടുത്തു അഭിപ്രായം പറയാന്‍ ഞാനും മോശമാവാന്‍ പാടില്ലാല്ലോ..!!! കര്യം എന്തായയലും ഹംസാക്കയെ പോലുള്ള ഒരാളെങ്കിലും റൂമില്‍ ഉണ്ടായാലെ റൂ വൃത്തിയായി ഇരിക്കൂ ഞങ്ങടെ റൂമിലും ഉണ്ടായിരുന്നു ഹംസക്ക ‌യെപോലെ ഒരാള്‍ ( ഞാന്‍ അല്ലാട്ടോ ) പെര് മുഹമ്മദ്ക്ക“ കണ്ണൂര്‍കാക്ക” എന്നാ ഞങ്ങള്‍ അവരെ വിളിച്ചിരുന്നത് ആള്‍ റീ എന്‍റ്രിക്ക് പോയതാ പിന്നെ തിരിച്ചു വന്നില്ല വയസ്സ് കുറെ ആയില്ലെ ഇനി വയ്യാ വരുന്നില്ലാ എന്നു വിളിച്ചപ്പോള്‍ പറഞ്ഞു. എന്തായാലും അദ്ദേഹം പോയപ്പോഴാണ് അദ്ദേഹത്തിന്‍റെ കുറവ് മനസ്സിലാവുന്നത്.!!

ബഷീർ said...

ഞാനും ഹംസാക്കാടെ പക്ഷത്താണ്. (എന്റെ കൂടെ താമസിക്കുന്നവർക്ക് ഞാനു ഒരു ഹംസക്കയായിരിക്കും ! പക്ഷെ ഓസിനു കിട്ടിയാൽ ആസിഡു കുടിക്കുന്ന സ്വഭാവം നമ്മക്കില്ല :) )

ബാച്ചികളുടെ റൂമിൽ ഒരു ഹംസക്കയെങ്കിലും ഉണ്ടായില്ലെങ്കിൽ ,ഞങ്ങളുടെ പഴയ ഫ്ലാറ്റിലെ അബുക്ക (അവിടുത്തെ ഹംസക്ക :)) പറയുമ്പോലെ ഉമ്മ ഇരിക്കുന്നിടത്ത് ബാപ്പ ഇരിക്കും !

ജിവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടവണം..

എനിക്ക് ബലമായ സംശയം ഈ കഥയിലെ ഐടിക്കാരനായി അവതരിക്കുന്ന ആളെ എനിക്ക് പരിചയമുണ്ടെന്നാണ്. ഏയ് സിദ്ധീഖല്ല..:)

ബഷീർ said...

പഴയ വരകളും പുറത്തെടുത്ത് ജനങ്ങളെ പരീക്ഷിക്കാൻ തീരുമാനിച്ചു അല്ലേ !

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു... സിദ്ധീക്ക്,

നമ്മളെല്ലാവരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഹംസക്കമാര്‍ തന്നെയല്ലേ!

ഓഫ്:
ആ എബൗട്ട് മി യില്‍ സിദ്ധീക്ക് മെനക്കെട്ടെഴുതിയ തിരക്കഥ, മറ്റൊരുത്തന്‍ അടിച്ച് മാറ്റിയെടുത്ത് ചെയ്ത സിനിമ കണ്ടപ്പോള്‍ തോന്നിയ വികാരവും കൂടെ ചേര്‍ക്കാമായിരുന്നു...:)

മറന്നോ നമ്മുടെ 'ചുണ്ണാമ്പ് കാര്‍ത്തു'വിനെ :)

Sulthan | സുൽത്താൻ said...

ഞാൻ ഹംസാക്കാന്റെ മൂത്താപ്പയായിട്ട്‌ വരും, റൂം മനേജ്‌ ചെയ്യുന്ന കാര്യത്തിൽ.

പക്ഷെ, എല്ലാം എന്റെ ചിലവിൽ വാങ്ങണം, എങ്കിൽ ഉപയോഗിക്കാൻ ടോനിയും സുബൈറുമാരുമുണ്ടാവും.

പഴയ ഒരു മെസ്സ്‌ റൂമിൽ താമസിച്ച, നോസ്റ്റാൾജിക്കായ അനുഭവം തികട്ടി വരുന്നു സിദ്ധീഖ്‌ ഭായീ.

മണരാണത്ത്യന്റെ നേർക്കാഴ്ചയാണ്‌, ഇത്തരം ഹംസമാരും സുബറുമാരും.

ആശംസകൾ.

Sulthan | സുൽത്താൻ

കൂതറHashimܓ said...

എന്താത്...??
എവിടേയും എത്താതെ നിര്‍ത്തിയെ..
എനിക്കൊന്നും മനസ്സിലായില്ലാ...

Sidheek Thozhiyoor said...

