ഇതെന്തു ഹലാക്കിന്റെ അവിലും കഞ്ഞിയാണെന്നോര്‍ത്തു
അന്തംവിടണ്ട ,
നമ്മടെ
കേരളക്കരയിലെ ഒരു നല്ല ഭക്ഷണ
സാധനത്തിനു ഒരു അറബി നല്കിയ
പേരാണ്,
കഴിഞ്ഞ
വ്യാഴാഴ്ച വൈകീട്ട് ഒരു
ആറുആറരയോടുകൂടിയാണ് സംഭവം
നടന്നത്,
ഞങ്ങളുടെ
സുപ്പര്‍ മാര്‍ക്കറ്റില്‍
സാധാരണ വ്യാഴാഴ്ചകളെക്കാള്‍
തിരക്കുണ്ടായിരുന്നു അന്ന്,
മാസാവസാനത്തോടൊപ്പം
ഗള്‍ഫ് നാടുകളെ ആഘോഷമാക്കുന്ന
റംസാന് മാസത്തിന്റെ ആഗമനവും
കൂടി ആയതുകൊണ്ടാവാം ഈ തിരക്ക്,
റംസാന്
സ്പെഷ്യലായി പല കമ്പനികളും
ശമ്പളം നേരത്തെ കൊടുത്തതും
ഒരു കാരണമാണ്,
ഗള്‍ഫ്
നാടുകളിലേക്ക് ചേക്കേറിയവരായ
ഒട്ടുമിക്ക ദേശക്കാരും
ഭാഷക്കാരും പിന്നെ സ്വദേശികളായവരും
മൊത്തം കുടുംബാംഗങ്ങളോടൊപ്പം
തന്നെയാണ് എത്തിച്ചേര്‍ന്നിരുന്നത്,
സെഞ്ചുറിയും
കഴിഞ്ഞ് കുഴിയിലേക്ക്
കാലുംനീട്ടിയിരിക്കുന്ന
ഓള്‍ഡ് ഗോള്‍ഡുകള്‍ മുതല്‍
തലേദിവസം രാത്രിവരെ റിലീസായ
ന്യൂ ജനറേഷന് അംഗം വരെ ചില
പര്‍ച്ചേസ് കുടുംബത്തിലുണ്ട്
,
പര്‍ച്ചേസ്
ഒരു ആഘോഷമാക്കൂ എന്ന പരസ്യവാചകം
ഒരു പാരയാകുന്ന മട്ടാണല്ലോ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു സഹപ്രവര്ത്തകന് പറയുന്നത് കേട്ടിരുന്നു,
പരസ്യം
കണ്ടു ആര്മാദിക്കാനായി
വള്ളിയും പൊട്ടിച്ചിറങ്ങിയവരുടെ
കൂട്ടത്തില്‍ തെറ്റാറൈറ്റ്
കളിച്ചു ട്രോളിയും തള്ളി
ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്ന
ചില മുത്തശ്ശിമാര്‍ ഡിസ്പ്ലേ
റാക്കുകള്‍ക്കിടയില്‍
ട്രാഫിക്ബ്ലോക്കുണ്ടാക്കുന്നതില്‍
വഹിക്കുന്ന പങ്ക് വളരെ
വലുതാണെന്ന് ഗഹനമായ
നിരീക്ഷണങ്ങളിലൂടെ ഞങ്ങള്‍
കണ്ടെത്തിയിരുന്നു
വാള്‍പോസ്റ്റ് (ടെലിഫിലിം)
-
ഇതൊരു ബ്ലോഗ് പോസ്റ്റല്ല യുടുബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം
കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം
വാള്‍പോസ്റ്റ് ...