"ഒന്നേക്കാലുലുവേടെ കൂതറ കള്ളും മോന്തി താനാണ് നാട്ടുരാജാവെന്ന ഭാവത്തില്‍ നടക്കുന്ന കുറേ ഊച്ചാളികള്‍ വെലസുന്നുണ്ട് നമ്മുട നാട്ടിലിപ്പോള്‍ , അവന്മാര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്നൊരു മൊട്ടുസൂചി എടുത്തു കാണിച്ചാ മതി ആ കൂതറകളെല്ലാം വാലും ചുരുട്ടി പായുന്നത്കാണാം , പിന്നെ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍ "
നാട്ടിലെ ചില ചട്ടമ്പി പിള്ളേരെ ക്കുറിച്ച് ആയിടെ നാട്ടില്‍പോയി തിരിച്ചെത്തിയ സുഹൃത്ത് പറഞ്ഞ ഈ അഭിപ്രായത്തില്‍ നിന്നാണ് കൂതറ എന്ന പദം ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് , ശേഷം ഗൂഗിള്‍ ബസ്സില്‍ നമ്മുടെ ബൂലോക ബ്ലോഗര്‍ "കൂതറ" ഹാഷിമില്‍ നിന്നും കിട്ടിയ ഒരു കമന്റും കൂടി ആയപ്പോള്‍ കൂതറ എന്ന വാക്കിന്‍റെ ഉത്ഭവം കണ്ടെത്താനുള്ള ഒരു ആകാംക്ഷ തോന്നി, അന്നാണ് ബൂലോകത്തും ഒരു കൂതറ ഉണ്ടെന്നറിഞ്ഞതും അതിന്‍റെ മൊതലാളി ഹാഷിമിനെ ആദ്യമായി പരിചയ പ്പെടുന്നതും, അടുത്തറിഞ്ഞപ്പോള്‍ കൂതറ എന്ന ഈ സ്വയ വിശേഷണം ഒരിക്കലും ചേരാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്‍റെ ഈ അനുജനെന്ന പരമാര്‍ത്ഥം ഞാന്‍ മനസ്സിലാക്കി , മനസ്സിലുള്ളത് മറകൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന ആ സ്വഭാവം കൂതറത്തരമാണെങ്കില്‍ കൂതറ എന്ന വാകിന്‍റെ അര്‍ഥം നല്ലത് എന്നാക്കേണ്ടി വരും .