ഹംസക്കമാര്‍ എവിടെയും വേണം , സമ്മതം..പക്ഷെ ,
ഈ ഹംസക്കയെ പോലെ ലാത്തിയും ഒപ്പം ഒശാനയും കൂടി ആവുമ്പോഴാണ് പ്രശ്നം .. അത്രേ ഉള്ളൂ ഹംസ ഭായ്..
ഹേയ്, ബച്ചു, ഉണ്ണീ... ഞാനും നിങ്ങടെ കൂട്ടത്തില്‍ കൂടാം, പക്ഷെ ആ "ഐ ടി ഞാനല്ല" ; ഞാനവിടെ എല്ലാത്തിനും സാക്ഷി ആയ്ണ്ടല്ലോ.! എന്തേ?
പിന്നിപ്പോ ഏതായാലും ഒരുംബെട്ടിറങ്ങി ഇനി വര മാത്രമായി കുറക്കുന്നതെന്തിനാ..? കൂടുതല്‍ ബോറവുമ്പോ ഒരു വാക്ക് , അത്രേം മതി നിറുത്തിക്കോളാം..പോരെ?
എന്‍റെ മുത്തഫ..അതൊക്കെ മറക്കാന്‍ നോക്കുകയാണ്..ഓരോരോ ബൂലോക്‌ മണ്ടത്തരങ്ങള്‍ അല്ലാതെന്താ പറയാ?
സുല്‍ത്താന്‍ മൂത്താപാ..അതാണ്‌ സത്യം സംഗതി കാര്യം തന്നെ!
എന്‍റെ കൂതറാ... 'വാഷിങ്ങ്മെഷിനും ഫ്രിഡ്ജും ടിവിയും എല്ലാം വിട്..അറ്റ്ലീസ്റ്റ് നിങ്ങളൊരു ടീസ്പൂണങ്കിലും സ്വന്തമായി വാങ്ങാന്‍ നോക്കെന്‍റെ കാര്‍ന്നോരെ..എങ്കിലീ പ്രശ്നങ്ങളോന്നുമുണ്ടാവില്ലല്ലോ!
ഇതാണ് അതിലെ "ത്രെഡ്" എന്ന് പുടികിട്ടിയില്ലേ? അത്രേ ഉള്ളൂ.

Faizal Kondotty said...

Nice..!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഒരു കുടുസ്സു മുറിയില്‍ ജീവിതം അപ്പാടെ ഒതുക്കിയെടുത്ത്‌ കഴിയുന്ന പ്രവാസികള്‍ . പുക വലിക്കുന്നവര്‍, മദ്യപിക്കുന്നവര്‍ , ലാപ്‌ ടോപ്പിനെ കെട്ടിപ്പിടിച്ചിരിക്കുന്നവര്‍, ഉറക്കത്തെ സ്നേഹിക്കുന്നവര്‍ , സംഗീതത്തെ സ്നേഹിക്കുന്നവര്‍ , പല രീതിയിലുള്ള ഭക്ഷണ ശീലങ്ങള്‍ ഉള്ളവര്‍ , പല പ്രായക്കാര്‍, ശുചിത്വ ശീലങ്ങളില്‍ വ്യത്യസ്ഥരായവര്‍, മത നിഷ്ടയുള്ളവര്‍ , അത് തീരെ ഇല്ലാത്തവര്‍ ... എന്തെന്തു വൈവിധ്യമാണ് ഈ ജീവിതത്തില്‍ . എങ്കിലും എന്തൊരു ഒത്തൊരുമ. കൂടപ്പിറപ്പുകള്‍ക്കിടയില്‍പ്പോലും കാണാനാവാത്ത സ്നേഹബന്ധങ്ങള്‍ , ക്ഷമ , സഹിഷ്ണുത . ശരിക്കും ഇതല്ലേ നാനാത്വത്തില്‍ ഏകത്വം

ശ്രീ said...

അപ്പോ രണ്ടാളും മോശക്കാരല്ല...

Sidheek Thozhiyoor said...

@ നന്ദി ഫൈസല്‍ ഭായ്..
@"കൂടപ്പിറപ്പുകള്‍ക്കിടയില്‍പ്പോലും കാണാനാവാത്ത സ്നേഹബന്ധങ്ങള്‍ , ക്ഷമ , സഹിഷ്ണുത . ശരിക്കും ഇതല്ലേ നാനാത്വത്തില്‍ ഏകത്വം"
സുനില്‍ജീ...അങ്ങിനെത്തന്നെ...
@ ശ്രീ ..മനസ്സിലായല്ലോ അതാണ്‌ ശെരി.

Unknown said...

നല്ല എഴുത്ത് സിദ്ധീക്ക്....

സസ്നേഹം,

Sidheek Thozhiyoor said...

വളരെ സന്തോഷം കുമാരേട്ടാ..താങ്കളുടെ പോസ്റ്റുകള്‍ എല്ലാം കാണാറുണ്ട്‌ എല്ലാം വ്യത്യസ്ത ആശയങ്ങളാണ്

M.T Manaf said...

എന്റെ ആദ്യ സന്ദര്‍ശനമാണ്
ഇഷ്ടമായി
ഇവിടെയൊന്നു എത്തി നോക്കൂ....
http://manafmt.blogspot.com/

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ബാച്ചി റൂമിന്റെ ഒരു പരിച്ഛേദം അവതരിപ്പിച്ചത് നന്നായിരിക്കുന്നു.
ആശംസകള്‍

Sidheek Thozhiyoor said...

@ മനാഫ്‌ ഭായ് സന്തോഷം... ബ്ലോഗ്‌ കണ്ടു അഭിപ്രായം അവിടെ.
@ പള്ളിക്കരഭായ് ..അഭിപ്രായത്തിനു നന്ദി , വീണ്ടും കാണുമെല്ലോ?

Related Posts Plugin for WordPress, Blogger...